അവർകളുടെ ഭാര്യയുടെവകയായി പെൺകുട്ടികൾക്ക് പ്രത്യേകം സല്ക്കാരമുണ്ടായിരുന്നു. ഘോഷയാത്ര, ദീപാവലി മുതലായതും ഭംഗിയായി കഴിഞ്ഞുകൂടി.
വില്യാപ്പളളി
സബ്ബ് റജിസ്ത്രാർ പി. കൃഷ്ണമേനവൻ അവർകളുടയേും, അംശം അധികാരിയുടേയും, റജിസ്ത്രാപ്പീസ് വേണ്ടർ മിസ്റ്റർ കുഞ്ഞുവ്വള്ള, മിസ്റ്റർ പുത്തൻപുരയിൽ മൊയ്തീൻ ഇവരുടേയും പരിശ്രമത്താൽ 140 ക യോളം പിരിച്ച് ആഘോഷങ്ങൾ വെടിപ്പായി കഴിച്ചുകൂട്ടിയിരിക്കുന്നു. 12ാംനു രാവിലെ സാധുക്കൾക്ക കഞ്ഞികൊടുത്ത് കഴിഞ്ഞതിന്നുശേഷം കുറുക്കാട്ട് വലിയകറുപ്പ് അവർകളുടെ ചെലവിന്മേൽ വിദ്യാർത്ഥികൾക്ക് സല്ക്കാരവും ഉണ്ടായി. സബ്ബ് റജിസ്ത്രാർ വിളംബരം വായിച്ച് കഴിഞ്ഞതിന്നുശേഷം ഭൂപാലമംഗളം പാടലും, പിന്നെ അംശത്തിൽകൂടിയുള്ള ഘോഷയാത്രയും ഉണ്ടായി. ദീപാവലി, കതിനവെടി മുതലായ ആഘോഷങ്ങൾക്കും കുറവുണ്ടായിരുന്നില്ല.
ഇരിങ്ങണ്ണൂര്
മെസർസ് മിത്തലേവീട്ടിൽ കൈതേരി കേളുനമ്പ്യാര്, പുതിയോട്ടിൽ കേളുക്കുറുപ്പ്, സബ്ബ് റജിസ്താർ രാമൻനായര്, അംശം അധികാരി ഇവരുടെ പരിശ്രമത്താൽ 56 ക യോളം വരിയിട്ട് പിരിച്ച് ആഘോഷങ്ങൾ ദൎബ്ബാർ ദിവസം നടത്തി. വിദ്യാൎത്ഥിസല്ക്കാരവും, ഘോഷയാത്രയും ചുരുങ്ങിയവിധത്തിൽ കരിമരുന്നുപ്രയോഗവും ഉണ്ടായിരുന്നു.
കുറ്റ്യാടി
സബ്ബ് റജിസ്ത്രാർ എം. രാമൻ അവർകൾ, റബ്ബൎതോട്ടക്കാരൻ മിസ്റ്റർ ആർ.ബി. റയിറ്റ് സായ്പ, നാറാണത്തിൽ, കുറുങ്ങോട്ട്, ആക്കലിടം, നിടുവണ്ണൂര് കോവിലകം, പെരോട്ട മുതലായ തറവാട്ടുകാര്, അംശം അധികാരിമാർ ടെക്കെക്കടി ഇവിടെ ആഘോഷങ്ങൾ വളരെ കേമമായി നടതതിയിരിക്കുന്നു. മൊകേരി അംശം മേനവൻ മിസ്റ്റർ കേളപ്പൻനമ്പ്യാരും, സ്കൂൾമാസ്റ്റർ മിസ്റ്റർ ബഞ്ചാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |