പ്ടിതാസിൽദാരുടെ കൈവശം കൊടുത്തിരുന്ന വെള്ളിപ്പാത്രവും ഒരു ചുകന്ന പട്ടിൻകൃഷ്ണവും അദ്ദേഹം ആസ്പത്രിയിലെ സബ്ബ്സിസ്റ്റാണ്ട്സർജ്ജൻറെ കൈവശം കൊടുത്തു. ഈ മുസാവരി എടുപ്പിൻറെ പ്രവൃത്തി പൂർത്തിയായാൽ അതു നടത്തിയ മേസ്തിരിക്ക് സമ്മാനം കൊടുപ്പാനാണ് ചുകന്ന പട്ടിൻകഷ്ണം. എടുപ്പ് താലൂക്ക് ബോർഡിന്നു ഏല്പിച്ചു കൊടുക്കുന്പോൾ ഒന്നിച്ചു തന്നെ കൊടുപ്പാനാണ് വെള്ളിപ്പാത്രം. ആസ്പത്രിയുടെ മുന്നിൽ രണ്ടു തെങ്ങിൻ തൈകൾ നട്ടിട്ടുണ്ട്. കാഞ്ഞങ്ങോട് പട്ടേലൻ മിസ്റ്റർ സദാശിവറാവുവും, സാമാന്യം പ്രമാണിയായ മിസ്റ്റർ സാന്തപ്പയ്യരും അവരുടെ ഭവനങ്ങളുടെ മുന്നിൽ നിരത്തുവക്കിൽ പട്ടാഭിഷേകദിനസ്മരകമായി പിലാവ്, തെങ്ങ് മുതലായവ നടുകയും ചെയ്തിട്ടുണ്ട്.
ആകടപ്പാടെ 4000 ജനങ്ങൾക്ക് അരി ധർമ്മമായി കിട്ടിട്ടുണ്ടായിരുന്നു. പറയന്മാർക്ക് ധർമ്മമായി 81/2 ഉറുപ്പികയുടെ പൈസ എച്ചിക്കാനത്ത് കേളുനായരവർകൾ ചെലവിട്ടിട്ടുണ്ട്. ഈ ക്രിയകൾ വൈകുന്നേരം 4 മണിവരേ നടന്നിരുന്നു. ഉടനെ പന്തലിന്നു മുന്നിലുള്ള മൈതാനിയിൽ വെച്ച് സ്കൂൾകുട്ടികളുടെ കളികൾ ആരംഭിച്ചു. വിജയികൾക്ക് സമ്മാനമായി കൊടുത്ത സംഖ്യ 15 കയായിരുന്നു. ഇതു കഴിഞ്ഞ ഉടനെ തിരുമേനികൾക്ക് മൂന്നു ചിയേഴ്സ് വിളിച്ചു പറഞ്ഞു കാണികളൊക്കെ പിരിഞ്ഞു.
7 മണിക്ക് രാജദന്പതിമാരുടെ ഛായാപടങ്ങൾ രണ്ടാനകളുടെ പുറത്തു കയറ്റി പന്തം മുതലായദീപങ്ങളോടുകൂടി ആ മനോഹരമായ പന്തലിൽനിന്നു ഒരു ഘോഷയാത്ര പുറപ്പെട്ടു. ആ സമയം പന്തൽ ദീപാവലികളാൽ ശോഭിക്കപ്പെട്ടിരുന്നു. ഘോഷയാത്ര പോകേണ്ടുന്ന എല്ലാ വീഥികളും, കച്ചേരികളും മറ്റു എടുപ്പുകളും പാർപ്പിടങ്ങളും നഗരങ്ങളിലുെ ഷാപ്പുകളുമൊക്കെ ദീപാവലികളെക്കൊണ്ടു മനോഹരങ്ങളാക്കിത്തീർത്തിരുന്നു. ഘോഷയാത്രയിൽ സംഗീതവും കരിമരുന്നുപ്രയോഗവും വിശേഷവിധിയായി ഉണ്ടായിരുന്നു. വെങകിട്ടരമണക്ഷേത്രത്തിലെത്തിയപ്പോൾ ഈ അവസൽപ്രമാണിച്ച്. പ്രത്യേകമായ ദേവാരാധന അവിടെ നടത്തപ്പെട്ടിരുന്നു. എട്ടരമണിക്ക് ഘോഷയാത്ര തിരികെ പന്തലിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |