താൾ:George Pattabhishekam 1912.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-64-


പയ്യോളി

മുൻസീപ്പ് ടി.എൻ. രാമചന്ദ്രഅയ്യർ അവർകളുടേയും മെസർസ് കെ. കോമൻനായർ (സബ്ബറജിസ്താർ), ഒ. രയരപ്പൻ നമ്പ്യാര് (വക്കീൽ), വി.എസ്സ്. വെങ്കിടാചലഅയ്യർ(വക്കീൽ) മുതലായി പല മാന്യന്മാരുടേയും പരിശ്രമത്താൽ പട്ടാഭിഷേകോത്സവം പലവിധമായ ആഘോഷങ്ങളോടുകൂടി ഇവിടെ കൊണ്ടാടിയിരിക്കുന്നു ഇവിടെവെച്ച് പതിനായിരത്തിൽ അധികം ജനങ്ങൾ ഈ ആഘോഷങ്ങളിൽ പങ്കുകൊണ്ടിട്ടുണ്ടെന്നു പറയണം. ആഘോഷച്ചെലവിലേക്കായി 435-ക. യോളം വരിയിട്ടു പിരിച്ചെടുത്തിരുന്നു. മുൻസീപ്പ് കോടതിയുടെ മുൻവശത്ത് ഭംഗിയിൽ കെട്ടിയുണ്ടാക്കിയിരുന്ന പന്തലിൽ വെച്ചായിരുന്നു വിളംബരം വായിച്ചത്. രാജദമ്പതിമാരുടെ ഛായാപടങ്ങൾ പന്തലിൽ അലങ്കരിച്ച മാന്യസ്ഥാനത്ത് വെച്ചിട്ടുണ്ടായിരുന്നു. വിളംമ്പരവായനക്കു ശേഷം മിസ്റ്റർ സി.അച്ചുതൻനായര് സ്വന്ത കവനമായ മൂന്നു ഭൂപാലമംഗളശ്ലോക ചൊല്ലി. ഇതിന്നുശേഷം വേറെയും ചില അഭിഷേകപ്രശസ്തി സ്തോത്രങ്ങൾ ചെല്ലുകയുണ്ടായി. ഇതിന്നുശേഷമായിരുന്നു വിദ്യാർത്ഥികളെ സല്ക്കരിച്ചതും അഗതികൾക്ക് അരിയും ഉപ്പും സമ്മാനിച്ചതും. നാലുമണിക്ക് ദഺബ്ബാർ ഹാളിൽ വീണ്ടും ഒരു സഭകൂടി ബ്രിട്ടീഷ്സാമ്ാജ്യമഹിയെപ്പറ്റി ചില പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇതിലിടക്ക് മണിയൂർ, തൊറയൂര്, ഇരിങ്ങൽ, കൊടക്കൽ, പുറക്കാട്ട്, പള്ളിക്കര, തൃക്കോട്ടൂര് ഈ അംശങ്ങളിൽനിന്നു അതാത് അംശം അധികാരിമാർ വിളംബരവായനയും കഴിഞ്ഞ് ഓരോ ഘോഷയാത്രയായി പയ്യോളിയിൽ എത്തി. എല്ലാംകൂടി 6 മണിക്ക് ദഺബ്ബാർപന്തലിൽനിന്നു ഒരു ഘോഷയാത്ര പുറപ്പെട്ടു. വളരെ ആനകളും, പലവിധമായ വാദ്യങ്ങളും, നടവെടികളും, വിൽക്കളി, കോൽക്കളി, പലിശക്കളി മുതലായ വിനോദങ്ങളും അനവധി ദീപങ്ങളും ഈ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. ഈ ഘോഷയാത്ര തൊണ്ടിപ്പുനത്തിൽ ഉക്കാരൻനായരവർകളുടെ വീട്ടിന്നു സമീപത്തെത്തിയപ്പോൾ അദ്ദേഹം സ്വന്തചെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/156&oldid=160175" എന്ന താളിൽനിന്ന് ശേഖരിച്ചത്