താൾ:George Pattabhishekam 1912.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്കുകൾ സന്തോഷസന്താപസമ്മിശ്രമായ മനോവികാരങ്ങളോടുകൂടിയാണ് ഞങ്ങൾ കേട്ടിട്ടുള്ളത്. ഈ ആഗമനത്തിൽ ഇന്ത്യക്കുണ്ടാകാനിടയുള്ലതായ ഗുണങ്ങളെപ്പറ്റിയുള്ള നിങ്ങളുടെ ആശംസനീയമായ ദീർഘദർശിത്വം, ഞങ്ങളുടെ ഹൃദയത്തിലുള്ള ആന്തരമായ അഭിലാഷം, സഫലമായി പരിണമിച്ചതുകൊണ്ട് ഞങ്ങൾ അത്യധികം കൃതജ്ഞതയുള്ളവരായിരിക്കുന്നു. ഇന്ത്യയിലെ വിശ്വസ്തരായ പ്രജകളുടെ ഇടയിൽ ഒരിക്കൽകൂടി വരുവാൻ സംഗതിയായത് എനിക്ക് പരമാനന്ദപ്രദമായിരിക്കുന്നു. ജനങ്ങൾക്ക് ആത്മീകമായിത്തീർന്നിട്ടുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്ന ഞങ്ങളുടെ നോർക്കുള്ള നിഷ്കളങ്കമായ സ്നേഹംകൊണ്ടും ഭക്തികൊണ്ടും ചക്രവർത്തിനി മഹാരാജ്ഞിയുടേയും എൻറേയും മനസ്സ് വാചാകഗോചരമായ നിലയിൽ അലിഞ്ഞുപോയിരിക്കുന്നു. ആഹ്ലാദപ്രദമായി കഴിഞ്ഞുകൂടിയ ഈ ആഴ്ചകളിൽ ഞങ്ങൾക്കുണ്ടായ ഒരോറഅറ വ്യസനകാരണം ഈ രാജ്യത്തു കൂറേകൂടി താമസിക്കുവാൻ കഴിയാതിരുന്നതും, പുരാതനമായ മദ്രാശിസംസ്ഥാനത്തേയും, ഞങ്ങൾക്ക് ഔദാര്യപുരസ്സരമായ സൽക്കാരംചെയ്_വാൻ ഒരുങ്ങിയ അനവധി നാട്ടുരാജാക്കന്മാരുടെ രാജ്യങ്ങളേയും സന്ദർശിക്കുവാൻ സാധിക്കാതിരുന്നതുംതന്നെയാണ്. സൂക്ഷ്മാലോചനയുടേയും സ്നേഹജന്യമായ ബഹുമാനത്തിൻറേയും ഫലമായി സർവ്വപ്രകാരേണ സന്തോഷകരമാക്കിത്തീർത്ത ഇവിടുത്തെ പ്രവാസത്തിൻറെ ശാശ്വത സ്മരണ, ഞങ്ങൾ ഇന്ത്യയുടെ കരവിട്ടു പോകുന്പോൾ ഞങ്ങളെ അനുഗമിക്കുന്നതാണ്. ഞങ്ങളുടെ ആഗമനം, ദൈവകൃപയാൽ ഈ വലിയ ഭൂഖണ്ഡത്തിലെ ജനങ്ങൾക്ക് പൊതുവിൽ ഐശ്വര്യം വർദ്ധിച്ചുവരുന്നതിന്നു സംഗതിയാകുമാറാകട്ടെ. ഭൂലോകത്തിൻറെ ഇതരഭാഗങ്ങളിലുള്ള നമ്മുടെ അനവധിലക്ഷം പ്രജകളുടെ എനിക്ക്പോലെതന്നെ നിങ്ങളുടെ അഭിവൃദ്ധിയും നന്മയും എല്ലായ്പോഴും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരിക്കുന്നതാണ്. ഞങ്ങൾക്ക് അത്രത്തോളം ഏകാഭിപ്രായമായി നിഷ്കളങ്കഹൃദയത്തോടുകൂടി ചെയ്തു സ്വാഗതത്തിൽ എല്ലാ ജാതിമതസ്ഥാന്മാരും ഒന്നായി യോജിച്ചു എന്നറിവാനിടവന്നതു എനിക്ക് ഏറ്റവും ചാരിതാർത്ഥ്യജനക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/86&oldid=160275" എന്ന താളിൽനിന്ന് ശേഖരിച്ചത്