താൾ:George Pattabhishekam 1912.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായ ഒരു സംഗതിയാകുന്നു. അതേ ഐക്യതയും യോജിപ്പും മേലിലും നിങ്ങളുടെ ഗാർഹസ്ഥമായും സാമൂഹ്യമായും ഉള്ള നിത്യജീവിതസംബന്ധങ്ങളിലും ഉണ്ടായിരിക്കുവാൻ പാടുള്ളതല്ലയോ? ഇതു സാധിക്കുന്നപക്ഷം ആയതു ഞങ്ങളുടെ ഇന്ത്യാസന്ദർശനത്തിൻറെ ഭാഗ്യപരിണാമമായിരിക്കുന്നതാണ്. ഞങ്ങളുടെ ഗമനാഗമനസന്ദർഭങ്ങളിൽ അത്യന്തം സ്നേഹത്തോടുകൂടി ഞങ്ങളെ അഭിവാദ്യം ചെയ്ത് ബോബായിലെ പ്രതിനിധികളായ നിങ്ങളുടെ കൈവശം, ഇന്ത്യസാമ്രാജ്യത്തിന്നു സ്നേഹപുരസ്സരമായ സ്വസ്തി പറയുന്നതായ ഈ സന്ദേശത്തെ ഏല്പിച്ചുകൊള്ളുന്നു. ഇന്ത്യാസാമ്രാജ്യത്തിൻറെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന്നും അതിന്നു ഐശ്വര്യവും സമാധാനവും നിലനിർത്തിക്കൊണ്ടുപോരുന്നതിന്നും മനഃപൂർവ്വമായി ചെയ്യുന്ന പരിശ്രമങ്ങളിൽ നമ്മെയും നമ്മുടെ പിന്തുടർച്ചക്കാരേയും സർവ്വശക്തനായ ദൈവം തുണക്കട്ടെ." ഈ പ്രസംഗാനന്തരം ഉച്ചക്ക് ഒരു മണി സമയമായപ്പോൾ തിരുമേനികളും പരിവാരങ്ങളും "മെദീന" എന്ന കപ്പലിൽ കയറി സന്ധ്യമയക്കത്തോടുകൂടി ബോബായി ബന്തർ വിട്ടു ഇംഗ്ലണ്ടിലേക്കുള്ള യാത്രയായി. 1911 ഡിസെന്പ്ര 2ാംനു തിരുമേനികൾ ഇന്ത്യയിൽ കപ്പലിറങ്ങിയ മുതൽ 1912 ജനുവരി 10ാം നു ഇന്ത്യയിൽ നിന്നുള്ള പ്രയാണവരെ നടന്ന സംഭവങ്ങൾ ഇന്ത്യാചരിത്രത്തിൽ സ്മരണീയമായ ഘട്ടങ്ങളെയാണഅ കുറിക്കുന്നത്. ഈ സന്ദർശനം കുറെ ക്ഷണത്തിൽ പര്യവസാനിച്ചുവെന്നു തോന്നുമെങ്കിലും ഈ സന്ദർശനഫലം ദിനംപ്രതി അധികമധികമായി ഇന്ത്യക്കാർക്ക് അനുഭവിപ്പാനിടവരുമെന്നു ആശംസിക്കാം. ചക്രവർത്തി തിരുമനസ്സിലെ ഇന്ത്യാസന്ദർശനത്തെപ്പറ്റിയും പട്ടാഭിഷേകകർമ്മങ്ങളെപ്പറ്റിയും അവിടുത്തെക്കുണ്ടായിട്ടുള്ള അഭിപ്രായം കവിമൂലം ബോബായിപട്ടണം വിടുന്നതിന്നു മുന്പായി അവിടുത്തെ പ്രധാനമന്ത്രിയായ മിസ്റ്റർ ആസ്തിത്തിനെ അറിയിച്ചിരിക്കുന്നു. ആ കന്പിവർത്തമാനത്തിൻറെ ഒരു തർജ്ജിമ താഴേകൊടുക്കുന്നു. രാജദന്പതിമാരുടെ എഴുന്നെള്ളത്തും പട്ടാഭിഷേകകർമ്മവും അഭൂതപൂർവ്വമായ ആഘോഷങ്ങളോടുകൂടി എപ്രകാരം പര്യവസാനിച്ചുവെന്ന് ജോർജ്ജ് ചക്രവർത്തി തിരുമേനിയുടെ തിരുമുഖത്തിൽനിന്ന് പുറപ്പെട്ട അഭിപ്രായങ്ങളിൽ പരമായ ഒരു അഭിപ്രായം ഇന്ത്യക്കാർ ആവശ്യപ്പെടുന്നതല്ലെന്ന് തീർച്ചയാണല്ലോ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/87&oldid=160276" എന്ന താളിൽനിന്ന് ശേഖരിച്ചത്