താൾ:George Pattabhishekam 1912.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതിന്നടുത്താണ് "സർക്കീറ്റ് ഹൗസ്" എന്നു പറയുന്നതും കഴിഞ്ഞ ദർബ്ബാർ കാലത്തിൽ കർസൺപ്രഭു താമസിച്ചതുമായ സ്ഥലം. മഴയോ മറ്റൊ അകപ്പെട്ടാൽ ഈ സ്ഥലം ചക്രവർത്തിക്കും പട്ടമഹിഷിക്കും താമസത്തിന്ന് ഉപയോഗമാക്കിതീർക്കേണമെന്ന നിലയിൽ ഈ എടുപ്പും റിപ്പേർചെയ്ത് ഭംഗിയാക്കി വെച്ചിട്ടുണ്ട്. തിരുനേനികൾക്കു താമസിക്കേണ്ടതായ കാന്പിന്ന് ചുറ്റും ഉണ്ടാക്കിട്ടുള്ള പൂങ്കാവനങ്ങൾ കാഴ്ചക്കു വളരേ മനോഹരമായിരിക്കുന്നു. മേരിരാജ്ഞിയുടെ കൂടാരത്തിന്നരികേയുള്ള ഒരു തോട്ടത്തിൽ റോജപൂത്തോട്ടത്തിന്നു മാത്രം 15000 ഉറുപ്പികയോളം ചെലവാക്കീട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാകൂടി 135 നാട്ടുരാജാക്കന്മാർ ഇന്ത്യയിലെ നാനാദിക്കുകളിൽനിന്നുമായി ഈ ദർബ്ബാറഇലേക്ക് എത്തുമെന്നു കണക്കാക്കീട്ടുണ്ട്. ഈ വക രാജാക്കന്മാരുടേയും മഹാരാജാക്കന്മാരുടേയും പാർപ്പിടങ്ങൾ ചക്രവർത്തിയുടെ തന്പിന്നു ചുറ്റും "കിങ്ങ്സ് വേ" "കോറനേഷൻ റോഡ്" എന്നീ രണ്ടു നിരത്തുകൾക്ക് ഇരുവശവുമായിട്ടാണ് കിടക്കുന്നത്. ഈ രണ്ടു നിരത്തിൽകൂടിയാണ് ചക്രവർത്തി ദർബ്ബാർ ഹാളിലേക്കു എഴുന്നെള്ളേണ്ടത്. ഈ നിരത്തുകളുടെ ഇരുവശവും നാട്ടുരാജാക്കന്മാരുടെ വകയായുണ്ടാക്കുന്ന എഴുന്നെള്ളത്ത് മനോഹരമായിരിപ്പാനേ തരമുള്ളൂ.

"കിങ്ങ്സ് ഗേറ്റ്"

ദൽഹി കോട്ടക്കരികെ ഒരു പ്രത്യേക റെയിൽവെസ്റ്റേഷൻ ഉണ്ടാക്കിട്ടുണ്ട്. അവിടേയാണ് ചക്രവർത്തിയും പരിവാരങ്ങളും വണ്ടിയിറങ്ങുക. വണ്ടിയിറങ്ങിയാൽ കിങ്ങ്സ് ഗേറ്റ് കടന്നാണ് കാന്പയിലേക്ക് എഴുന്നെള്ളേണ്ടത്. ഈ ഗേറ്റിന്ന് ചില പ്രത്യേക സാന്നിദ്ധ്യങ്ങളുണ്ട്. ജൂമ്മാമസിജിറ്റിലേക്ക് നിസ്കാരത്തിന്നായി പോകുന്പോൾ ദൽഹിയിൽ അന്നന്ന നാടുവാഴുന്ന ചക്രവർത്തിമാർക്ക് മാത്രമേ ഈ ഗേറ്റ് കടപ്പാൻ പാടുള്ളവെന്നായിരുന്നു മുഹമ്മദീയ ചക്രവർത്തിമാരുടെ നിശ്ചയം. ചക്രവർത്തിമാരുടെ മക്കൾക്കുംകൂടി ഈ ഗേറ്റ് കടപ്പാൻ പാടില്ലത്രേ. ഈ ഗേറ്റ് ഒടുവിൽ തുറന്നിട്ടുള്ളതായി ഓർക്കുന്നത് 1857 ൽ മാത്രമാണ്. അതുകൊണ്ട് ജോ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/18&oldid=160193" എന്ന താളിൽനിന്ന് ശേഖരിച്ചത്