താൾ:George Pattabhishekam 1912.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തെക്കൻകന്നടം

ജില്ലയിൽ ചന്ദ്രഗിരിപ്പുഴക്കു തെക്ക് മലയാളികൾ

അധിവസിച്ചുവരുന്ന പ്രദേശം

ഹോസ്സ്ദുർഗ്ഗ്

തെക്കൻകന്നടജില്ലയിൽപെട്ടതാണെങ്കിലും ചന്ദ്രഗിരിപ്പുഴയുടെ തെക്കുവശത്തുള്ളതും അനവധി മലയാളികളുടെ പാർപ്പിടസ്ഥാനങ്ങളുള്ളതുമായ ഈ ദിക്ക് നമ്മുടെ മലബാറിൻറെ ഒരു ഭാഗം പോലെ വിചാരിക്കപ്പെടേണ്ടതാകുന്നു. ഹോസ്ദുർഗ്ഗ് ഡിപ്ടി താസിൽദാരുടെ കച്ചേരിക്ക് വടക്കുഭാഗമുള്ള മൈതാനത്തിൽ 1500 ആളുകൾക്ക് സുഖമായിരിക്കത്തക്കവണ്ണം അതി വിശാലമായി ഒരു പന്തൽ കെട്ടിയിരുന്നു. അതിന്നകത്തുള്ള ഒരു പ്രത്യേക മണ്ഡപം അതി മനോഹരമായി അലങ്കരിച്ച് അതിന്മേൽ രാജദന്പതിമാരുടെ ഛായാപടങ്ങൾ വെക്കുകയും ചുറ്റും പുഷ്പമാലകൾ ചൂടി ഭംഗിയാക്കി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഡിസെബർ 12-ാനും രാവിലെ 11 മണിക്ക് സ്ഥലത്തുള്ള ചില ഗായകന്മാർ സംഗീതമാരംഭിക്കുയും 11 1/1 മണിക്ക് ജനങ്ങളാൽ നിറയപ്പെട്ട പന്തലിൽ ഡിപ്ടിതാസിൽദാരവർകൾ പ്രവേശിക്കുകയുംചെയ്തു. പന്തലിന്നകത്തും പുറത്തുമായി ഏകദേശം 5000 ജനങ്ങളോളമുണ്ടായിരുന്നു. പ്രസിദ്ധ ജന്മികളായ ഏച്ചിക്കാനത്ത് കേളുനായരവർകളും കോടോത്ത് കണ്ണൻനായരവർകളും അവരുടെ വകയായി 4 ആനകളെ ഈ അവസരത്തിനുവേണ്ടി നല്കിയിരുന്നു. ചെറുതായ ഒരു മംഗളപ്രർത്ഥനയോടും ഇംഗ്ളീഷിൽ ഒരു പ്രസംഗത്തോടുംകൂടി ഡിപ്ടിതാസിൽദാരും കർണ്ണാടകത്തിൽ ഒരു പ്രസംഗത്തോടു കൂടി മിഷ്യൻസ്കൂൾ ഹേഡ്മാസ്റ്റർ മിസ്റ്റർ മാബെനും പ്രധാനകർമ്മത്തിൻറെ ആരംഭഭാഗം നിവർത്തിച്ചതിന്നുശേഷം 12 മണി കൃത്യത്തിന് ഡിപ്ടിതാസിൽദാരവർകൾ രാജകീയവിളംബരം ഇംഗ്ളീഷിൽ വായിച്ച്. ഇതിൻറെ കർണ്ണാടകപരിഭാഷ ഹോസ്ദുർഗ്ഗപട്ടേലനും (അധികാരി) മലയാളപരിഭാഷ സബ്ബ് റജിസ്ത്രാപ്പീസിലെ ഗുമസ്തനായ മിസ്റ്റർ പി. രാമൻനായരും വായിച്ചു. സ്ഥ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/186&oldid=160195" എന്ന താളിൽനിന്ന് ശേഖരിച്ചത്