താൾ:George Pattabhishekam 1912.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേറി മഹാരാജ്ഞി, ഭർത്താവും രാജാവുമായ ജോർജ്ജ് ചക്രവർത്തിയുടെ തിരുമുന്പിൽചെന്ന് അചാരോപചാരങ്ങൾ വിധിയാംവണ്ണം ചെയ്ത "ഗ്രാണ്ട് ക്രോസ്സ് ഓഫ് ദിസ്റ്റാർ ഓഫി ഇന്ത്യ" എന്നു പറയപ്പെടുന്നതും ഇന്ത്യയിൽ നല്കാറുള്ള ബഹുമതികളിൽ ഏറ്റവും മഹത്തായതുമായ ബഹുമതിയുടെ ചിഹ്നമായ മുദ്ര സ്വീകരിച്ചത് ഈ അവസരത്തിൽ പ്രത്യേകം പ്രസ്താവയോഗ്യമായ ഒരു സംഭവുമാണ്. മഹാരാജ്ഞിയേ പിന്തുടർന്ന് ചക്രവർത്തിയാൽ ദത്തമായ ബഹുമതികളുടെ യോഗ്യതക്കനുസരിച്ച് അതാതാളുകൾ ക്രമപ്രകാരം തിരുമുന്പാകെ ചെന്നു ബഹുമതിമുദ്രകൾ വാങ്ങി. സേർ. ജോർജ്ജ് ക്ലാർക്ക് (ബോബായിഗവർണ്ണർ), സേർ ആർതർ. ലോലെ (മാറ്റംപോയ മദിരാശിഗവർമഅണർ) സേർ, ജോൺ. ഹ്യുവെറ്റി (ലഫ്ടനെൻറ് ഗവർണർ) ബിക്കാനിർ മഹാരാജാവ് കേടാ മഹാരാജാവ്, സേർ. ഒമൂർ ക്രീ (ഇന്ത്യയിലേ സർവ്വസൈന്യനായകൻ), കപൂർത്തല രാജാവ്, നൈസാം മഹാരാജാവ്, ആഗാഘാൻ ഇവർക്കൊക്കെ "നൈറ്റ് ഗ്രാണ്ട് കോസ്സ് ഓഫ് ദിസ്റ്റാർ ഓഫ് ഇന്ത്യ" (കെ.സി.എസ്സ്.ഐ) എന്ന ബഹുമതിമുദ്ര തിരുമേനിതന്നെ അവരവരുടെ കുപ്പായത്തിൽ തൃക്കൈകൊണ്ട് വെച്ചു പിടിപ്പിച്ചു. ആ സമയം ബഹുമതിമുദ്ര വാങ്ങുന്നവർ മുട്ടുകുത്തിയാണ് തിരുമുന്പാകെ ഇരുന്നത്. കാശ്മീർ മഹാരാജാവ്, സേർ. ലൂയി-ഡെയിൻ (ലഫ്ടനെണ്ട് ഗവർണ്ണർ), കോൽഹാപ്പൂർ മഹാരാജാവ്, ബോബിലി മഹാരാജാവ്, സ്റ്റാഫേർഡ് ഹാംപ്രഭു (ചക്രവർത്തിയുടെ പ്രൈവറ്റ് സെക്രട്ടറി), സേർ. ഗൈഫ്ലീറ്റ് വുഡ്ഡ് വിൽസൻ (വൈസ്രോയിയുടെ കാര്യാലോചനസഭിയിലെ ഒരു മെന്പർ) ഉദയപ്പൂർ മഹാറാണ, പട്ടിയാല മഹാരാജാവ്, ഖെയർപ്പൂരിലേ അമീർ, കൊച്ചിരാജാവ്, ഡക്കാ നവാബ് ഇവർക്കൊക്കെ നൈറ്റ് ഗ്രൗണ്ട് കമാണ്ടർ ഓഫ് ദി ഇന്ത്യൻ എന്പയർ" (കേ. സി.ഐ.ഇ) എന്ന ബഹുമതി മുദ്രയും, സേർ. ഹെന്ദ്രിമാക്ക് ഹോൺ (വൈസ്രോയിയുടെ വിദേശകാര്യാന്വേഷണസെക്രട്ടറി), സേർ പ്രതാപസിങ്ങ്, റാന്പൂർ നവാബ് ഇവർക്ക് "വിക്ടോറിയൻ ഓർഡർ" എന്ന ബഹുമതി മുദ്രയും ചക്രവർത്തി തിരുമ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/67&oldid=160254" എന്ന താളിൽനിന്ന് ശേഖരിച്ചത്