താൾ:George Pattabhishekam 1912.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്തുതുടങ്ങിയിരുന്നു. ആസ്ഥാനമണ്ഡപ ഹാളിലും, രാജകീയഘോഷയാത്ര കടന്നുപോകേണ്ടതായ മാർഗ്ഗങ്ങളിലും ബാണ്ടുവാദ്യങ്ങളോടും കൊ‌‌‌ടികളോടുംകൂടി പട്ടാളക്കാർ മുങ്കുട്ടിതന്നെ അണി അണിയായി നിരന്നു നിന്നിരുന്നു. നേരം പുലർന്നപ്പോൾ തുടങ്ങി ആസ്ഥാനമണ്ഡപത്തിനുള്ളിൽ കടന്നിരിപ്പാൻ അർഹതയുള്ളവർ അവരവരുടെ വാഹനങ്ങളിൽ നിന്നിറങ്ങി രംഗപ്രദേശത്തിൽ യഥായോഗ്യം സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു. പത്തുമണിയായപ്പോഴേക്കും രംഗപ്രദേശം മുഴുവൻ സഭ്യാന്മാരാൽ നിറയപ്പെട്ടു. രത്നങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ചിട്ടുള്ള മഹാരാജാക്കന്മാരും, കാലപ്പഴക്കം ചെന്ന ഉടുപ്പുകൾ ധരിച്ചവരും വയോധികന്മാരുമായ ഭടന്മാരും മുങ്കുട്ടിത്തന്നെ ആസനസ്ഥരായിരുന്നു. ഉദ്യോഗസ്ഥന്മാരും പട്ടാഭിഷേക ദർബാർ കാണ്മാനായി വന്നിട്ടുണ്ടായിരുന്ന മറ്റു മാന്യമാരും അവസ്ഥാനുസരം വിവിധ വസ്ത്രധാരികളായി ഓരോ സ്ഥാനം പിടിച്ചിരുന്നു. രംഗസ്ഥലത്തിൻറെ മദ്ധ്യത്തിലായി 20000 പട്ടാളക്കാർ അരുണവർണ്ണമായ ഉടുപ്പുകളോടുകൂടി അണിയായി നിന്നിരുന്നു. ദൽഹിയിൽ ഈ ആവശ്യാർത്ഥം സ്വരൂപിച്ചിട്ടുള്ള എല്ലാതരം പട്ടാളക്കാരുടെ യോഗത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഇവർ. ആസ്ഥാനമണ്ഡപത്തിന്നു നേരെ താഴെയായി അംഗരക്ഷകന്മാരായ പട്ടാളക്കാരും സ്വസ്ഥാനങ്ങളിലുണ്ടായിരുന്നു. പതിനൊന്നുമണിക്കുശേഷം ഗവർണ്ണർ ജനറൽ ഹാർഡിഞ്ച്പ്രഭുവും പത്നിയും അകന്പടികളോടുകൂടി രംഗസ്ഥലത്തെത്തുകയും സഭ്യന്മാരാൽ അഭിവാദ്യപുരസ്സരം സ്വീകരിക്കപ്പെടുകയും ചെയ്തു. ആസ്ഥാനമണ്ഡപരംഗത്തിൽ അപ്പോൾ ഉണ്ടായിരുന്ന 80,000 നേത്രദ്വന്ദങ്ങൾ രാജദന്പതിമാരുടെ എഴുന്നെള്ളത്തിനെ പ്രതീക്ഷിച്ചുംകൊണ്ട് പ്രവേശനമാർഗ്ഗത്തിലേക്ക് പതിക്കപ്പെട്ടു. പീരങ്കിവെടികളുടെ നാദവും അകലേനിന്നു കേട്ടുതുടങ്ങിയ ഹസ്തതാഡന ശബ്ദങ്ങളും തിരുമേനികൾ രാജധാനിയിൽനിന്ന് ഏഴുന്നെള്ളി പുറപ്പെട്ട വിവരം ജനങ്ങളെ മനസ്സിലാക്കി. തിരുമേനികളുടെ മുന്പിലും പിന്പിലുമായി കൂടിയ അകന്പടികളോടുകൂടി തി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/45&oldid=160230" എന്ന താളിൽനിന്ന് ശേഖരിച്ചത്