താൾ:George Pattabhishekam 1912.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിനാൽ വളെര രമണീയമായ ഒരു കാഴ്ചയായിരുന്നു. രാജകീയമണ്ഡപത്തിലെ സിംഹാസനത്തിൽ തിരുമേനികൾ എഴുന്നെള്ളി ഇരുന്നതിന്നുശേഷം രാജദൂതൻ, മേജർ ജനറൽ ഹെയിറ്റൻ ചക്രവർത്തി തിരുമനസ്സിലെ താഴേകൊടുക്കുന്ന വിളംബരം വളരെ സ്പഷ്ടമായ സ്വരത്തിൽ വായിച്ചു. രാജകീയ വിളംബരം ജോർജ്ജ് ച-മ-രാ സർവ്വശക്തനായ ദൈവത്തിൻറെ കൃപയാലും അനുഗ്രഹത്താലും നമ്മുടെ രാജകീയപട്ടാഭിഷേകമഹോത്സവം ആയിരത്തിത്തൊള്ളായിരത്തിപതിനൊന്നു ജൂൺ ഇരുപത്തിരണ്ടാംതിയ്യതി കൊണ്ടുടുവാനുള്ള നമ്മുടെ രാജകീയ ആകാംക്ഷയെ നമ്മുടെ വാഴ്ചയുടെ പ്രഥമസംവത്സരമായ ക്രിസ്താബ്ദം ആയിരത്തിത്തൊള്ളായിരത്തിപ്പത്തു ജൂലായി പത്തൊന്പതാംതീയതിയത്തേയും നവന്പർ എഴാംതിയ്യതിയത്തേയും നമ്മുടെ രാജകീയവിളംബരത്താൽ നാം പ്രസിദ്ധപ്പെടുത്തി അറിയിക്കയാലും; സർവ്വശക്തനായ ദൈവത്തിൻറെ കൃപയാലും അനുഗ്രഹത്താലും ആ മഹോത്സവം കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടാംതീയതി വ്യാഴാഴ്ച കൊണ്ടാടുവാൻ നമുക്കു സാധിച്ചിരിക്കയാലും; മേപ്പടി മഹോത്സവം ആ വിധം കൊണ്ടാടിയിരിക്കുന്ന സംഗതി നമ്മുടെ ഇന്ത്യാസാമ്രാജ്യത്തിലെ പ്രേമത്തോടുകൂടിയ നമ്മുടെ സർവ്വ പ്രജകളേയും നാം നേരിട്ടറിയിക്കുകയും നമ്മുടെ ഗവർണ്ണർമാരേയും നമ്മുടെ മറ്റു ഉദ്യോഗസ്ഥന്മാരേയും നമ്മുടെ സംരക്ഷണയിൽ കീഴിലുള്ള നാട്ടുരാജാക്കന്മാരേയും പ്രഭുക്കന്മാരേയും സ്ഥാനികളേയും നമ്മുടെ ഇന്ത്യാസാമ്രാജ്യത്തിലെ എല്ലാ പ്രവിശ്യകളിലുമുള്ള പ്രതിനിധികളേയും നമ്മുടെ സന്നിധിയിൽ വരുത്തുകയും ചെയ്യേണമെന്നു നാം ആഗ്രഹിക്കുകയും ഉച്ഛിക്കുകയും ചെയ്യുന്നുവെന്നു നമ്മുടെ വാഴ്ചയുടം പ്രഥമസംവത്സരമായ ക്രിസ്താബ്ദം ആയിരത്തിത്തൊള്ളായിരത്തിപ്പതിനൊന്നു മാർച്ച് ഇരുപത്തിരണ്ടാംതിയ്യതിയത്തെ നമ്മുടെ രാജകീയ വിളംബരത്താൽ നാം അറിയിച്ചിരിക്കയാലും;

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/50&oldid=160236" എന്ന താളിൽനിന്ന് ശേഖരിച്ചത്