ലായെന്നു പറയുന്നത്. സിക്കുകാരുടെ തലവനായ പട്ടിയാല മഹാരാജാവും ഈ ഘോഷയാത്രയിൽ കൂടിയിരുന്നു. തിരുമേനികളുടെ മുന്പിൽ കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ഈ ഘോഷയാത്രയിൽ അഞ്ചുലക്ഷത്തിലധികം ജനങ്ങൾ കൂടിയിരുന്നു. പലതരമായ കായികാഭ്യാസങ്ങളും വിനോദങ്ങളും ഈ ഘോഷയാത്രയുടെ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാവിലെ ജോർജ്ജ് ചക്രവർത്തി തിരുമേനി, പട്ടാളക്കാരെ പിരിശോധിക്കുന്പോൾ മേറി മഹാരാജ്ഞി അന്തഃപുരസ്ത്രീകൾക്ക് ഒരു വിരുന്നുസൽക്കാരം കഴിക്കയായിരുന്നു. മഹാറാണിമാരും രാജകന്യകമാരും മറ്റുമായി ഇന്ത്യിയിൽ നാനാഭാഗത്തുനിന്നും ബർമ്മയിൽ നിന്നുമായി വളരെ അന്തഃപുരസ്ത്രീകൾ ഈ സല്ക്കാരത്തിൽ പങ്കുകൊണ്ടു. ബോപ്പാളിലേ "ബീഗം" മഹാറാണിയാണ് ഇന്ത്യയിലെ അന്തഃപുരസ്ത്രീകളുടെ മേധാവിയായി കൂടിയത്. ഈ സല്ക്കാരം ഏകദേശം രണ്ടു മണിക്കൂറിൽ അധികനേരം നിലനിന്നു.
പട്ടാഭിഷേകദിവസം ബഹുമതി സിദ്ധിച്ചവർക്ക് ആ വകബഹുമതിമുദ്രകൾ ചക്രവർത്തി നേരിട്ടു സമ്മാനിച്ചത് ബുധനാഴ്ച രാത്രിയായിരുന്നു. കൊല്ലന്തോറു ഇന്ത്യയിൽ പലർക്കും ചക്രവർത്തി തിരുമേനി ബഹുമതികൾ കല്പിച്ചുകൊടുക്കാറുണ്ടെന്നല്ലാതെ ആ വക ബഹുമതികൾ തിരുമേനിയുടെ തൃക്കയ്യിൽ നിന്നു വാങ്ങുവാൻ കഴിഞ്ഞ അന്പതുകൊല്ലത്തിലിടക്ക് ആർക്കും സാധിച്ചിട്ടില്ല. വിശേഷിച്ച് ഈ അവസരത്തിൽ ബഹുമതി കിട്ടിയവരുടെ എണ്ണവും അധികമുണ്ടായിരുന്നു. ബഹുമതി കിട്ടിയവരിൽ ദൽഹിയിൽ ഹാജരുണ്ടായിരുന്നവർ്കുകം വളരേ പ്രമാണപ്പെട്ടവർക്കും മാത്രമേ ഈ അവസരത്തിൽ ആസ്ഥാനണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ആസ്ഥാനമണ്ഡപത്തിൽ മഹാരാജാക്കന്മാരും പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാരും പുരസ്ത്രീകളും ഒക്കെ വളരെ മോടിയോടുകൂടിയ വസ്ത്രാദ്യലങ്കാരങ്ങളോടുകൂടി വന്നിരുന്നതായ കാഴ്ച, അതിരമണീയമായിരുന്നു. തൃക്കയ്യിൽനിന്നു ഒന്നാമതായി ബഹുമതി വാങ്ങിയതു മേറി മഹാരാജ്ഞിയായിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |