താൾ:George Pattabhishekam 1912.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റയുന്നു, ചക്രവർത്തിയുടെ ഈ പ്രസംഗം അപ്രതീക്ഷിതമായിരുന്നുവെന്നും ആരും സംശയിക്കപോലും ചെയ്തിരുന്നില്ലെന്നും തീർച്ചതന്നെ. ഈ തിരക്കിന്നിടയിൽ ചക്രവർത്തിയും ചക്രവർത്തിനിയും അകന്പടിക്കാരും മണ്ഡപത്തിൽനിന്ന് രാജധാനിക്കെഴുന്നെള്ളി രംഗപ്രദേശം മുഴുവൻ ഭൂപാലമംഗളഗീതത്താൽ മുഴങ്ങി. എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകയും ചെയ്തു. VI. ദർബ്ബാറിന്നു ശേഷം. അപ്രതിരൂപമായ ഈ ദർബ്ബാറിനെ പിന്തുടർന്നു ദൽഹിയിൽ നടന്ന സംഭവങ്ങളുടെ ഒരു സംക്ഷിപ്തവിവരണമാണ് ഇനി നമുക്കു റിക്കാട്ടാക്കുവാനുള്ളത്. ഡിസെന്പ്രെ 12-ാം നു ഉച്ചയ്ക്കു ദർബ്ബാർ കഴിഞ്ഞു. തിരുമേനികൾ എഴുന്നെള്ളിയതിന്നുശേഷം രാജകീയ മണ്ഡപത്തിന്മേൽ കിടക്കുന്ന ശൂന്യസിംഹാസനത്തേ ചില ബങ്കാളികൾ ചെന്നു ആരാധിക്കുയുണ്ടായി. ഈ സംഭവം, ഇന്ത്യക്കാരുടെ രാജഭക്തിയിലുള്ള ദൃഢതയെ തെളിയിക്കുന്ന ഒരു ഉത്തമ ലക്ഷ്യമായിത്തീർന്നു. വൈകുന്നേരം ച്രകവർത്തി തിരുമനസ്സിലേ നിവേശനസ്ഥാനത്തുവെച്ച് ഒരു ഭാജനോത്സവം നടത്തുകയും ഈ ഭക്ഷണസ്ലക്കാരം സ്വീകരിപ്പാൻ, പ്രമാണപ്പെട്ട വളരേ മാന്യന്മാർ പോകയും ഉണ്ടായി. ഭോജനാന്തരം രാജദന്പതിമാരുടെ ദീർഘായുസ്സിനെ ആശംസിച്ചുകൊണ്ട് ഗവർണർ ജനറൽ ഹാർഡിഞ്ച് പ്രഭു ഒരു പ്രസംഗം ചെയ്കയുണ്ടായി. ഈ ഭോജനോത്സവത്തെ പിന്തുടർന്നു അപ്പോൾത്തനെ ഒരു രാജകീയസല്ക്കാരമുണ്ടായി. ഈ സല്ക്കാരത്തിന്നായി നാലായിരത്തിലധികം അതിഥികളെ ക്ഷണിച്ചിരുന്നു. സാമന്തരാജാക്കന്മാരും, സ്ത്രീകളും, പ്രമാണപ്പെട്ട ഉദ്യോഗസ്ഥന്മാരും ഒക്കെ അവരവരുടെ അവസ്ഥക്കനുസരിച്ച് അലങ്കരവസ്ത്രങ്ങൾ ധരിച്ചാണ് ഈ രാജസഭയിൽ സന്നിഹിതരായിരുന്നത്. രാജദന്പതിമാർ അതിഥികളുടെയിടയിൽ യഥേഷ്ടം സഞ്ചരിക്കയും വളരേ ജനങ്ങളുമായി സല്ലാപിക്കയും ചെയ്തു. ഈ അവസ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/58&oldid=160244" എന്ന താളിൽനിന്ന് ശേഖരിച്ചത്