താൾ:George Pattabhishekam 1912.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏർപ്പാടുകളേയും ഞാൻ ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും പരസ്യം ചെയ്കുയും ചെയ്യുന്നു. തിരുമനസ്സിലെ അഭിപ്രായങ്ങളേയും അഭിലാഷങ്ങളേയും വിനയാദരപൂർവ്വം അനുസരിക്കുന്ന ഇന്ത്യാഗവർമ്മെണ്ടു, തിരുമനസ്സിലെ സ്റ്റേറ്റ് സെക്രട്ടെരിയുടെ അനുമതിയോടുകൂടി, വിദ്യാഭ്യാസ പ്രചാരത്തിൻറെയും ഇന്ത്യാസാമ്രാജ്യത്തിൻറെ സ്വാഭാവികവിഭവങ്ങളുടെ അഭിവൃദ്ധിയുടെയും അത്യാവശ്യത്തെ അംഗീകരിക്കുന്നതിന്നും നിശ്ചയിക്കുകയും, ആദരണീയമായ ഒരു ആവശ്യത്തെ അംഗീകരിച്ചു വിദ്യാഭ്യാസം കഴിയുന്നേടത്തോളം എല്ലാം ജനങ്ങൾക്കും ലഭിക്കത്തക്ക നിലയിലാക്കുന്നതിന്നും പ്രചാരപ്പെടുത്തുന്നതിന്നും നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. ഈ ഉദ്ദേശ്യത്തോടുകൂടി യഥാർത്ഥത്തിൽ ജനങ്ങൾക്കു ചേർന്നതായ വിദ്യാഭ്യാസത്തിൻറെ പ്രചാരത്തിന്നായി ഗവർമ്മേണ്ട് ഇപ്പോൾതന്നെ അന്പതുലക്ഷം ഉറുപ്പിക വിനിയോഗിക്കുന്നതിന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ പരസ്യപ്പെടുത്തിയതായ ഈ സംഭാവനയോടുകൂടി ഭാവിയിൽ വീണ്ടും സംഭാവനകൾ ധാരാളമായി ചേർക്കുന്നതിനും ഗവർമ്മേണ്ട് ബലമായി തീർച്ചപ്പെടുത്തീട്ടുണ്ട്. തിരുമനസ്സിലെ കരസൈന്യത്തിൻറെയും കടൽസൈന്യത്തിൻറെയും വിശ്വസ്ഥങ്ങളും പ്രധാനങ്ങളുമായ പ്രവൃത്തികളെ അംഗീകരിച്ചു ഇന്ത്യയിലുള്ള ബ്രിട്ടീഷുസൈന്യത്തിലേയും റോയൽ ഇന്ത്യൻമെറീൻ (രാജകീയ ഇന്ത്യൻ നാവിക) സൈന്യത്തിൻറെ പദവിയിലുള്ള ഇന്ത്യൻസൈന്യത്തിലേക്കു എല്ലാ കല്പന പത്രമില്ലാത്ത ഉദ്യോഗസ്ഥന്മാർക്കും, പട്ടാള എസ്റ്റിമേറ്റിൽനിന്നും ശന്പളം നൽകപ്പെടുന്നവരും പ്രതിമാസം 50 ഉറുപ്പികയിൽ കവിയാത്ത ശന്പള്ളവരും ഡിപ്പാർട്ട്മെൻറ് സംബന്ധിച്ചുള്ളവരോ, അഥവാ യുദ്ധത്തിന്നു പോകേണ്ടാത്തവരോ ആയുമായ ജീവനക്കാർക്കും അരമാസത്തെ ശന്പളം സമ്മാനിക്കുന്നതിന്നു നിശ്ചയിച്ചിരിക്കുന്നു വെന്നു അറിയിക്കുന്നതിന്നും തിരുമനസ്സുകൊണ്ട് എന്നോടാജ്ഞാപിച്ചിരിക്കുന്നു. ഇതിന്നുപുറമെ ഇന്നു മുതൽ തിരുമനസ്സിലെ ഇന്ത്യൻസൈന്യത്തിലെ ഭക്തന്മാരായ നാട്ടുകാരായ ഉദ്യോഗസ്ഥന്മാരും ജീവനക്കാരും തിരഞ്ഞുവെക്കപ്പെട്ടവരും ധീരകൃത്യങ്ങൾക്കായി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/53&oldid=160239" എന്ന താളിൽനിന്ന് ശേഖരിച്ചത്