രത്തിൽ പലരേയും തിരുമുന്പാകെ പരിചയപ്പെടുത്തുകയും ഉണ്ടായി. ദർബ്ബാർ ദിവസമായ ചൊവ്വാഴ്ച, ഇന്ത്യാസാമ്രാജ്യത്തിലുള്ള വളരേ പൌരന്മാർക്കു സ്ഥാനമാന ബഹുമതികൾ കല്പിച്ചുകൊടുത്തിരുന്നു. അവരിൽ കേരളീയരായവരുടെ പേരും അവർക്കു സിദ്ധിച്ച ബഹുമതിയുടെ വിവരവും താഴെ കൊടുക്കുന്നു.
1. ശ്രീ. സേർ, രാമവർമ്മ കൊച്ചി രാജാവന തിരുമനസ്സിലേക്കു "നൈറ്റ്ഗ്രാൻറ്റ് കമാണ്ടർ" എന്ന സ്ഥാനവും
(2) കർണ്ണൻ, ഏ. ഡബ്ലിയു മെക്രോ: മലബാർ ഉമേദാർ പട്ടാളത്തിലെ കർണ്ണലായ ഇദ്ദേഹത്തിന് "കന്പേനിയൻ ഓഫ് ദി ഇന്ത്യൻ എന്പയർ എന്ന സ്ഥാനവും
(3) ഏ. രാജകുമാർ ബാനർജി, കൊച്ചി ദിവാനായ ഇദ്ദേഹത്തിന്ന് കന്പേനിയൻ ഓഫ് ദി ഇന്ത്യൻ എന്പയർ" എന്ന സ്ഥാനവും
(4) തെക്കന്മാർ വീട്ടിൽ അനന്തൻനായർ (ബി.എ; ബി.എൽ) മദിരാശി സ്മാൾക്കാസ്സ്കോർട്ടിൽ ഒരു ആക്ടിംഗ് ജഡ്ജിയായ ഇദ്ദേഹത്തിന്നു "റാവുബഹദൂർ" എന്ന സ്ഥാനവും
(5) കേ.എ. രാമസ്വാമി അയ്യർ : പെൻഷ്യണ്ട് സാൾട്ട് അസിസ്റ്റണ്ട് ഇൻസ്പെക്ടരായ ഇദ്ദേഹത്തിന് "റാവുസാഹോബ്" എന്ന സ്ഥാനവും
(6) പനങ്ങാടൻ രാമൻ: (ബി-എ: ബി-എൽ) പാലക്കാട്ടുസബ്ബ ജഡ്ജിയുടേ സ്ഥാനത്തിൽ നിന്നു പെൻഷ്യൻവാങ്ങി പിരിഞ്ഞ ഇദ്ദേഹത്തിന്നു ടറാവുസാഹേബ്" എന്ന സ്ഥാനവും
(7) കേ. മാധവമേനോൻ:കോയന്പത്തൂർ അസിസ്റ്റണ്ട് സജ്ജനും ദർബ്ബാർകാലം ദൽഹിയിൽ പ്രവൃത്തിയെടുപ്പാൻ തിരഞ്ഞെടുത്തയക്കപ്പെട്ടിരുന്ന അസിസ്റ്റണ്ട് സർജ്ജന്മാരിൽ ഒരാളും ആയ ഇദ്ദേഹത്തിന്നു "റാവുസാഹേബ്" എന്ന സ്ഥാനവും - ദർബ്ബാർ പ്രമാണിച്ചു നൽകപ്പെട്ടിട്ടുണ്ട്.
ഡിസെന്പ്ര 13-ാം രാവിലെ ദൽഹി മുൻസിപ്പാലിട്ടിക്കാരും മദിരാശി സംസ്ഥാനക്കാരും ഓരോ മംഗളപത്രം സമർപ്പിക്കയുണ്ടാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |