ടി പറയുന്നു. ആറുകൊല്ലം മുന്പാണ് ഞാൻ ഇവിടെ ആദ്യം വന്നതെങ്കിലും ഇവിടെ വെച്ച് അന്നു നിങ്ങൾ അനുകന്പയോടെ ഹൃദയംഗമമായി എന്നെ സ്വീകരിച്ചതിൻറെ ഓർമ്മ എൻറെ ഹൃദയത്തിൽ ഇപ്പോഴും നവമായിത്തന്നെ ഇരിക്കുന്നു. നിങ്ങളുടെ കരക്കുടുക്കുന്പോൾ സമുദ്രത്തിൻറെ അടിയിൽ നിന്നുയർന്നു വരുന്നതുപോലെയുള്ള താലവൃക്ഷങ്ങളുടെ പ്രഥമദൃഷ്ടമായ അത്ഭുതകാഴ്ചയെ ഞാൻ മറന്നിട്ടില്ല. അതിൻറെ മനോഹരത്വവും എന്നെ വിട്ടുപോയിട്ടില്ല. 1905 ൽ ബോബായിൽനിന്ന് നിങ്ങളുടെ വാത്സല്യപൂർവ്വമായ സ്വാഗതത്താൽ ഉത്സാഹഭരിതനായ ഞാൻ ഈ വിശാലരാജ്യത്തിൽ ഏതാനം ചിലേടത്തു സഞ്ചരിക്കുകയും അതിലെ നിവാസികളെ സംബന്ധിച്ച് ഏതാനും അറിവുകളെങ്കിലും സിദ്ധിപ്പാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആ വിധത്തിൽ എനിക്കുണ്ടായിട്ടുള്ള അറിവു, എല്ലാ ജാതിമതസ്ഥന്മാരുടേയും പേരിൽ എനിക്കുള്ള അനുകന്പയെ വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. എൻറെ പ്രിയപ്പെട്ട പിതാവിൻറെ ശോചനീയമായ ദേഹവിയോഗത്തോടുകൂടെ എൻറെ പൂർവ്വീകന്മാരുടെ സിംഹാസനത്തിൽ ഞാൻ ആരോഹണം ചെയ്തുശേഷം എൻറെ മുഖ്യമായ അഭിലാഷകളിൽ ഒന്ന് എൻറെ പ്രിയപ്പെട്ട ഇന്ത്യൻ പ്രജകളേ വീണ്ടും ഒന്നു സന്ദർശിക്കേണമെന്നുള്ളതായിരുന്നു. (ഇതുകേട്ടപ്പോൾ ജനങ്ങൾ ആഹ്ലാദചിഹ്നമായ ശബ്ദം പുറപ്പെടുവിച്ചു). ആ ആഗ്രഹസംതൃപ്തി ഇപ്പോൾ സാധിച്ചു. രാജ്ഞിയോടൊന്നിച്ച് ഞാൻ നിങ്ങളുടെ മുന്പിൽ വീണ്ടും നില്ക്കുന്നത് സാധാരണമായ ഒരു മനോവികാരത്തോടു കൂടിയല്ല. (ആഹ്ലാദശബ്ദം)
ഈ സംസ്ഥാനത്തിൽ ചിലേടത്ത് ക്ഷാമബാധയുണ്ടായേക്കുമോ എന്നു വിചാരിച്ചുണ്ടായിരുന്ന ഭയം, ദൈവകൃപയാൽ തക്കസമയത്തുണ്ടായ മഴകൊണ്ട് നീങ്ങിപ്പോയെന്നും നല്ല വിളവുണ്ടാവാനുള്ള അനുഗ്രഹമുണ്ടായിട്ടുണ്ടെന്നും ഉള്ള ഹൃദയംഗമമായ കൃതജ്ഞത ഞാൻ വന്നപ്പോൾ ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വിശേഷമായ മംഗളപത്രത്തിൽ ഈ ബോബായി ഒരു ബ്രിട്ടീഷുരാജ്ഞിക്ക് ഒരിക്കൽ സ്ത്രീധനമായി കിട്ടീട്ടുള്ളതാണെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |