Jump to content

താൾ:George Pattabhishekam 1912.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1911 ഡിസബ്ര 12-ാംനു ഈ ശുഭകർമ്മം കഴിപ്പാൻ തീർച്ചപ്പെടുത്തി. ആ ദിവസത്തിന്നു തക്കവണ്ണം ചക്രവർത്തിയും പട്ടമഹിഷിയും ഇന്ത്യയിൽ എത്തിച്ചേരുന്നതാണെന്നും തീർച്ചയാക്കി.

III ചക്രവർത്തിയുടെ എഴുന്നെള്ളത്ത്

ഇംഗ്ലണ്ടിൽ പാർല്ലിമെണ്ട് സഭക്കാരുടെ ഇടയിലുള്ള കക്ഷിവഴക്കുകളും, ഫ്രഞ്ചുകാരും ജർമ്മനിക്കാരും തമ്മിൽ ആഫ്രിക്കയിലെ മൊറാക്കോ രാജ്യസംബന്ധമായി നടക്കുന്ന സൌന്ദര്യപിണക്കങ്ങളും, ഇറ്റലിയും തുർക്കിയും തമ്മിൽ ട്രിപ്പോളിയിൽവെച്ചു നടത്തുന്ന യുദ്ധവും ഒക്കെകൂടി യൂറോപ്പുരാജ്യം മുഴുവനും ക്ഷോഭത്താൽ ഇളകിയിരിക്കുന്ന അവസരത്തിലാണ് ചക്രവർത്തി തിരുമനസ്സുകൊണ്ട് ഇന്ത്യയിലേക്ക് എഴുന്നെള്ളേണ്ടുന്ന കാലം ആസന്നമായത്. വടക്കെ ഇന്ത്യയിൽ എന്നല്ല, പലേടങ്ങളിലും ക്ഷാമലക്ഷണങ്ങളും, ദൽഹിയിൽ പ്ലേഗിൻറെ കലശലായ ഉപദ്രവവും കൂടിയുണ്ടെന്നു വന്നപ്പോൾ പട്ടാഭിഷേകത്തിന്ന് ചക്രവർത്തി എഴുന്നെള്ളുന്നതിൽ വിരോധഭിപ്രായം പറവാൻ ഇംഗ്ലണ്ടിൽ ആളുകൾ ഉണ്ടാവാതിരുന്നിട്ടില്ല. വിശേഷിച്ച് ബ്രിട്ടീഷു ചക്രവർത്തിമാരാരും ആ സ്ഥാനാരോഹണം കഴിഞ്ഞതിൽ പിന്നെ ഇന്ത്യയിലാവട്ടെ ബ്രിട്ടീഷു സാമ്രാജ്യത്തിൽ പെട്ട കോളണികളിലാവട്ടെ എഴഉന്നെള്ളുക ഉണ്ടായിട്ടില്ല. ചക്രവർത്തി എപ്പോഴും ഇംഗ്ലണ്ടിൽ തന്നെ ഉണ്ടായിരിക്കണേമെന്ന ഒരു നിശ്ചയം നിയമംപോലെ ആയി പിന്നിട്ടുണഅടായിരുന്നു. ഇതിന്നും പുറമെ അഞ്ചുകൊല്ലം മുന്പാണ് ജോർജ്ജ് ചക്രവർത്തിയും പട്ടമഹിഷിയും വെയിത്സ് രാജകുമാരൻറേയും കുമാരിയുടേയും നിലയിൽ ഇന്ത്യാസാമ്രാജ്യം മുഴുവൻ സഞ്ചരിച്ചു മടങ്ങിപ്പോയിട്ടുള്ളതെന്നും അതുകൊണ്ട് ഇപ്പോഴത്തെ ഈ എഴുന്നെള്ളത്ത് അത്ര ആവശ്യമില്ലെന്നും മറ്റുമായിരുന്നു ഇവരുടെ ന്യായങ്ങൾ. പക്ഷെ ഇന്ത്യയിൽ ഈ വർത്തമാനം വളരെ ഇച്ഛാഭംഗം ഉണ്ടാക്കിത്തീർത്തുവെന്നു മാത്രമല്ല, വർത്തമാനപത്രങ്ങൾ മുഖേനയും പൊതുജനയോഗങ്ങൾ മുഖേനയും മറ്റും ഇന്ത്യക്കാരുടെ അഭിപ്രാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/21&oldid=160204" എന്ന താളിൽനിന്ന് ശേഖരിച്ചത്