താൾ:George Pattabhishekam 1912.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-83-


മീനും പ്രത്യേകം അത്യുത്സാഹം ചെയ്തിട്ടുണ്ട്. 400 കയോളം പിരിച്ചുണ്ടാക്കിയിരുന്നു. പട്ടാഭിഷേകസ്മാരകമായി സാധുക്കളുടേയും കാലികളുടേയും ഉപകാരാർത്ഥം ഒരു കിണറ്റ് കുഴിപ്പിപ്പാൻ തീർച്ചയാക്കിട്ടുണ്ട്. വിദ്യാർത്ഥിസല്ക്കാരം, സാധുക്കൾക്ക് ധർമ്മം കൊടുക്കൽ, ദീപാവലി, ഘോഷയാത്ര മുതലായവയൊക്കെ കേമമായി നടത്തിയിരുന്നു. സബ്ബ് റജിസ്ത്രാർ രാജകീയവിളംബരം വായിച്ചതിനെ പിന്തുർന്നു ഭൂപാലമംഗളം പാടലം ഉണ്ടായിരുന്നു. പട്ടാഭിഷേകസ്മാരകമായി സാധുക്കളുടേയും കാലികളുടേയും ഉപകാരാർത്ഥം ഒരു കിണറ്റ് കുഴിപ്പിപ്പാൻ തീർച്ചയാക്കീട്ടുണ്ട്. വിദ്യാർത്ഥിസല്ക്കാരം, സാധുക്കൾക്ക് ധർമ്മം കൊടുക്കൽ, ദീപാവലി, ഘോഷയാത്ര മുതലായവയൊക്കെ കേമമായി നടത്തിയിരുന്നു. സബ്ബ് റജിസത്രാർ രാജകീയവിളംബരം വായിച്ചതിനെ പിന്തുടഩന്നു ഭൂപാലമംഗളം പാടലും ഉണ്ടായിരുന്നു. വടയം, കുന്നുമ്മൽ, കുറ്റ്യാടി ഇവിടങ്ങളിൽനിന്ന് ഘോഷയാത്രാമദ്ധ്യത്തിൽവെച്ച് കാപിലമ്പാറ, കായക്കൊടി, വേളം ഈ അംശങ്ങളിൽനിന്ന് പുറപ്പെട്ടുവന്ന ഘോഷയാത്രകളും വന്നു ചേഩന്നു. കരിമരുന്നുപ്രയോഗം കഴിഞ്ഞതിന്നുശേഷം രാത്രി ഒരു നാടകാഭിനയവും ഉണ്ടായിരുന്നു. പന്തീരടി പരമേശ്വരൻ തന്പി അവർകളുടെ വകയായി സ്വന്തം ക്ഷേത്രത്തിൽ വെച്ച് പ്രത്യേകമായി അടിയന്തരങ്ങൾ

മെഞ്ഞാണ്യം-പേരാമ്പ്ര.

അവിഞ്ഞാട്ട്, കുത്താളി, കണ്ടൊത്ത് എന്നീ പുരാതനസ്വരൂപങ്ങളുടെ മൂലസ്ഥാനമായ പയ്യൊൎമ്മല പ്രദേശത്തിൻറെ തലസ്ഥാനമായ പേരാമ്പ്രദേശത്തുവെച്ച് അവിഞ്ഞാട്ട് കുഞ്ഞിശ്ശങ്കരൻ എന്നുപേരായ അടമ്പാട്ടിൽ മൂത്തവർകളുടേയും പേരാമ്പ്ര സബ്ബ് റജിസത്രാർ ഒ. നാരായണൻ അവർകളുടേയും ഉത്സാഹത്താൽ ഇവിടെ ആഘോഷങ്ങൾ ഭംഗിയായി കഴിച്ചുകൂട്ടി. സബ്ബ് റജിസ്ത്രാപ്പീസ്സിൻറെ മുൻവശത്ത് പ്രതേകം ഭംഗിയിൽ കെട്ടിയ പന്തലിൽ വെച്ചാണ് വിളംബരം സബ്ബ് റജിസ്ത്രാർ വായിച്ചത്. കതിനവെടിയും ഭൂപാലമംഗളം ചൊല്ലലും കഴിയുമ്പോഴക്ക്, കൂത്താളി മൂപ്പിൽനായരവർകൾ, കൂത്താളി അച്ചമ്മടത്തിൽ നായരവർകൾ, കല്ലൊട്ടംശം അധികാരി ഇവർ ആഘോഷമായി പന്തലിൽ വന്നു ചേൎന്നു. വിദ്യൎത്ഥികൾക്കു സല്ക്കാരവും, അടമ്പാട്ട് മൂത്തവരുടെ വകയായി അദ്ദേഹത്തിൻറെ വാസസ്ഥലത്തു വെച്ച് സൎവ്വാണിസദ്യയും പിന്നെ ഉണ്ടായി. നൊച്ചാട്, മേനൊളി, കുപ്പത്തൂര്, എരവട്ടൂര്, കാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/174&oldid=160190" എന്ന താളിൽനിന്ന് ശേഖരിച്ചത്