താൾ:George Pattabhishekam 1912.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-73-


എലവഞ്ചേരി, വടവന്നൂർ എന്നീ അംശങ്ങളിൽനിന്ന് പരിക്കപ്പെട്ട വരിസംഖ്യയിൽ അധികവും കൊല്ലങ്കോട്ടാണ് ചെലവഴിച്ചത്. കൊല്ലങ്കോട്ട രാജഗോപാലൻ തന്പാനവർകളായിരുന്നു ദബ്ബാർ ആഘോഷകമ്മിറ്റിയിൽ പ്രസിഡൻറായിരുന്നത്. വിദ്യാർത്ഥികളുടെ വിനോദങ്ങൾ കഴിഞ്ഞ മത്സരപരീക്ഷയിൽ ജയിച്ചവർക്ക് കൊല്ലങ്കോട്ട് എളയറാണി അവർകളുടെ വകയായി സമ്മാനങ്ങൾ കൊടുക്കപ്പെട്ടു. ബഹുമാനപ്പെട്ട രാജാ വാസുദേവരാജാവർകളുടെ വകയായി 3000 ത്തിൽ അധികം അഗതികൾക്ക സുഭിക്ഷമായി ഭക്ഷണം കൊടുക്കയുണ്ടായി. വിദ്യാർത്ഥികളുടെ വകയായി ഒരു നാടകവും ഉണ്ടായിരുന്നു. ഇതൊക്കെ ഡിസെന്പ്ര് 10ം 11ം തിയ്യതികളിൽ കഴിഞ്ഞു. 12ാംനു വിളംബരവായന, സമുദായസഭ, ഘോഷയാത്ര, കരിമരുന്ന് പ്രയോഗം തുടങ്ങിയുള്ള ആഘോഷങ്ങളൊക്കെ നടത്തി. വിളംബരം സബ്ബ് റജിസത്രാർ ഐ. ഗോപാലമേനോനവർകളാണ് വായിച്ചത്. "ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്ത്യക്കാർക്കുണ്ടായ ഗുണങ്ങൾ" എന്ന വിഷയത്തെപ്പറ്റി പി. ഗോപാലൻ നായരവർകളുടെ ഒരു പ്രസംഗവും ഉണ്ടായിരുന്നു. കൊല്ലങ്കോട്ടിലെ ആഘോഷങ്ങൾ വളരേ പുരുഷാരത്തെ ആകർഷിച്ചിരുന്നു. ഇതിന്നൊക്കെ കാരണഭൂതന്മാരായ, മെസെർസ് രാജഗോപാലൻതന്പാൻ, ഐ. ഗോപാലമേനോൻ, റവന്യുഇൻസ്പക്ടർ, തുടങ്ങിയവരേയും കമ്മിറ്റിമെന്പർമാരായി കഴിയുന്ന ശ്രമംചെയ്തു 37 പേരേയും അഭിനന്ദിക്കേണ്ടതാണ്.

കൊടുവായൂര്

ബോഩഡ്സെക്കണ്ടറിസ്കൂളിന്നു മുൻവശത്ത് പ്രത്യേകം കെട്ടിയ പന്തലിൽവെച്ചാണ് ഇവിടെ ആഘോഷങ്ങൾ നടത്തിയത്. 7ാംനു കഥകളിയുണ്ടായി. 11ാംനു വിദ്യാർത്ഥികളുടെ വിനോദങ്ങൾ കഴിഞ്ഞതിന്നുശേഷം സമ്മാനങ്ങൾ കൊടുക്കപ്പെട്ടു. 12ാംനു രാജദന്പതിമാരുടെ ഛായാപടങ്ങൾ പന്തലിൽ ആഘോഷത്തോടെ എഴുന്നെള്ളിച്ച് കൊണ്ടുവന്നുവെച്ച് 12 മണിക്ക് സബ്ബ് റജിസ്ത്രാർ വിളംബരം വായിച്ചു. ഭൂപാലമംഗളഗാനവും കതിനവെടികളും ഇതിനെ പിന്തുഺന്നു. കുതിരവട്ടത്ത് നായരുവർകളുടെ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/165&oldid=160183" എന്ന താളിൽനിന്ന് ശേഖരിച്ചത്