താൾ:George Pattabhishekam 1912.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മുഖവുര.

പുസ്തകങ്ങൾക്ക് മുഖവുര ഒഴിച്ചുകൂടാത്ത ഒരു ആവശ്യമല്ലെ ങ്കിലും ഈ പുസ്തകത്തിൽ അടങ്ങീട്ടള്ള ചില സംഗതികളെ പററി അല്പം ചിലത് എനിക്ക് പറവാനുള്ളതുകൊണ്ട് അവയെ താഴെ ചേർത്തുകൊള്ളുന്നു. ചക്രവർത്തി തിരുമനസ്സിലെ പ്രസംഗങ്ങൾഃ ഈ പുസ്തകത്തി ൽ ചക്രവർത്തി തിരുമനസ്സുകൊണ്ട് ഇന്ത്യയിൽ വെച്ച് ചെയ്ത മി ക്ക പ്രസംഗങ്ങളുടെയും പരിഭാഷ കൊടുത്തിട്ടുണ്ട്. ഈ പ്രസം ഗങ്ങളിൽ ചിലത് അതാത അവസരത്തിൽ കേരളത്തിലെ വർത്ത മാനപത്രങ്ങളിൽ തർജ്ജുമചെയ്തു ചേർത്തിരുന്നതിനാൽ, ആ വക പ്ര സംഗങ്ങളുടെ പ്രത്യേകമായ ഒരു തർജ്ജുമക്ക് ഞാൻ ശ്രമിച്ചിട്ടില്ല. ആ വക പരിഭാഷകളിൽ അല്പമായ ചില ഭേദഗതികൾ വരുത്തി ഇതിൽ ചേർക്കുകയാണ് ചെയ്തിട്ടുള്ളത്. ദർബ്ബാർ അവസരത്തി ൽ പ്രതിദിനമായി പത്രം പ്രസിദ്ധം ചെയ്ത 'മലയാളി' പത്രപ്ര വർത്തകന്മാർക്കാണ് ഈ ഒരു സംഗതിയിൽ ഞാൻ അധികം കട പ്പെട്ടിട്ടുള്ലത്'.

ഛായപടങ്ങൾഃ ജില്ലയുടെ തലസ്ഥാനമായ കോഴിക്കോട്ടു വെച്ചു കഴിച്ച ദർബ്ബാറിന്നു ഈ ജില്ലയുടെ പ്രധാനപ്പെട്ട എല്ലാ പൗരന്മാരേയും ക്ഷണിച്ച് വരുത്തിയിരുന്നതിനാൽ അവരുടെ ഛായാപടങ്ങൾ ഈ പുസ്തകത്തിൽ കൊടുക്കുന്നതു നന്നായിരിക്കു മെന്ന് എനിക്കു തോന്നി; അതിന്നായി ഞാൻ ശ്രമിച്ചിട്ടുണ്ട്. അ ഭൂതപൂർവ്വമായ ഈ സംഭവത്തിൽ പങ്കുകൊണ്ടിട്ടുള്ളവരെ ഭാവിയിൽ ഓർമ്മിക്കുവാൻ അതൊരുപ്രത്യേകമാർഗ്ഗമായിരിക്കുമെന്നും അഭിപ്രായ മുണ്ടായിരുന്നു. പക്ഷെ ഈ ഒരു ആഗ്രഹം ഇഷ്ടംപോലെ സാ ധിച്ചില്ല. നമ്മുടെ പൌരന്മാരെയൊക്കെ ണുന്നു തരക്കാരായിട്ടാ ണ് ഞാൻ കണ്ടത്. ചിലർ ഫോട്ടോ ഇതുവരെ എടുപ്പിട്ടില്ലാ ത്തവരാണ്; മററു ചിലർ എന്റെ അഭിപ്രായത്തോട് യോജിക്കാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/6&oldid=160246" എന്ന താളിൽനിന്ന് ശേഖരിച്ചത്