താൾ:George Pattabhishekam 1912.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടനില്ക്കുന്നതിന്ന് ശക്തിയുള്ളവരായ രാജഭക്തന്മാരും പുരുഷത്വത്തോടുകൂടിയവരും പ്രയോജനമുള്ളവരുമായ പൌരന്മാരെ ജനിപ്പിക്കത്തക്കവണ്ണമുള്ള അനേകം സ്കൂളുകളും കോളേജുകളും അവിടവിടെയായി രാജ്യത്തിൻറെ നാനാഭാഗങ്ങളിലും സ്ഥാപിക്കേണമെന്നാണ് എൻറെ ആഗ്രഹം. അറിവിൻറെ പ്രചാരത്താൽ എൻറെ ഇന്ത്യൻപ്രജുകളുടെ ഭവനങ്ങൾ ശോഭനങ്ങളാകയും അവരുടെ പ്രയത്നങ്ങൾ ഉത്സാഹപ്രദങ്ങളാകയും അതോടുകൂടി ഉന്നതതരമായ വിചാരം, സുഖം, ആരോഗ്യം മുതലായി എല്ലാവകയും ഉണ്ടാകയും ചെയ്യേണമെന്നും ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്താലാണ് എൻറെ ആഗ്രഹം സാധിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസകാര്യം എൻറെ ഹൃദയത്തിന്നു ഏറ്റവും സമീപത്തായിരിക്കുന്നതാണ്. എൻറെ നേർക്കും എൻറെ കുടുംബത്തിൻറെ നേർക്കും നിങ്ങൾക്കുള്ള ഭക്ത്യാദരങ്ങളെപ്പറ്റിയും, ഗ്രേറ്റ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ഐകമത്യബന്ധങ്ങളെ ബലപ്പെടുത്തേണമെന്നുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചും ബ്രിട്ടീഷുഭരണത്തിൽകീഴിൽ നിങ്ങൾ അനുഭവിക്കുന്ന ഗുണങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിനന്ദനങ്ങളെപ്പറ്റിയുമുള്ള സുനിശ്ചിത വചനങ്ങൾ എനിക്ക് ചാരിതാർത്ഥ്യജനകങ്ങളായിരിക്കുന്നു. നിങ്ങളുടെ ഭക്തിപൂർവ്വമായ മംഗളപത്രത്തിന്നായി ഞാൻ നിങ്ങൾക്കു വന്ദനം പറയുന്നു." തിരുമേനിയുടെ ഈ പ്രസംഗം ബങ്കാളികളെ എന്നുമാത്രമല്ല, ഇന്ത്യക്കാരെ ഒട്ടുക്കും എത്രമാത്രം സന്തോഷഭരിതരാക്കിത്തർത്തിട്ടുണ്ടെന്നും ഇന്ത്യൻ പ്രജകളുടെ ഭാവിശ്രേയസ്സിനെ നീവൈരുവമായി ആശംസിക്കുന്ന അവിടുത്തെ ഈ പ്രസംഗംകൊണ്ടാകാവുന്ന ഗുണംഎത്രമാത്രമുണ്ടെന്നും ഭാവിഫലങ്ങളാൽ നിയപ്പെടുത്തുന്നതാണ് ഉത്തമം. തിരുമേനികളുടേനേരേ ബങ്കാളികൾകാണിച്ച രാജഭക്തി നിസ്തുല്യമായ വിധത്തിലായിരുന്നു. കല്ക്കത്താപട്ടണം ഏതുപ്രകാരമൊക്കെയാണ് അലങ്കരിച്ച് ആഡംബരങ്ങളാൽ മോടികൂട്ടപ്പെട്ടിട്ടുള്ളതെന്നും ഏതെല്ലാം വിധത്തിലാണ് ദീപാവലികളാൽ പ്രശോഭിക്കപ്പെട്ടിരുന്നതെന്നും മറ്റും വിവരിക്കു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/82&oldid=160271" എന്ന താളിൽനിന്ന് ശേഖരിച്ചത്