താൾ:Ghathakavadam ഘാതകവധം 1877.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦

വരും കുഞ്ഞുങ്ങളും എല്ലാവരും കൂടെ കണ്ടത്തിലിറങ്ങി സൂൎയ്യൻ ആ മലയുടെ മുകളിൽ ഉയരുന്നതിനു മുമ്പു ഒരു വല്യ കണ്ടം മുഴുവൻ കൊയ്തു തീരെണം. നമ്മുടെ പെൺപിറന്നവരെയും കുഞ്ഞുങ്ങളെയും നല്ലതിന്മണ്ണം വേലയെടുപ്പാൻ പഠിപ്പിക്കാം. നമ്മൾ എല്ലാവരും കൂടെ വിചാരിച്ചാൽ ശാബത ദിവസം വന്ദനയ്ക്കായിട്ടു നമുക്കു കിട്ടും. നമ്മുടെ യജമാനനു ഒന്നും നഷ്ടമാകയുമില്ലാ"

അതുകേട്ടു അവരെല്ലാവരും കൂടെ "അതൊരു നല്ല ആലോചന ഞങ്ങൾ അങ്ങിനെ തന്നെ ചെയ്യാം. ദൈവം തന്റെ പുത്രൻ നിമിത്തം ഞങ്ങളെ അനുഗ്രഹിക്കയും ചെയ്യും" എന്നു പറഞ്ഞു. അപ്പോൾ പട്ടക്കാരൻ പറഞ്ഞു “എന്നാൽ ഇപ്പോൾ ഞാൻ പോകുന്നതിനു മുമ്പെ ൟ കൊച്ചിനെ അടക്കേണ്ടതിനു ഒരു കുഴി വെട്ടെണം".

ഉടൻ തന്നെ ചിലർ പള്ളിയുടെ സമീപെ ഒരു ശവക്കുഴി വെട്ടി. അച്ചൻ കയ്യിൽ തന്റെ പുസ്തകത്തോടു കൂടെ കണ്ണുമടച്ചു സാവധാനത്തിൽ ശവമടക്കുന്ന ക്രമത്തിന്റെ ആദ്യ വാക്യങ്ങൾ ചൊല്ലി കൊണ്ടുനിന്നു. ഒരു പുലയന്റെ ശവം മൂടുന്നതിന്നായിട്ടു ഇതിനു മുമ്പു ഇതു വായിച്ചിട്ടില്ല. അവർ യേശുവിനെ സ്നേഹിപ്പാനും തന്നോടു പ്രാൎത്ഥിപ്പാനും ആരംഭിച്ചതിൽ പിന്നെ അവരുടെ പിതാവു ഒന്നാമതു അവരിൽനിന്നു വീട്ടിലേക്കു വിളിച്ചതു ൟ ശിശുവിനെ ആയിരുന്നു. അവരെല്ലാവരുംഇതൊരുവലിയ കാൎയ്യമെന്നുള്ള ഭാവത്തിൽ കണ്ണുനീരോടു കൂടെ അച്ചന്റെ വായിൽനിന്നു വീഴുന്ന ഓരോ വചനത്തിൽ ശ്രദ്ധിച്ചുനിന്നു. അവസാനഭാഗം വായിച്ചപ്പോൾ പലരും മുട്ടുകത്തി തങ്ങളുടെ മുഖങ്ങൾ നിലത്തു പതിച്ചും കൊണ്ടു ഉറക്കെ നിലവിളിക്കയും ചെയ്തു. പല വ്യസനകരമായ കാഴ്ചകളാൽ അവരുടെ മനസ്സുകൾ അന്നു നേരം വെളുത്തപ്പോൾ മുതൽ വിചാരപ്പെട്ടിരുന്നതിനാലും ശവമടക്കുന്നതിനുള്ള ആചാരങ്ങളുടെ ഭക്തി ഭാവം അവരുടെ ചൈതന്ന്യത്തെ ഒതുക്കിക്കളഞ്ഞതിനാലും ഇതു കുറെ ഏറെ നേരത്തേക്കു നിന്നേനെ. എങ്കിലും ശബ്ദവും കുഴച്ചിലും ഒന്നും കൂടാതെ അടക്കത്തോടു വീടുകളിൽ പോകുവാൻ അച്ചൻ അവരെ സാവധാനമായി നിൎബന്ധിച്ചു. ഇങ്ങിനെ താൻ ശവക്കുഴിയുടെ ചുറ്റും നില്ക്കുന്ന ആളുകളിൽനിന്നു തിരിഞ്ഞപ്പോൾ വിസ്താരമേറിയ പാടത്തിന്റെ നടുക്കു ചില സ്വരൂപങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/18&oldid=148513" എന്ന താളിൽനിന്ന് ശേഖരിച്ചത്