താൾ:George Pattabhishekam 1912.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥരായ അസംഖ്യം ജനങ്ങള്]ക്ക് തിരുമേനിയുടെ സ്വരൂപത്തോടുള്ള ഭക്തിവിശ്വാസ വിവരങ്ങളേയും സൂക്ഷിക്കുന്ന ഒരു സെൻറിനൽ (രക്ഷാഭടൻ) ആയിട്ടുമാത്രമല്ല. ഇംഗ്ളണ്ടിന്നും ഇംഗ്ലണ്ടിലെ രാജാക്കന്മാർക്കും ഇന്ത്യയുടേയും ഇന്ത്യാരാജ്യനിവാസികളുടേയും നേർക്കുള്ള സ്നേഹത്തിന്നു ഒരു അനശ്വരമായ ചിഹ്നമായും, ഇന്ത്യയെ ശ്രേഷ്ടങ്ങളായ ഉദ്ദേശങ്ങൾ, ഉന്നതങ്ങളായ ആഗ്രഹങ്ങൾ, എന്നീ മാർഗ്ഗത്തിൽകൂടി മുന്നോട്ടു ചരിപ്പിക്കുന്നതിന്നു അവർക്കുള്ള ശക്തിയുടേയും ആഗ്രഹത്തിൻറെയും ലക്ഷ്യമായും സ്ഥിതിചെയ്യുന്നതാണ്. ഈ ശിലാപ്രതീക്ഷക്കു തിരുമേനിയോട്പേക്ഷിക്കുന്നതോടുകൂടി, ഒരു പൂജ്യതമനായ മഹാരാജാവിൻറെ പൂജ്യമായ സ്മാരകത്തെ ഭാവിയിലെ ജനങ്ങളുടെ ആദരവിന്നും തിരുമേനിയുടെ ഇന്ത്യക്കാരായ പ്രജകളുടെ ഭക്തിപൂർവ്വകമായ സൂക്ഷിപ്പിന്നുമായി ഞങ്ങൾ ഏല്പിച്ചിരിക്കുന്നു". ചക്രവർത്തി തിരുമനസ്സുകൊണ്ട് ഇതിന്നു മറുപടിയായി താഴേ കാണിക്കുന്ന ഒരു പ്രസംഗം ചെയ്തു. "നിങ്ങൾ ഇ്പപോൾ വായിച്ചതായ് മംഗളപത്രം എൻറെ ഹൃദയത്തെ ഇളക്കി, നാമെല്ലാവരും, എല്ലാവരേക്കാൾ ഞാനും, എൻറെ പ്രിയപ്പെട്ട പിതാവായി പരേതനായ ചക്രവർത്തിയോടു എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നുള്ള സ്മരണകളെ ഉണർത്തുകയും ചെയ്തിരിക്കുന്നു. എൻറെ വംശത്തിൽനിന്നു ആദ്യമായി ഇന്ത്യയെ സന്ദർശിച്ചതു അദ്ദേഹമായിരുന്നു. അദ്ദേഹത്തിൻറെ ആജ്ഞയാലാണ് ഞാൻ, ഈ ചുരുങ്ങിയ ആറു സംവത്സരകാലത്തിന്നു മുന്പ് ഈ വിസൃതവും വിസ്മയകരവുമായ രാജ്യത്തിൽ വന്നുതു. ഹാ! ഇത്ര ക്ഷണത്തിൽ അദ്ദേഹത്തിൻറെ നിര്യാണത്തെപ്പറ്റി പരിതപിക്കുവാൻ നമുക്ക് ഇടവരുമെന്നു നാം അപ്പോൾ ഒട്ടുംതന്നെ വിചാരിച്ചിരുന്നില്ല. എൻറെ പിതാവുമായി നേരിട്ടു പരിചയമുണ്ടാകുന്നതിന്നുള്ള സൌകര്യം സിദ്ധിച്ചിട്ടുള്ള ഏതാനും ജനങ്ങളുടെ മാത്രമല്ല, അദ്ദേഹത്തിൻറെയും എൻറെയും ഇന്ത്യക്കാരായ പ്രജകളായ അനേകായിരം ജനങ്ങളുടേയും സംഭാവനകളെ ഈ സ്മാരകം പ്രത്യക്ഷമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/35&oldid=160219" എന്ന താളിൽനിന്ന് ശേഖരിച്ചത്