താൾ:George Pattabhishekam 1912.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ലത്തെ സ്ക്കൂൾകുട്ടികൾ ഭൂപാലമംഗളം പാടിയതോടുകൂടി രാജദന്പതിമാർക്ക് മൂന്നു ചിയേഴ്സ് വിളിച്ചു പറഞ്ഞു. ഇതിന്നു ശേഷം പോലീസ്സുകാരുടെ ആചാരവെടി തുടങ്ങി. ബ്രട്ടീഷുഭരണത്താലുള്ള ഗുണങ്ങളെപ്പറ്റി പ്രതിവാദിക്കുന്നവയും കർണ്ണാടകത്തിലും മലയാളത്തിലുമച്ചടിച്ചവയുമായ ലഘുപത്രികൾ സദ്യസ്യക്കൊക്കെ സൌജന്യമായി കെടുക്കയും മിസ്റ്റർ കൊടോത്ത് ഉക്കോനമൻനായരും കോറണേഷ്യൻകമ്മറ്റി സിക്രട്ടെരിയായ മിസ്ററർ വിറ്റൽ കമ്മത്തിയും അവ വായിക്കുയുംചെയ്തു. കാസർകോട്ടിലെ സ്കൂൾ സബ്ബ് അസിസ്റ്റാണ്ട് ഇൻസെപക്ടരാൽ എഴുതപ്പെട്ട ചക്രവർത്തി തിരുമനസ്സിലെ ജീവചരിത്ര സംക്ഷേപം കഞ്ഞങ്ങാടിലെ പട്ടേലൻ സദ്യസരെ വായിച്ചു കോൾപ്പിച്ചു. പട്ടാഭിഷേക മഹോത്സവാശ്യത്തിലേക്കായി പ്രത്യേകം നിർമ്മിക്കപ്പെട്ട പാട്ടുകൾ ചെല്ലലും കോലാട്ടവും കഴിഞ്ഞതിൽപിന്നെ രാജദന്പതിമാരുടെ ചിത്രങ്ങൾ അടങ്ങീട്ടുള്ള മുദ്രകൾ സ്കൂൾകുട്ടികൾക്കു ഡിപ്ടി താസിൽദാർ സമ്മാനിച്ചു. ഇതിൽപിന്നെ സകല വിദ്യാർത്ഥികൾക്കും പലഹാരങ്ങൾ, പഴം, കലക്കണ്ടം മുതലായ കൊടുത്തു. ഇതുകൊണ്ടും വിദ്യാർത്ഥികളുടെ ശുക്രദശ അവസാനിച്ചില്ല. മിസ്റ്റർ ഏച്ചിക്കാനത്ത് കേളുനായർ അവർക്ക് നോട്ടുപുസ്തകങ്ങൾ, കടസലാസ്സുപെൻസിൽ, സ്റ്റേറ്റുപെൻസിൽ, കടലാസ്സ് മുതലായവ സൌജന്യമായി ദാനംചെയ്തു. സദസ്യക്കെൊക്കെ വെറ്റില, പഞ്ചരസാര മുതലായവ കൊടുത്തതിൻറെശേഷം എല്ലാവരും ഒത്തൊരുമിച്ച് രാജദന്പതിമാർക്ക് മൂന്നുപ്രാവശ്യം ചിയേഴ്സ് വിളിച്ചുപറഞ്ഞു. പഞ്ചസാര, കല്ക്കണ്ടം മുതലായവക്കുള്ള ചെലവുകൾ നിർവ്വഹിച്ചത് മിസ്റ്റർ കോടോത്ത് കണ്ണൻനായരായിരുന്നു. ദർബ്ബാർപന്തലിലെ ഘോഷങ്ങൾ ഇപ്രകാരം കലാശിച്ചു. ദിരദ്രരായ രോഗികൾക്ക് വേണ്ടി സ്ഥലത്തെ ആസ്പത്രിക്കരികെ ഒരു ചെറിയ മുസാവരി പട്ടാഭിഷേകസ്മാരകമായി ഏച്ചക്കാനത്ത് കേളുനായരവർകൾ എടുപ്പിക്കുന്നതിന്നു അസ്തിഭാരമിടുന്ന ക്രിയയായിരുന്നു പിന്നെ നടത്തപ്പെട്ടത്. ഈ ക്രിയ നടത്തിയത് ഡിപ്ടിതാസിൽദാരവർകളായിരുന്നു. ഈ അവസരത്തിൽ ഡി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/187&oldid=160196" എന്ന താളിൽനിന്ന് ശേഖരിച്ചത്