താൾ:Ghathakavadam ഘാതകവധം 1877.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧

ളെ കണ്ടു. ചേറുകൊണ്ടു കുത്തിട്ടുള്ള പുതുവരമ്പുവഴി തെന്നാതെ നടപ്പാൻ പണിയായിരുന്നതുകൊണ്ടു കറെ പ്രയാസപ്പെട്ടിട്ടെ അവിടെ ചെന്നു പറ്റിയുള്ളു. ഇങ്ങിനെ അവൻ അടുത്തു ചെന്നപ്പോൾ വൃദ്ധനായ പൗലൂസിനെ നട്ടറി വെയിലത്തു തലയ്ക്കു ഒരു ചൂടലും കൂടാതെ വെള്ളത്തിൽ പൂട്ടിയിട്ടിരിക്കുന്നതും കോശികുൎയ്യന്റെ രണ്ടു ബാല്യക്കാർ കുടയും പിടിച്ചു കുറെ ദൂരത്തിൽ നില്ക്കുന്നതും കണ്ടു നന്നാ ചഞ്ചലപ്പെട്ടു. കോപംകൊണ്ടു അവൻ അല്പ നേരത്തേക്കു മിണ്ടിയില്ല. എന്തെന്നാൽ പുലയരുടെ മേൽ ചെയ്തുവരുന്നതിലേക്കും ക്രൂരതയേറിയ ഒരു ശിക്ഷ ആകുന്നു ഇതു എന്നു അവൻ അറിഞ്ഞിരുന്നു. എങ്കിലും പിന്നീടു ആ മനുഷ്യരോടു "ആരുടെ വരുതി പ്രകാരം നിങ്ങൾ ഇതു ചെയ്തു" എന്നു ചോദിച്ചതിന്നു "ഞങ്ങളുടെ യജമാനന്റെ" എന്നു ഒരു വെറുത്ത ഭാവത്തോടു കൂടെ അവർ ഉത്തരം പറഞ്ഞു. അതിനു അവൻ അതു കള്ളം “ൟ അഞ്ജാനദേശത്തിൽ തന്നെയും അടിമക്കാൎക്കു സൎക്കാരിൽ ഒരു സാരമില്ലാത്ത കേൾവിയെങ്കിലും ഉള്ളതുകൊണ്ടു ക്രിസ്ത്യാനിമാൎഗ്ഗത്തെകുറിച്ചു വല്ലതും അറിഞ്ഞിട്ടുള്ള ഒരുത്തനും ഇപ്രകാരം ചെയ്‌വാൻ തുനികയില്ല"എന്നു പറഞ്ഞു. പിന്നെയും അവൻ ആവൎത്തിച്ചു പറഞ്ഞു."അതു കള്ളം. ഔദാൎയ്യമില്ലാത്തവരും ക്രൂരന്മാരുമായ നിങ്ങളുടെ സ്വയമാണിതു. വേഗം അഴിച്ചു വിട്ടേരെ. അതാണു നല്ലതു. അല്ലെങ്കിൽ നിങ്ങളുടെയും കാലിനും കയ്ക്കും വിലങ്ങിട്ടു കൊണ്ടിരിക്കെണ്ടിവരും. ഒരു ഡസൻ സൎക്കാര ശിപായിമാരെ ൟ സ്ഥലത്തു വരുത്തുവാൻ ഒരു ക്ഷണം മതി. ഢാണാവിൽ ഒരിക്കൽ കേറിയാൽ പിന്നെ പുറത്തിറങ്ങുവാൻ അത്ര എളുപ്പമായി വരികയുമില്ല" അവരുടെ ശീലം താൻ മുമ്പുകൂട്ടി അറിഞ്ഞിരുന്നതു കൊണ്ടു ആ പിശാചുക്കളായിരുന്ന മനുഷ്യരെ പേടിപ്പിക്കേണ്ടതിനായിരുന്നു അദ്ദേഹം ശബ്ദം ഉയൎത്തി ഒരു കല്പനപോലെ ഇപ്രകാരം സംസാരിച്ചതു. താൻ വിചാരിച്ചിരുന്നതു പോലെ തന്നെ പറ്റുകയും ചെയ്തു. എന്തെന്നാൽ പറഞ്ഞുനില്ക്കുമ്പോൾ തന്നെ അവർ ആ ഭാരമായ തുടലു ആ പുലയനിൽ നിന്നു നീക്കുവാൻ ആരംഭിച്ചു. എല്ലാം താഴെ വീണപ്പോൾ പാപപ്പെട്ട വൃദ്ധൻ ക്ഷീണംകൊണ്ടും തളൎച്ചകൊണ്ടും വെള്ളത്തിൽ താണുപോയി. -പലരും അവൻ ചത്തുപോയി എന്നു വിചാരിച്ചു. എങ്കിലും അച്ചൻ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/19&oldid=148514" എന്ന താളിൽനിന്ന് ശേഖരിച്ചത്