താൾ:Ghathakavadam ഘാതകവധം 1877.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഘാതകവധം
൧- ാം അദ്ധ്യായം

ഭംഗിയുള്ള രാജ്യമായ തിരുവിതാംകോട്ടു അ---എന്ന പട്ടണത്തിൽ കോശി കുൎയ്യൻ എന്നു പേരായ ഒരാൾ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ അവൻ പ്രോത്തെസ്റ്റാന്തു സഭയുടെ ഉപദേശങ്ങൾ പഠിച്ചിരുന്നു എങ്കിലും കാലക്രമംകൊണ്ടു സുറിയാനിയിലെക്കു തിരിഞ്ഞുപോയി. ൟ മാറ്റം ലാഭത്തെലുള്ള ആഗ്രഹംകൊണ്ടു ഉണ്ടായതായിരുന്നു. സത്യവിശ്വാസത്തിൽ സുവിശേഷം വായിച്ചു കേൾക്കുന്നതിനെക്കാൾ ഒരു തെറ്റിയ മാൎഗ്ഗത്തിലെ അനാവശ്യ കൎമ്മങ്ങളിൽ[1] അവന്റെ മനസ്സു തൃപ്തിപ്പെട്ടിരുന്നു. അവന്റെ വീടു ആ പട്ടണത്തിലുള്ളതിലെക്കും വലിയതും പുത്തനുമായിരുന്നു. ചുറ്റും മതിലുകെട്ടിയതും പല മാതിരി വൃക്ഷങ്ങൾകൊണ്ടു നിറഞ്ഞതുമായ ആ വിസ്താരമുള്ള പറമ്പു കണ്ടാൽ തന്നെ ഉടമസ്ഥൻ ഒരു ധനവാനാകുന്നു എന്നറിയാം. അവന്റെ അപ്പൂപ്പൻ വെച്ചു പിടിപ്പിച്ചിരുന്ന മാവു പ്ലാവു മുതലായ മരങ്ങൾ പുരയിടത്തിൽ ഒരു നല്ല തണലായിരുന്നു എന്നു മാത്രമല്ല അതെലുണ്ടായ അനവധി വിശേഷപ്പെട്ട ഫലങ്ങൾ ഭക്ഷണത്തിന്നും അധികമായി ഉതകി അവൻ തന്നെ വെച്ച തെങ്ങും വാഴയും ഇടകെട്ടി നിന്നതുകൊണ്ടു അവയുടെ കീഴിൽ കളിച്ചുവന്ന കുഞ്ഞുങ്ങൾക്കും എത്രയും സന്തോഷകരമായിരുന്നു.

കുഞ്ഞുങ്ങൾ വെടിപ്പോടും വൃത്തിയോടും കൂടെ നടക്കുന്നതു കാണുമ്പോൾ തന്നെ ഒരു ശുഷ്കാന്തിയും താല്പൎയ്യവുമുള്ള ഒരു തള്ളയാകുന്നു ആ വീട്ടുകാൎയ്യങ്ങൾ നോക്കുന്നതു എന്ന


  1. ൟ കഥ സുറുയാനി സഭെക്കു ഇരുപതു വൎഷം മുമ്പെയുണ്ടായിരുന്ന സ്ഥിതിയെ കുറിച്ചാകുന്നു തെക്കേ ദിക്കുകളിൽ ഇപ്പോൾ വളരെ നന്നായിട്ടുണ്ടു പല പള്ളികളിലും ദൈവത്തിന്റെ കളങ്കമറ്റ തിരുവചനം നാട്ടുഭാഷയിൽ പ്രസംഗിക്കുന്നുമുണ്ടു.
"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/1&oldid=149033" എന്ന താളിൽനിന്ന് ശേഖരിച്ചത്