Jump to content

താൾ:George Pattabhishekam 1912.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രകകമ്മിറ്റി മെന്പർമാരും ചെന്നെതിരേറ്റു. ചക്രവർത്തി, പട്ടാള ഉടുപ്പുതന്നെ ധരിക്കുകയാൽ കാണികൾക്ക് രാജദന്പതിമാരേ തിരിച്ചറിവാൻ സ്വർണ്ണ അലുക്കുള്ള രണ്ടു വലിയ പട്ടുകുടകൾ പിടിരുന്നതു മാത്രമായിരുന്നു അടയാളം. തിരുമേനികൾ എഴുന്നെള്ളി ഇരുന്നതിന്നുശേഷം സ്മാരകമ്മിറ്റിക്കാരുടെ വക താഴേകൊടുക്കുന്ന മംഗളപത്രം ഗവർണ്ണർജനറൽ ഹാർഡിഞ്ച് പ്രഭു വായിച്ചു. "തിരുമനസ്സിലെ പ്രശസ്തനും അസാമാന്യമായ സ്നേഹത്തിന്നു പാത്രിഭൂതനുമായ പിതാവിൻറെ- എഡെർഡ് ചക്രവർത്തി തിരുമനസ്സിലെ - സ്മരമയേ നിലനിർത്തുന്നതിന്നായി സർവ്വേന്ത്യാവകയായി ഏർപ്പെടുത്തുന്നതിന്നു നിശ്ചയിച്ചിട്ടുള്ള സ്മാരകം സംബന്ധിച്ചുള്ള കമ്മിറ്റിക്കുവേണ്ടി, ഞാൻ, തിരുമനസ്സിലെ ഭക്തന്മാരായ പ്രജകളിൽ അനേകായിരം പേർ ധനസഹായം ചെയ്തിട്ടുള്ളതായ പ്രസ്തുത സ്മാരകപ്രതിമയുടെ ശിലയെ പ്രതിഷ്"ിക്കുന്നതിന്നു തിരുമനസ്സിനോടപേക്ഷിച്ചുകൊള്ളുന്നു. എന്നെന്നും ഭക്ത്യാദരങ്ങളോടുകൂടി സ്മരിക്കപ്പെടുന്ന അവിടുത്തെ പിതാവായ പ്രശസ്ത ചക്രവർത്തിയുടെ നേർക്കുള്ള ആ വികാരങ്ങളെ പ്രകാശിപ്പിക്കുന്നതായ അവകാശത്തിൽ ഇന്ത്യയിലെ ധനവാന്മാരും ദരിദ്ര്യന്മാരും ഒരുപോലെ പങ്കുകൊണ്ടിട്ടുണ്ട്. ഈ സ്തംഭത്തെ അലങ്കരിക്കുന്നതായ പ്രതിമ, പരേതനായ ചക്രവർത്തി തിരുമനസ്സിലേ, ചുരുങ്ങിയതാണെങ്കിലും പ്രയത്നപൂർവ്വമായ ഭരണത്തിന്നിടയിൽ- ഉൽകൃഷ്ടങ്ങളായ ഉദ്യമങ്ങളുടെയും ധൈര്യമസമേതം നിർവ്വഹിക്കപ്പെട്ട്. കൃത്യങ്ങളുടേയും ഫലമായി അവിടുത്തേക്ക് സമാധാനമാകുന്ന വിജയങ്ങൾ നല്കിയതായ ഭരണത്തിന്നിടയിൽ- ഉണ്ടായിരുന്ന സമാധാനം, നീതി, ക്ഷേമം എന്നിവക്കായി തിരുമനസ്സിലെ ഇന്ത്യാവാസികളായ പ്രജകളിൽ അനേകലക്ഷം പേർക്കുള്ള കൃതജ്ഞതയുടെ അനശ്വരമായ ഒരു ലക്ഷ്യമായിരിക്കുന്നതാണ്. പുരാതനങ്ങളായ ചരിത്രസ്മരണകളോടുകൂടിയതും ധീരങ്ങളായ കൃത്യങ്ങൾ നടന്നിട്ടുള്ളതുമായ ഈ പട്ടണത്തിൽ ഞങ്ങളുടെ വന്ദ്യമഹാനായ ചക്രവർത്തി തിരുമനസ്സിലെ പ്രതിമ, പുരാതനങ്ങളായ രാജവംശചരിത്രങ്ങളേയും തിരുമനസ്സിലെ വിസ്തൃതമായ ഇന്ത്യാസാമ്രാജ്യത്തിലെ നാനാജാതിമത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/33&oldid=160217" എന്ന താളിൽനിന്ന് ശേഖരിച്ചത്