താൾ:George Pattabhishekam 1912.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-62-


വഺഷാരംഭവും കാരണമായി സ്വതേതന്നെ ഉത്സവകാലമായതുകൊണ്ട് വിശേഷിച്ചും ജനങ്ങളൊക്കെ അന്യ ചിന്തകൾ കൂടാത്തവരുമായിരുന്നു. രാജമാർഗ്ഗങ്ങളും ഇരുവശത്തുമുള്ള സൌധങ്ങളും എപ്രകാരമൊക്കെയാണ് ബങ്കാളികൾ അലങ്കരിച്ചു മൊടികൂട്ടീട്ടുണ്ടായിരുന്നതെന്നു വിവരിപ്പാൻ പ്രയാസം. ഇന്ത്യാ സാമ്രാജ്യത്തിൻറെ തലസ്ഥാന നഗരിയുടെ സ്ഥാനത്തിൽനിന്നു കല്ക്കത്തയെത്താഴ്ത്തിയതിൽ അല്പം അസ്വരസമുണ്ടായിരുന്നുവെങ്കിലും ബങ്കാളവിഭാഗം വേണ്ടെന്നുവെച്ചതിനാലുണ്ടായ അളവറ്റ സന്തോഷം നിമിത്തം ബങ്കാളികളുടെ രാജഭക്തി കരപൊട്ടി ഒഴുകിയിരുന്നുവെന്നാണ് പറയേണ്ടത്. അരാജകസംഘക്കാരാലും രാജദ്രോഹികളാലും നിറയപ്പെട്ട പട്ടണമാണെന്നു കുപ്രസിദ്ധിനേടിയ ബങ്കാളത്തെയാണ് തിരുമേനികൾ സന്ദർശിച്ചതെന്നു ആരും പറയുന്നതല്ല. പീരിങ്കിവെടികളും പട്ടാളക്കാരുടെ ആചാരവെടികളും ജയശബ്ദവും ഒക്കെകൂടി കല്ക്കത്താപട്ടണം മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ചക്രവർത്തിയുടേ പട്ടണപ്രവേശമുണ്ടായത്. പ്രിൻസെപ്സ് ഘട്ടം എന്ന ദിക്കിൽ രാജദമ്പതിമാരേ എതിരേറ്റിരുത്തുവാൻ പ്രത്യേകമുണ്ടാക്കിയിരുന്ന മണ്ഡപത്തിൽ രാജദമ്പതിമാർ എഴുന്നെള്ളിയിരിക്കയും അവിടെവെച്ച് ബങ്കാളത്തിലേ വളരേ പ്രഭുക്കന്മാരേ തിരുമേനിക്ക് മുഖംകാട്ടി പരിചയപ്പെടുത്തുകയും ചെയ്തു. അവിടേവെച്ച് കല്ക്കത്ത മുൻസിപ്പാലിറ്റിക്കാരുടെ വകയായി ഒരു മംഗളപത്രം സമർപ്പിക്കുകയുണ്ടായി. മുൻസിപ്പാൽ ചെയർമ്മാൻ മിസ്റ്റർ മാഡോക്സ് മംഗളപത്രം വായിച്ചു തിരുമുമ്പകേ സമർപ്പിച്ചു. ഈ മംഗളപത്രത്തിന്നു ചക്രവർത്തി തിരുമേനി താഴേ പറയുംപ്രകാരം മറുവടി കൊടുത്തു. "നിങ്ങളുടെ മംഗളപത്രത്തിൽ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ളകാരം, കല്ക്കത്തയിലെ കോഩപ്പറേഷൻറേയും ഈ പട്ടണത്തി പൌരന്മാരുടേയും ഭക്ത്യാദരങ്ങളെ സംബന്ധിച്ചുള്ള ഉറപ്പുകൾക്കായി ചക്രവർത്തിനിക്കും എനിക്കുംവേണ്ടി ഞാൻ നിങ്ങൾക്കു ഹൃദയപൂർവ്വം വന്ദനം പറയുന്നു. നിങ്ങളുടെ പട്ടണത്തിൽ എൻറെ പ്രിയപ്പെട്ട പിതാവിൻറെ താമസത്തെപ്പറ്റിയുള്ള നിങ്ങളുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/75&oldid=160263" എന്ന താളിൽനിന്ന് ശേഖരിച്ചത്