ലിടക്കു തന്നെ സ്വാഗതകന്പികൾ, കന്പിയില്ലാക്കന്പിമാർഗ്ഗം തിരുമേനികൾക്കു ഇന്ത്യിയൽനിന്ന അയക്കപ്പെട്ടു തുടങ്ങിയിരുന്നു. തിരുമേനികൾ കയറിയ മെദീനക്കപ്പലും അകന്പടിയായി കൂടിയിരുന്ന പടക്കപ്പലുകളും ഡിസെബ്ര 2-ാംനു ശനിയാഴ്ച രാവില ബോബായിത്തുറയിൽ വന്നണഞ്ഞു. തിരുമേനികളുടെ എഴുന്നെള്ളത്ത് പ്രമാണിച്ചു ബോബായി പട്ടണത്തിൽ ചെയ്യപ്പെട്ടിരുന്ന ഏർപ്പാടുകൾ എത്രമാത്രം ഘോഷമായ നിലയിലായിരുന്നുവെന്ന് പറവാൻ പ്രയാസം. ബോബായി പട്ടണത്തിൽ കപ്പലിറങ്ങി, രണ്ടുദിവസം അവിടെ താമസിച്ച് ദൽഹിയിലേക്കു പോകുന്നതു വരേയുണ്ടായ സംഭവങ്ങളെപ്പറ്റി "കേരളപത്രിക" യിൽ പ്രസിദ്ധം ചെയ്ത അന്നെത്തെ ബോബായിക്കത്ത് ഇവിടെ ഉദ്ധരിക്കുകയാണ് ഉത്തമമെന്നു വെച്ച് അപ്രകാരം ചെയ്യുന്നു.
"ശനിയാഴ്ച വൈകുന്നേരം 4 മണി സമയത്ത് തിരുമേനികൾ കപ്പലിൽ നിന്നിറങ്ങി ബോബായി "എപ്പോളോ" ബന്തറിൽ എത്തിയ ഉടനേ പഞ്ചഭൂതങ്ങളും അവിടെ കൂടിയ അനേകായിരം ജനങ്ങളും ഒത്തൊരുമിച്ചു സഹായിച്ചുവോ എന്നു തോന്നുമാറ് ഒരു വലിയ പ്രഭ അവിടെ പെട്ടെന്നുണ്ടായത് എല്ലാവർക്കും അസാമാന്യമായ ആഹ്ലാദത്തെ ഉണ്ടാക്കിയിരിക്കുന്നു. അന്നു രാവിലെ ഉണ്ടാകേണ്ടുന്ന സൂര്യരശ്മികിരണങ്ങൾ ധൂമികാച്ഛാദംകൊണ്ട് മറവിൽ വൈകുന്നേരം വരേ ഒളിച്ചു, മഹാരാജാവു പരിവാരസമേതം ഇറങ്ങിയ ഉടനെ അവ മറവിൽ നിന്നിറങ്ങി തിരുമേനികളെ എതിരേല്ക്കുവാൻ വേണ്ടി അത്യുജ്വലമായ പ്രഭയോടുകൂടി വന്ന് അവരുടെ തൃപ്പാദസ്പർശമായ ബന്തർ മുഴുവനും രൌപ്യരജഃകമസഞ്ചിതമായി ഉത്ഭവിച്ചു. ഈ ശോഭകണ്ടു ഞാൻ യദൃച്ഛയാ ഒന്നു മേല്പൊട്ടു നോക്കിയപ്പോൾ അതാ ചന്ദ്രനും മന്ദസ്മിതം ചെയ്യുന്നു. അനേകായിരം ജനങ്ങൾ എവിടെ കൂടിയാലും അവിടെ അല്പമെങ്കിലും ശബ്ദമോ, തിക്കോ, തിരക്കോ, ഉഷ്ണമോ ഉണ്ടാവുന്നത് പതിവാണല്ലോ. ഈ അവസരത്തിൽ അങ്ങിനേയുള്ള യാതൊരു ബുദ്ധിമുട്ടും ബന്തറിൽ ഉണ്ടായിട്ടില്ല. എല്ലാവർക്കും ആനന്ദകരമായ മന്ദവായു വീശിക്കൊണ്ടിരിക്കുന്ന മദ്ധ്യേ നിശ്ശബ്ദമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |