താൾ:Ghathakavadam ഘാതകവധം 1877.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫

പൌലുസ. ഹാ അമ്മേ ആക്കാൎയ്യത്തെ കുറിച്ചു ഇനിക്കു സംശയമില്ല. എങ്കിലും ചിലപ്പോൾ പാവപ്പെട്ട പുലയൎക്കു സ്വൎഗ്ഗമില്ലായിരിക്കുമെന്നു വിചാരിച്ചു ഞാൻ ഭയപ്പെടുന്നു ചിലപ്പോൾ ഇവിടെ ഞങ്ങൾ കീഴുജാതിക്കാരായിരിക്കുന്നതുപോലെ അവിടെയും ആയേക്കുമെന്നും തോന്നുന്നു. എങ്കിലും ധനവാനെ പോലെ പാവപ്പെട്ട അടിമക്കാരനെയും രക്ഷിപ്പാൻ യേശു മരിച്ചു എന്നു അമ്മ എന്നോടു പറഞ്ഞ ആ ദിവസം അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നു ഇനിക്കു തോന്നുന്നുണ്ടു. അവന്റെ തിരുവചനത്തിലും അവനോടുള്ള പ്രാൎത്ഥനയിലും ഇനിക്കു തന്നിട്ടുള്ളതിനേക്കാൾ അടുത്ത ഒരു കാഴ്ചെക്കു ഇനിക്കു ഒരിക്കലും ഇടയില്ലെന്നു വന്നാലും അതു താഴെ ഒരു സ്വൎഗ്ഗം ചമെച്ചിട്ടുള്ളതാകകൊണ്ടു ഞാൻ തൃപ്തിപ്പെട്ടിരിക്കേണ്ടതാകുന്നു"

മറിയം. "പൌലുസെ യേശുവിന്റെ സ്നേഹത്തെക്കുറിച്ചു ഞാൻ നിന്നോടു പറഞ്ഞിട്ടു ഇപ്പൊൾ എത്രവൎഷമായി.

പൌലൂസു. അഞ്ചായെന്നു തോന്നുന്നു. അന്നു ഒരു കൊച്ചു കുഞ്ഞായിരുന്ന നീ പള്ളിക്കൂടത്തിൽ നിന്നു വന്ന ഇടയ്ക്കു ഞാൻ വീട്ടിനരികെയുള്ള തോട്ടം നന്നാക്കിക്കൊണ്ടു നിന്നു നീ കാലത്തു എന്റെ അടുക്കൽ വന്നു നിന്റെ ചെറിയ വൃക്ഷത്തേലെ മാങ്ങാ കട്ടു കൊണ്ടുപോകാതിരുന്നാൽ ഇനിക്കു കുറെ കഞ്ഞി തരാം എന്നു പറഞ്ഞു. ഞാൻ ചെയ്കയില്ലെന്നും പറഞ്ഞു. എന്റെ ആയുസ്സകാലത്തിൽ ഒന്നാമത്തെ തവണ പരീക്ഷയെ എതൃക്കയും ചെയ്തു. പന്ത്രണ്ടു മണിയായപ്പോൾ ഞാൻ വീട്ടിലേക്കു നോക്കിത്തുടങ്ങി. അപ്പോൾ നീയൊരു ചട്ടിയുംകൊണ്ടു എന്റെ അടുക്കലേക്കു വരുന്നതു കണ്ടു. നീ ആതു താഴെ വച്ചേച്ചു എന്നെ വിളിക്കാതെ എന്റെ അടുക്കൽ അടുത്തുവന്നു. "അപ്പോൾ ഞാൻ പേടിച്ചു കുറെ മാറിനിന്നു. എന്തെന്നാൽ കുഞ്ഞുങ്ങളോടും മറ്റും ഞാൻ അധികം അടുത്തുനില്ക്കുന്നതു കണ്ടാൽ യജമാൻ എന്നെ തല്ലുമെന്നു ഞാൻ ഭയപ്പെട്ടു. നീ മാങ്ങാ എണ്ണി നോക്കി എല്ലാം ഉണ്ടെന്നറിഞ്ഞു ഏതാണ്ടു പറയാനുണ്ടെന്നും പറഞ്ഞു എന്നെ അടുക്കൽ വിളിച്ചു. എന്നാറെ ഞാൻ നന്നാ ഭയപ്പെട്ടു അടുത്തുവന്നു. അപ്പോൾ നീ എന്നോടു മേല്പോട്ടു ചൂണ്ടിക്കാണിച്ചുംകൊണ്ടു പറഞ്ഞു:-- ആകാശത്തിനു മുകളിൽ വലിയവനും പരിശുദ്ധനുമായ ഒരു ദൈവമുണ്ടു എന്നും, അവന്റെ പു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/23&oldid=148528" എന്ന താളിൽനിന്ന് ശേഖരിച്ചത്