താൾ:George Pattabhishekam 1912.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാം ഇപ്പോൾ ആ സംഗതി നമ്മുടെ രാജകീയവിളംബരത്താൽ അറിയിക്കുയും നമ്മുടെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും ഇപ്പോൾ ദൽഹിയിൽ യോഗം കൂടിയിരിക്കുന്ന എല്ലാ നാട്ടുരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും നാനാജനങ്ങൾക്കും നാം രാജാവിൻറെയും ചക്രവർത്തിയുടെയും നിലയിൽ മംഗളം ആശംസിക്കുകയും നമ്മുടെ ഇന്ത്യാമഹാരാജ്യത്തെ നാം ഗാഢമായ വാത്സല്യത്തോടുകൂടെ ആദരിച്ചുവരുന്നുവെന്നും അതിൻറെ ക്ഷേമാഭിവൃദ്ധി നമ്മുടെ നിരന്തരമായ ചിന്തക്കു ഇപ്പോൾ വിഷയമായി ഭവിക്കുന്നുവെന്നും മേലാൽ എന്നും അങ്ങിനെ ഭവിക്കുമെന്നും അവരെ ഉറപ്പായി അറിയിക്കുകയും ചെന്നു. നമ്മുടെ വാഴ്ചയുടെ രണ്ടാംസംവത്സരമായ ആയിരത്തിത്തൊള്ളായിരത്തിപതിനൊന്നു ഡിസെന്പർ പന്ത്രണ്ടാം തീയ്യതി ദൽഹിരാജസഭയിൽവെച്ചു നല്കപ്പെട്ടതു. "ചക്രവർത്തി മഹാരാജവിനെ ദൈവം സംരക്ഷിപ്പൂതാകു" ഇംഗ്ളീഷ് ഭാഷയിൽ എഴുതപ്പെട്ട ഈ വിളംബരത്തിൻറെ ഒരു തർജ്ജിമ രാജദുതസഹായകനായ മാലിക്ക് ഉമ്മർഹായത്ത് ഖാൻ ഉർഡു ഭാഷയിൽ വളരേ ഉച്ചത്തിൽ വായിച്ചത് രംഗപ്രദേശത്തിൽ അധികഭാഗത്തും കേട്ടിരുന്നു. വിളംബരവായനയെ പിന്തുർന്നു 101 പീരങ്കിവെടികളും, പട്ടാളക്കാരുടെ നിയമവെടിയും ബാണ്ടുവാദ്യവും കാഹളനിനാദവും കുറേനേരത്തോളം രംഗപ്രദേശം ഒന്നു മുഴക്കിയിരുന്നു. ഇതിന്നുശേഷം ഹസ്താതഡനാഘോഷമദ്ധ്യേ വൈസ്രോയി ഹാർഡിഞ്ച്പ്രഭു എഴുന്നേറ്റു ചക്രവർത്തിയുടെ ആജ്ഞപ്രകാരം താഴേകൊടുക്കുന്ന പട്ടാഭിഷേകസ്മാരകവരങ്ങൾ വായിച്ചു. പട്ടാഭിഷേക സ്മാരക വരങ്ങൾ "ചക്രവർത്തിയായ അഞ്ചാംജോർജ്ജ് തിരുമനസ്സിലെ ആജ്ഞപ്രകാരമുള്ള ഈ സംഭാവനകൾ സ്വീകരിക്കേണ്ടവരായ സകല ജനങ്ങളേയും അറിയിക്കുന്നതെന്തെന്നാൽ:-ഈ പ്രശസ്തവും രമണീയവുമായ അവസരം പ്രമാണിച്ചു ചക്രവർത്തി തിരുമനസ്സുകൊണ്ട് സൌഹാർദ്ദപൂർവ്വം അനുവദിച്ചിട്ടുള്ള സംഭാവനകളേയും സൌജന്യങ്ങളേയും സാധുജന സങ്കടനിവാരണോപായങ്ങളായ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/51&oldid=160237" എന്ന താളിൽനിന്ന് ശേഖരിച്ചത്