താൾ:George Pattabhishekam 1912.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജ്ജ് ചക്രവർത്തിയുടെ ദൽഹി പ്രവേശനം, ചരിത്രസംബന്ധമായി ഖ്യാതി നേടിയ ഒരു ഗേറ്റിൽകൂടിയാണെന്നു പറയേണ്ടതില്ലല്ലോ. ദൽഹി പട്ടണത്തിൻറെ പ്രാകാരപൃഷ്ടത്തിൽനിന്ന് ഈ പുതിയ ദൽഹിപട്ടണത്തെ ഒന്നു വീക്ഷിക്കുന്നതായാൽ, തരിശായും കൃഷിനിലമായും കിടന്നിരുന്ന ആ ദൽഹി പട്ടണഭാഗം തന്നെയൊ ഇത്, എന്നു ആർക്കും തോന്നിപ്പോകും. വസ്ത്രങ്ങളെക്കൊണ്ടുണ്ടാക്കിയ ഈ പട്ടണത്തിന് വിദ്യുച്ഛക്തിയാൽ കിട്ടുന്ന ശോഭ എത്രമാത്രം നയനാനന്ദകരമാണെന്ന് ഊഹിക്കുകയാണഅ നല്ലത്. ദർബ്ബാർ കൂടാതെ കോട്ടയിൽവെച്ച് ഒരു രാജകീയ ഉദ്യാനവിരുന്നുകൂടി ഉണ്ടാകുന്നതാണ്. ഇതിലേക്കായി ഈ കോട്ട റിപ്പേർചെയ്ത് ശരിപ്പെടുത്തി വെച്ചിരിക്കുന്നു. ഇവിടെയാണ് ഷാജിഹാൻ ചക്രവർത്തിയുടെ ഡിവാൻ. ഇ.ഖാസ് എന്നു പറയുന്ന സിംഹാസനമുറി. ഈ മുറി ഒന്നാംതരം വെള്ളക്കല്ലുകൊണ്ടുണ്ടാക്കിയതാണെന്ന് ചരിത്രം വായിച്ചവക്കറിയാമല്ലോ.

ഇനി ദർബ്ബാർകാലത്തിൽ എത്തിച്ചേരുന്നവരിൽ "തമാശ" ക്കു മനസ്സില്ലാത്തവരുടെ വിനോദത്തിന്നായി ഒന്നും വകയുണ്ടാക്കീട്ടില്ലെന്നില്ല. അതിലേക്ക് ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെൻറുകാരുടെ പകയായി ഒരു പ്രദർശനശാല ഏർപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ഒരു പ്രദർശനശാലക്കാവശ്യമായ സാധനങ്ങൾ പല ദിക്കിൽനിന്നുമായി സംഭരച്ചുവെച്ചിട്ടുണ്ട്. മുഗൾചക്രവർത്തിമാരായിരുന്ന എല്ലാവരേയും സംബന്ധിച്ച ഓരോ സാധനങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഈ പ്രദർശന സാധനങ്ങൾ ഇന്ത്യയിൽ പല ദിക്കിൽനിന്നുമായി സംഭരിച്ചുവെക്കപ്പെട്ടവയുമാണ്. ബേബർ തുടങ്ങി ഇന്ത്യയിൽ വാണിരുന്ന എല്ലാ മുഗിള ചക്രവർത്തിമാരുടേയും അവരുടെ രാജധാനിയിൽ അന്നുണ്ടായിരുന്ന യോഗ്യന്മാരുടേയുംഛായാപടങ്ങളും ചക്രവർത്തിമാർ സ്വന്തമായി ഉപയോഗിച്ച് ചില സാധനങ്ങളും അവർ ഓരോരുത്തരുടെ ചില എഴുത്തുകളും അന്നു പ്രചാരമുണ്ടായിരുന്ന ചില നാണ്യങ്ങളും എന്നുവേണ്ട പുരാണവസ്തുക്കളാണെന്നു ഗണിക്കപ്പെടുന്ന മിക്കവയും ഈ ശാലയിൽ സംഭരിക്കപ്പെട്ടിട്ടുണ്ട്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/19&oldid=160199" എന്ന താളിൽനിന്ന് ശേഖരിച്ചത്