താൾ:George Pattabhishekam 1912.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൻറെ തലസ്ഥാനമെന്നുള്ള പൂർവ്വികഗൌരവനിലയിലേക്ക് ഈ പട്ടണത്തെ പുനരുദ്ധാരണം ചെയ്യുന്നതിലേക്ക് ഒരുക്കുകയും ചെയ്തതിൽ പഞ്ചാബ് ഗവർമ്മേണ്ട് പ്രദർശിപ്പിച്ചിട്ടുള്ള ശ്രദ്ധയേ അംഗീകരിക്കുന്നതിന്നും ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. ഈ മാറ്റതതിൽ ഭരണസംബന്ധങ്ങളായുള്ള വലുതായ ഭേദഗതികൾക്കിടയാകുന്നതാണ്. എന്നാൽ ഒരു സാംസ്ഥാനിക പട്ടണത്തിൻറെ നിലയിൽ മുന്പു സാംസ്ഥാനിക ഗവർമ്മേണ്ട് ഈ പട്ടണത്തെ സംബന്ധിച്ച് പ്രദർശിപ്പിച്ചിരുന്നതിനേക്കാൾ കുറവല്ലാത്തവിധം, അതിൻറെ പുരാതനസ്മാരകങ്ങളെ സംബന്ധിച്ചു ശ്രദ്ധയും അതിൻറെ ധനസംബന്ധമായ അഭിവൃദ്ധിയിൽ ഔത്സുക്യവും, ഇപ്പോൾ പ്രധാനപട്ടണമായിത്തീർന്നിരിക്കുന്ന ദൽഹിക്കു ഇന്ത്യാഗവർമ്മേണ്ടിൽ നിന്നു പ്രതീക്ഷിക്കാവുന്നതാണെന്നു എനിക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. ദൽഹി ഇപ്പോൾ പ്രധാന പട്ടണമായിത്തീർന്നിരിക്കുന്ന ഈ ഇന്ത്യാസാമ്രാജ്യം എല്ലാകാലത്തും സമാധാനത്തേയും അഭിവൃദ്ധിയേയും നീതിയേയും ക്ഷേമത്തേയും പരിരക്ഷിക്കട്ടെ എന്നും നമ്മുടെ ഈ പട്ടണത്തിൻറെ ഐതിഹ്യങ്ങളോടു മഹത്വത്തേയും കീർത്തിയേയും സംബന്ധി്ചചുള്ള ശോഭനതരങ്ങളായ ചരിത്രപരന്പരയെ ചേർക്കുന്നതിന്നിടയാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു."

‌മദിരാശി സംസ്ഥാനക്കാരുടെ മംഗളപത്രത്തിന്ന് കല്പിച്ചുകൊടുത്ത മറുവിട. മദിരാശിസംസ്ഥാനത്തിൽ നിവസിക്കുന്ന ജനങ്ങൾ പ്രതിനിധികളുടെ നിലയിൽ മഹാരാജ്ഞിക്കും എനിക്കും നിങ്ങൾ അനുസരണപുരസ്സരം തന്നിട്ടുള്ള സ്വാഗതമംഗളപത്രത്തിന്നായിനിങ്ങളോട് ഹൃദയപുരസ്സരം നന്ദിപറഞ്ഞുകൊള്ളഉന്നു. നമ്മുടെ നേരേയും നമ്മുടെ സിംഹാസനത്തിൻറേയും നേരെയും നമ്മുടെ ഇന്ത്യാസാമ്രാജ്യത്തിൽ ഏറ്റവും പഴയ സംസ്ഥാനമായ മദിരാശിയിലെ നാലു കോടിയിൽ അധികം ജനങ്ങൾ ഒത്തൊരുമിച്ച് ഇത്രത്തോളം ഹൃദയംഗമമായ ഒരു രാജഭക്തി പ്രദർശ്ശി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/63&oldid=160250" എന്ന താളിൽനിന്ന് ശേഖരിച്ചത്