താൾ:George Pattabhishekam 1912.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-72-


വരെ പോയിതിന്നുശേഷം മുല്ലശ്ശേരി സ്കൂളിൽ ഏകദേശം 7 മണിക്ക് മടങ്ങി എത്തി. അപ്പോൾ കരിമരുന്നു പ്രയോഗവും ഉണ്ടായിരു്നു. കമ്മറ്റി പ്രസിഡെൻറ് എ.പി. സുബ്രഹ്ണ്യയ്യർ അവർകളുടേയും സിക്രട്ടറി പി.വി. ചാക്കൊ അവർകളുടേയും അദ്ധ്വാനവും ശ്രമവും വളരെ ശ്ളാഘിക്കത്തക്ക വിധമായിരുന്നു.

പറളി (പാലക്കാട്)

തെനൂർ, കിണാവല്ലൂർ, എടത്ര ഈ അംശങ്ങളിലെ അധികാരിമാരുടേയും സബ്ബ് റജിസ്ത്രാരുടേയും അശ്രാന്തപരിശ്രമത്താൽ മേപ്പടി അംശങ്ങളിൽ പട്ടാഭിഷേക മഹോത്സവം യോഗ്തയോടെ കഴിഞ്ഞുകൂടി. സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക സ്കൂൾകുട്ടികൾക്ക് കാപ്പി പലഹാരങ്ങൾ കൊടുക്കുക മുതലായവ അഭിനന്ദനീയമായ വിധത്തിൽ നിർവ്വഹിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിൽ നിറമാല, നിറവിളക്ക്, നിവേദ്യം, പുഷ്പാഞ്ജലി എന്നിവ വിശേഷരീതിയിൽ കഴിപ്പിച്ചു. അതാതു അംശങ്ങളിലെ പബ്ളിക്ക് സ്ഥലങ്ങളിൽവെച്ച് ഉച്ചക്ക് 12 മണിക്കു കൃത്യമായി വിളംബരം വായിച്ചു. എഴുന്നെള്ളത്തു മുതലായവ ഉച്ചക്കു ഉണ്ടായ്കിന്ന പുറമെ വൈകുന്നേരം 8 - 81/2 മണിയോടുകൂടി എടത്ര, കിണാവല്ലൂർ, തെനൂർ അംശങ്ങളിൽനിന്നു ഘോഷയാത്ര, പറളി സബ്ബ്റജിസ്ത്രാപ്പീസ്സിൽ സന്നിധിയിൽ എത്തി. തേനൂരിൽ നിന്നുള്ളത് ആനപ്പുറത്ത് വെൺകുറ്റകുട, തഴ, വെഞ്ചാമരങ്ങളോടുകൂടിയായിരുന്നു. കിണാവല്ലൂർനിന്നു മനോഹരമായ പല്ലക്കിലായിരുന്നു. എടത്രയിൽനിന്നുള്ളതു ഗോരഥത്തിലായിരുന്നു. രഥത്തിൻറെ മുമ്പിൽ പലിശയും വാളും ധരിച്ചുകൊണ്ടു ചേവകന്മാർ നടന്നിരുന്നു. വേണ്ടവണ്ണം എല്ലാവർക്കും ദീപപ്രകാശം ഉണ്ടായിരുന്നു. പറളി വിശ്വകർമ്മം ഓട്ടുകമ്പനി മുതലായ സ്ഥലങ്ങൾ വിവിധാലങ്കാരങ്ങളെകൊണ്ടും ദീപാവലികളെകൊണ്ടും മനോഹരമായി ശോഭിപ്പിച്ചിരുന്നു. ഓട്ടുകന്പനി മാനേജർ മിസ്റ്റർ ഉലകനാഥനാശാരിയുടെ പരിശ്രമം കേമമായുണ്ടായിരുന്നു.

കൊല്ലങ്കോട്:

വെങ്ങനാട് എന്നു പറയുന്ന പ്രദേശത്തിൽ ഉൾപ്പെട്ട മുതല, മുട, കിഴക്കെത്തറ, കൊല്ലങ്കോട്, പയ്യലൂർ, പനങ്ങാട്ടിരി, വട്ടക്കാട്,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/164&oldid=160182" എന്ന താളിൽനിന്ന് ശേഖരിച്ചത്