താൾ:George Pattabhishekam 1912.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പട്ടാഭിഷേക മഹോത്സവത്തിന്നിടയിൽ നേപ്പാള മഹാരാജാവ് തീപ്പെട്ട് വിവരം ദൽഹിയിൽ അറിവായെങ്കിലും, ആ സംഭവം കാരണമായി ജോർജ്ജ് ചക്രവർത്തി തിരുമനസ്സുകൊണ്ട് നേപ്പാളത്തിൽ നായാട്ടിന്നു പോകുന്ന കാര്യം വേണ്ടെന്നുവെച്ചാൽ, ഈ രാജകീയനായാട്ടിന്നായി അനവധി ധനം ചെലവുചെയ്തുണ്ടാക്കിയ ഏർപ്പാടുകളൊക്കെ വെറുതെയാകുമെന്നും നേപ്പാളിലെ ജനങ്ങൾക്കു തിരുമേനിയുടേ ആ നിശ്ചയം ഇച്ഛാഭംഗത്തിന്നിടയാക്കിത്തീർക്കുമെന്നും മറ്റും നേപ്പാളത്തിലെ മന്ത്രി ജോർജ്ജ് ചക്രവർത്തി തിരുമനസ്സിലേക്ക് എഴുതുകയാൽ, നായാട്ടിന്നു പോകേണമെന്നുതന്നേ ചക്രവർത്തി തീർച്ചപ്പെടുത്തി. നേപ്പാളത്തിൽ നായാട്ടിന്നായി ചെയ്തു ഏർപ്പാടുകളൊക്കെ വളരെ തൃപ്തികരമായിരുന്നു. നാലുദിവസത്തേ നായാട്ടിൽ മുപ്പതിലധികം നരികളേയും കരടി, ആന, കാട്ടുകഴിത, ഘണ്ടാമൃഗം, പലതരം ചെറുനരികൾ, മാൻ തുടങ്ങിയുള്ള അനവധി മൃഗങ്ങളേയും പക്ഷികളേയും വെടിവെച്ചു പിടിച്ചിരുന്നു. കുറ്റന്മാരായ ഇരുപതു നരികൾ ചക്രവർത്തി തിരുമേനിയുടെ വെടികൊണ്ടു ചത്തുപോയിട്ടുണ്ട്. നായാട്ടുകാരെ സഹായിപ്പാൻ ഏകദേശം 650 ആനകളോളമുണ്ടായിരുന്നു. മേറി മഹാരാജ്ഞി ഈ അവസരത്തിൽ ആഗ്രയിൽനിന്ന അടുത്തുള്ള ചില സാമന്തരാജാക്കന്മാരുടെ ആതിത്ഥ്യം സ്വീകരിച്ച് അവരുടെ രാജധാനികളിൽപോയി സുഖിച്ചുകഴിച്ചുകൂട്ടി. ജയപ്പൂർ, അജ്മിർ, ബണ്ടി എന്നീ രാജ്യങ്ങളെയൊക്കെ സന്ദർശിച്ചതിൽ പിന്നേയാണ്. മഹാരാജ്ഞി തിരുമനസ്സുകൊണ്ട് ആഗ്രയിലേക്കു ഒതുങ്ങിയത്. ഡിസെന്പ്ര 30-ാംനു കലക്കത്തക്കുള്ള എഴുന്നെള്ളത്തുസമയം ദിക്കുവെച്ച് ജോർജ്ജ് ചക്രവർത്തിയും മേറി മഹാരാജ്ഞിയും തമ്മിൽ കണ്ടുമുട്ടി. തിരുമേനികൾ ഇരവരും പരിവാരങ്ങളും കൂടിയാണ് കല്ക്കത്തയിൽ വണ്ടിയിറങ്ങിയത്. കല്ക്കത്തയിൽ നടന്ന സംഭവങ്ങൾ. കല്ക്കത്തയിൽ തിരുമേനികളേ എതിരേല്പാൻ ചെയ്തുതായ ഏർപ്പാടുകൾ ആശ്ചര്യമായ വിധത്തിലായിരുന്നു. ക്രസ്തുമസ്സും പുതു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/74&oldid=160262" എന്ന താളിൽനിന്ന് ശേഖരിച്ചത്