താൾ:George Pattabhishekam 1912.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

V. പട്ടാഭിഷേക ദർബ്ബാർ ഡിസെബ്ര 12-ാം ചെവ്വാഴ്ച ദൽഹിയിൽ നടന്ന സംഭവങ്ങളെപ്പറ്റി ചുരുക്കം ചിലതു പറകയെന്നല്ലാതെ, അവിടെ അന്നു കാണ്മാനുണ്ടായിരുന്ന നിസ്തല്യമായ കാഴ്ചയെപ്പറ്റി വിവരിക്കുക എന്നതു തീരേ അസാദ്ധ്യവും, വിവരിക്കുന്നതായാൽ തന്നെ അതിന്നു പ്രത്യേകമായി ഒരു വലിയ പുസ്തകം വേണ്ടിവരുന്നതുമാണെന്നു ഒന്നാമതായി സമ്മതിക്കേണ്ടിയിരിക്കുന്നു. ജോർജ്ജ് ചക്രവർത്തി തിരുമനസ്സിലെ പട്ടാഭിഷേകം, ഇന്ത്യയിലെ ലക്ഷോപിലക്ഷം ഗ്രാമങ്ങളിലും എത്രയോ ആയിരം പട്ടണങ്ങളിലും അന്നത്തെദിവസം യഥാശക്തി ഒട്ടൊഴിയാതെയുളള ചക്രവർത്തി തിരുമനസ്സിലെ പ്രജകൾ കൊണ്ടാടീട്ടുണ്ട്. എന്നാൽ അതൊക്കെ ആ ദിവസം ദൽഹിയിൽവെച്ച് നടന്ന സംഭവങ്ങളുടെ ഏറ്റവും ക്ഷയിച്ച ഒരു പ്രതിധ്വനിയെന്നു മാത്രം പറഞ്ഞാൽ മതി. ചക്രവർത്തി തിരുമനസ്സിലേയും ചക്രവർത്തിനി തിരുമനസ്സിലേയും തിരുമുന്പാകെവെച്ച് നിസ്തുല്യമായ ആഡംബരവിശേഷത്തോടുകൂടിയാണ് പട്ടാഭിഷേക വിളംബരം വായിക്കപ്പെട്ടത്. സാംഗ്രാമികമായ ആഡംബരങ്ങളും, അനിതരസാധാരണമായ അവസരവും, അതിപ്രതാപദീപ്തികളുംകൊണ്ട് വിശിഷ്ടമായ ഈ കർമ്മം ഇന്ത്യാസാമ്രാജ്യത്തിൻറെ ചരിത്രത്തിന്നും, ഐതിഹ്യങ്ങൾക്കും അഭിപ്രായഗതികൾക്കും അനുയോജ്യമായ വിധത്തിൽ മനുഷ്യസാദ്ധ്യമാകുംവിധത്തിലൊക്കെ ആഘോഷങ്ങളോടുകൂടി നടത്തപ്പെട്ടു. ഒട്ടൊഴിയാതെയുള്ള ഇന്ത്യക്കാരൊക്കെ ഒത്തു ചേർന്നു ഒരു ചക്രവർത്തിക്കു കീഴടങ്ങി രാജഭക്തി പ്രദർശിപ്പിക്കുകയെന്നത് ഈ കർമ്മത്തിൻറെ അടിസ്ഥാന സംഗതിയാണ്. അത് എത്രയും ഉചിതമായ വിധത്തിൽ മനോമോഹനമായ സാമഗ്രികളോടുകൂടി ഫലവത്തായ നിലയിൽ എന്നെന്നും സ്മരണീയമായവിധത്തിൽ ആ രാജസദസ്സിൽ പ്രകാശിക്കപ്പെട്ടിരുന്നു. അന്നെത്തെ ദിവസം പ്രഭാതത്തിന്നു മുന്പായിത്തന്നെ ദൽഹി നഗരത്തിലെ സർവ്വ ജനങ്ങളും ഉണർന്നു ഓരോ ഒരുക്കങ്ങൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/44&oldid=160229" എന്ന താളിൽനിന്ന് ശേഖരിച്ചത്