താൾ:George Pattabhishekam 1912.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ത്യയിലെ ജനങ്ങൾക്കു അധികരിച്ച സന്തുഷ്ടിയും ലഭിക്കുന്നതുമൂലം പൂർണ്ണമായി സാധിക്കുമെന്നു ഞാൻ ഹൃദയപൂർവ്വം ആശിക്കുന്നു. ഇവിടെ പണിചെയ്യപ്പെടുന്ന പബ്ലിക്ക് കെട്ടിടങ്ങൾ ഈ പുരാതനവും മനോഹരവുമായ പട്ടണത്തിന്നു എല്ലാവിധത്തിലും യോഗ്യമായിരിക്കത്തക്കവണ്ണം, അവയുടെ സ്ഥാപനരീതിയും മറ്റും അത്യധികമായ പര്യാലോചനയോടും ശ്രദ്ധയോടുകൂടി ചിന്തിക്കപ്പെടേണമെന്നാണ് എൻറെ ആഗ്രഹം. ഇന്നു ഏറ്റവും ശുഭമായി ആരംഭിക്കപ്പെട്ടിരിക്കുന്ന ഈ പ്രവൃത്തിയിൽ ഈശ്വരാനുഗ്രഹമുണ്ടായിരിക്കട്ടെ." തലസ്ഥാന നഗരിയുടെ ഒന്നാത്തെ കല്ല് ഉറപ്പിച്ചതിന്നുശേഷം പതിനഞ്ചാംതിയ്യിതി വിശേഷവിധിയായി ഉണ്ടായ ഒരു സംഭവം കായികാഭ്യാസ വിനോദപരീക്ഷയിൽ ജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയായിരുന്നു. മേറി മഹാരാജ്ഞിയാണ് സമ്മാനങ്ങൾ കല്പിച്ചു കൊടുത്തത്. ഡിസെന്ര 16-ാനു ശനിയാഴ്ച രാജദന്പതിമാർ ദൽഹിപട്ടണത്തിന്നു യാത്രപറഞ്ഞു പുറപ്പെട്ടു. സാമന്തരാജാക്കന്മാരൊക്കെ യാത്ര അയപ്പിപ്പാൻ രാജധാനിയിൽ പോയിരുന്നു. ചക്രവർത്തി തിരുമനസ്സുകൊണ്ട് ദൽഹിയിൽനിന്നു പ്രത്യേക വണ്ടിമാർഗ്ഗമായി നേപ്പാളത്തിലേക്കു നായാട്ടിന്നും, മേറി മഹാരാജ്ഞി പ്രത്യേകവണ്ടിമർഗ്ഗം ആഗ്രയിലേക്കുമാണ് എഴുന്നെള്ളിയത്. ദൽഹിയിൽ നിന്നു എഴുന്നെള്ളുന്നതിന്നു മുന്പായി പോലീസ്സുദ്യോഗസ്ഥന്മാരേയും ദൽഹിയിൽ പട്ടാഭിഷേക സംബന്ധമായി പ്രവൃത്തിയെടുക്കുന്ന പോലീസ്സുകാരേയും ചക്രവർത്തി പരിശോധിച്ചു അവരിൽ ചിലർക്കു ബഹുമതികൾ നല്കയുണ്ടായിട്ടുണ്ട്. ദൽഹിയിൽ കൂടിയവരൊക്കെ സ്വരാജ്യത്തേക്ക് പോകേണ്ടുന്ന ശ്രമത്താൽ സാമാനങ്ങൾ കെട്ടി ഒരുക്കുന്ന തിർക്കായിരുന്നുവെങ്കിലും ചക്രവർത്തി മടങ്ങുപ്പോകുന്പോൾ ഒരു നോക്കെങ്കിലും കാണ്മാനുള്ള ആഗ്രഹത്താൽ സ്റ്റേഷനിലേക്കുള്ള വഴികളൊക്കെ ജനങ്ങളാൽ തിങ്ങിക്കൂടപ്പെട്ടിരുന്നു. ചക്രവർത്തിയേ പിന്തുടർന്നു ഹാർഡിഞ്ച് പ്രഭവും ക്രൂപ്രഭവും 16ാംനു പ്രത്യേക വണ്ടിയിൽ കലക്കത്തക്കു പുറപ്പെട്ടു പോകുയും ചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/73&oldid=160261" എന്ന താളിൽനിന്ന് ശേഖരിച്ചത്