താൾ:George Pattabhishekam 1912.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാപൂർവ്വമായ സൂചനയും ആറു സംവത്സരങ്ങൾക്കു മുന്പുണ്ടായ ഞങ്ങളുടെ സന്ദർശനത്തെപ്പറ്റിയുള്ള നിങ്ങളുടെ സ്നേഹപുരസ്സരമായ പ്രസ്താവവും ഞങ്ങളുടെ ഹൃദയങ്ങളിൽ അഗാധമായി പതിഞ്ഞിരിക്കുന്നു. ആ അവസരത്തിൽ ഞങ്ങൾക്കു നൽകപ്പെട്ട ഹൃദയപൂർവ്വമായ സ്വാഗതത്തെ ഞങ്ങൾ ഒരിക്കലും മറക്കുന്നതല്ല. ഈ മഹാപട്ടണത്തിൻറെ പ്രഥമാവലോകനം ഞങ്ങളിൽ ജനിപ്പിച്ച അനുകന്പാ പൂർവ്വമായ താലപര്യം ഒട്ടുംതന്നെ കുറഞ്ഞിട്ടുമില്ല. കല്ക്കത്തയെ പുനസ്സന്ദർശനം ചെയ്യുകയും നിങ്ങളുടെ അഭിവൃദ്ധിയുടേയും ക്ഷേമത്തിൻറെയും ലക്ഷണങ്ങൾ നേരിട്ടു കാണുകയും ചെയ്യുന്നതിന്നിടയായിരിക്കുന്നത് ഞങ്ങൾക്ക് അസാമാന്യമായ സന്തോഷത്തിന്നു കാരണമായിരിക്കുന്നു. ദൽഹിയിൽവെച്ചു നടത്തപ്പെട്ട മഹനീയമായ ദർബ്ബാർ സമയം ഞാൻ ചെയ്ത പ്രഖ്യാപനത്തിൻറെ ഫലമായി ഇന്ത്യാഭരണത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഒരു പ്രകാരത്തിൽ കല്ക്കത്തയേയും ബാധിക്കുന്നതാണല്ലോ എന്നാൽ നിങ്ങളുടെ പട്ടണം എല്ലാകാലത്തും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമായി സ്ഥിതിച്ചെയ്യുന്നതാണഅ. അതിലേ ജനസംഖ്യ, ഒരു വാണിജ്യസ്ഥലമെന്ന നിലയിലുള്ള അതിൻറെ പ്രാധാന്യം, അതിനെ സംബന്ധിച്ചുള്ള ചരിത്രപ്രധാനങ്ങളും മഹനീയങ്ങളുമായ ഐതിഹ്യങ്ങൾ ഇവ കല്ക്കത്തപട്ടണത്തിന്നു ഒരു അനിതരസാധാരണമായ ഗണ്യതയേ നൽകുകയും, അതു ആ പട്ടണത്തിന്നു ഏറ്റവും പ്രധാനപ്പെട്ടതായ ഒരു സ്ഥാനത്തേരിരക്ഷിക്കുകയും ചെയ്യുന്നതാണ്. എന്നുമാത്രമല്ല, കല്ക്കത്ത തലസ്ഥാനമായ സംസ്ഥാനത്തിൻറെ ഗണ്യത, ഒരു ബങ്കാൾ സംസ്ഥാനം നിർമ്മിക്കപ്പെട്ടതുനിമിത്തം വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഒരു ഭരണനിർവ്വഹണ സഭയോടുകൂടിയ ഗവർണ്ണരുടെ ഭരണത്തിൽ പുതിയ സംസ്ഥാനത്തിൽ അധികരിച്ച ക്ഷേമവും സമാധാനവും ഉണ്ടായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ ഒരുകാലം വലിയ വ്യവസായങ്ങളും കൃഷികളും ധാരാളമായി നടത്തപ്പെടുന്നതായ ഒരു രാജ്യമായിത്തീരുമെന്നുള്ള ആശകൾ നിങ്ങൾക്കുള്ളതായി എനിക്കറിയാം. നിങ്ങളുടെ വ്യവസായോദ്യമ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/76&oldid=160264" എന്ന താളിൽനിന്ന് ശേഖരിച്ചത്