താൾ:George Pattabhishekam 1912.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭക്തിയെ പ്രദർശിപ്പിച്ചുംകൊണ്ട് തിരുമേനികൾക്കയച്ചിരുന്ന ഒരു കത്തിന്നു ഉചിതമായ ഒരു മറുപടി, തിരുമേനികൾ അയച്ചുകൊടുക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം ദൽഹികോട്ടയിൽവെച്ച്, അതികേമമായ ഒരു ഉദ്യാനവിരുന്നുണ്ടായിരുന്നു. ഈ വിരുന്നിന്നു അനേകായിരം ജനങ്ങളെ ക്ഷണിക്കയും ചെയ്തിരുന്നു. ദൽഹിയിലെ കോട്ടയുടെ ചുവരിന്മേൽ "ഭൂലോകത്തിലെ സ്വർഗ്ഗം" എന്നു മുഹമ്മദീയചക്രവർത്തിമാരുടെ കാലത്തിൽ എഴുതിയതു ഇപ്പോഴും കാണ്മാനുണ്ട്. ഈ അഭിപ്രായം വാസ്തവമാണെന്നു ബുധനാല, കോട്ടയിലെ ഉദ്യാനത്തിൽ ചെന്നു കണ്ടവർക്കൊക്കെ തൃപ്തിയായിട്ടുണ്ട്. വിരുന്നുകാർ മുൻകൂട്ടി ഉദ്യാനം നിറഞ്ഞിരുന്നു. അവിടെകാണ്മാനുണ്ടായിരുന്ന വിശേഷകാഴ്ചകൾ കണ്ട് ആനന്ദിച്ചിരിക്കുന്പോഴേക്കു രാജദന്പതിമാർ കോട്ടയുടെ മുകളിൽ ഉത്സേൗധത്തിൽ, ഉദ്യാനത്തിൽകൂടിയ ജനങ്ങൾക്കു പ്രത്യക്ഷമായി. മുഗിളചക്രവർത്തിമാർ ഈ ഉത്സേൗധത്തിൽ എഴുന്നെള്ളിയിരുന്നുകൊണ്ടാണ് പ്രജകൾക്ക് "ദർശന"ത്തിന്ന് അവസരം കൊടുത്തുവന്നിരുന്നത്. അപ്രകാരം തന്നെ തിരുമേനികളും സ്വർണ്ണസിംഹാസനത്തിൽ കോട്ടയുടെ സൌധത്തിൽ ഇരുന്ന ഒട്ടൊഴിയാതെയുള്ള ജനങ്ങളെ വീക്ഷിക്കുന്നതും താഴെ എത്തിക്കടിയ ലക്ഷോപിലക്ഷം ജനങ്ങൾ ജയ ജയ ശബ്ദം ഘോഷിക്കുന്നതും കാണേണ്ടതായ കാഴ്ചതന്നെയായിരുന്നു. ഒടുവിൽ തിരുമേനികൾ താഴത്തിറങ്ങി, ഉദ്യാനത്തിൽ "നബാത്ത്ഖാന" എന്നു വിളിക്കപ്പെടുന്ന ഗായകമണ്ഡപത്തിൽ എഴുന്നെള്ളിയിരുന്നു അല്പം വിശ്രമിച്ച് സ്വസ്ഥാനത്തിലേക്കു മടങ്ങുകയും ചെയ്തു. കോട്ടയുടെ മറ്റൊരുഭാഗം യമുനാനദീതീരത്തിൽവെച്ചു "ബദഷാഹിമേലാ" എന്ന ഒരു ഉത്സവം നടത്തിയതും ബുധനാഴ്ചതന്നെയായിരുന്നു. ഹിന്ദുക്കൾ, മുഹമ്മദീയർ, സിക്കുകാർ തുടങ്ങിയ ഓരോ മതസ്ഥന്മാർ ഓരോ പ്രത്യേക യോഗക്കാരായിച്ചെന്ന് സൌധത്തിൽ എഴുന്നെള്ളിയിരിക്കുന്ന തിരുമേനികളുടെ മുന്പിൽ കൂടി ഘോഷയാത്രയായി പോകുന്ന ഒരു ഉത്സവമാണ് ഈ "മേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/65&oldid=160252" എന്ന താളിൽനിന്ന് ശേഖരിച്ചത്