താൾ:George Pattabhishekam 1912.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തപ്പാൽ ഏർപ്പാട് ഈ കാര്യത്തിലാണ് പലർക്കും വലുതായ ആശ്ചര്യം തോന്നിപ്പോകുന്നത്. ഇന്ത്യാസാമ്രാജ്യഭരണാധികാരികളും സംസ്ഥാനഭരണാധികാരികളും ഒട്ടൊഴിയാതെയുള്ള മഹാരാജക്കന്മാരും അവരുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും ഇന്ത്യയിലെ നായകന്മാരായ പൌരന്മാരിൽ മിക്കവരും എത്തിച്ചേരുന്ന ഒരു സ്ഥലത്തിൽ തപ്പാലാപ്പീസ്സിൻറെ സൌകര്യം എത്രമാത്രം വേണമെന്ന് നമുക്ക് ഊഹിക്കാം. തപ്പാൽ ഡിപ്പാർട്ടുമെണ്ടുകാർ ഈ കാര്യം മറന്നിട്ടില്ല. ദൽഹിയിൽ ഇപ്പോൾ 1 ചീഫ് സുപ്രഡെണ്ടും 1 പോസ്റ്റ് മാസ്റ്റരും ഇരവരുടെ സഹായത്തിന്നായി 6 സുപ്രഡെണ്ടുമാരും 2 ഡിപ്യൂട്ടിപോസ്റ്റ് മാസ്റ്റർമ്മാരും 3 അസിസ്റ്റണ്ട്പോസറ്റ് മാസ്റ്റന്മാരും ഉണ്ട്. ഇതിന്നും പുറമെ 200 ക്ലർക്കുമാരും 150 പോസ്റ്റ്മെൻമാരും മുദ്രകുത്തുവാനും മറ്റുമായി 100 ശിപായിമാരും ഉണ്ട്. വലിയ തപ്പാലാപ്പീസ്സ് വളരെ സ്ഥലമുള്ള മനോഹരമായ ഒരു എടുപ്പാണഅ. ഇതിന്നു കീഴായി ദൽഹിയിൽ അവിടവിടെയായി അഞ്ചരനാഴിക സമചതുരത്തിനുള്ളിൽ 24 സബ്ബ് ആപ്പീസ്സുകളും ഉണ്ട്. എഴുത്തുകൾ ഈ തപ്പാലാപ്പീസ്സകളിൽ നിന്ന് അങ്ങട്ടും ഇങ്ങട്ടും കൊണ്ടുപോകേണ്ടതിലേക്ക് ഇരട്ടക്കുതിര കെട്ടിയ പ്രത്യേക വണ്ടികളാണ്. എല്ലാകാന്പിലും ഓരോ എഴുത്തുപെട്ടിയുണ്ട്. ഈ പെട്ടികൾ ഇടക്കിടെ തുറന്ന് ഉള്ള കത്തുകൾ എടുത്തുകൊണ്ടുപോകുന്നു. തപ്പാൽക്കാരുടെ ആവശ്യത്തിന്ന് മോട്ടോർവണ്ടികളുമുണ്ട്. കന്പിവർത്തമാനങ്ങൾക്കുള്ള സൌകര്യവും ഇതുപോലെതന്നെ വളരെ നന്നായിട്ടുണ്ട്. ബോബായിൽ നിന്ന് ദൽഹിവരെ 950 നാഴിക ദീർഘത്തിൽ പ്രത്യേകമായ കന്പി ഉണ്ടാക്കീട്ടുണ്ട്. ഈ കന്പികൾ മുഖേന മണിക്കൂറിൽ 7000 വാക്കുകൾ അയപ്പാനുള്ള ഏർപ്പാടും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റു പ്രധാനപട്ടണങ്ങളുമായി പ്രത്യേക കന്പികളാൽ പ്രത്യേകം കൂട്ടികെട്ടിയുമിരിക്കുന്നു."

പട്ടാഭിഷേക ദർബ്ബാർ 1912 ജനുവരിയിൽ കഴിപ്പാനാണ് ഒന്നാമതായി തീർച്ചപ്പെടുത്തിയതെങ്കിലും പുനരാലോചന ചെയ്ത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/20&oldid=160203" എന്ന താളിൽനിന്ന് ശേഖരിച്ചത്