താൾ:George Pattabhishekam 1912.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-62-


ലകംവക അന്പലങ്ങളിൽ വഴിപാട് മുതലായത് ചെയ്തതിൻറേയും പുറമേരി എളയരാജാവവർകൾ സ്കൂൾകുട്ടികൾക്ക് ചായപലഹാരം കൊടുത്തതിൻറെയും ആയഞ്ചേരികോവിലകത്ത് ശങ്കരവഺമ്മ രാജാവവർകൾ 100ക. സിക്രട്ടരിമാരുടെ വക്കൽ കൊടുത്ത് ഘോഷയാത്രയുടെ ചെലവുകൾ ചെയ്തതിൻറെയും, കുരുന്നങ്കണ്ടി കാരണവൻ ചൊക്കു അവർകൾ പാറക്കടവ് ജമാത്ത്പള്ളിയിൽവെച്ചും പ്രാർത്ഥന മുതലായത് കഴിച്ചതിൻ‌റെയും, രയരോത്ത് ശങ്കരനടിയോടി അവർകൾ തൻറെ കാവിൽവെച്ചും, പാറമലകളിലും കുറിച്ചിയഺക്കും സദ്യകഴിച്ചതിൻറെയും, എടവലത്ത് മുയ്യാറക്കണ്ടി അമ്മത് അവർകൾ കുറ്റ്യാടി സ്കൂൾകുട്ടികൾക്ക് ചായപലഹാരം കൊടുത്ത് അവക്ക് കരിമരുന്നുപ്രയോഗം കാണിച്ചുകൊടുത്തതിൻറെയും ചെലവുകൾ കണക്കാക്കാതെ കമ്മറ്റിക്കാർ 385ക. യോളം പിരിച്ചുണ്ടാക്കിയിരുന്നു. കോടതിവളപ്പ് മുഴുവനും മനോഹരമായ നിലയിൽ ദഺബ്ബാർ ആവശ്യാഺത്ഥം ഒരു പന്തലിട്ടിരുന്നു. ഈ പന്തൽ പണിക്കായി മെസെർസ് തച്ചറപറമ്പത്ത് മൊയിലോത്തുകണ്ടി വടുവനും, അളിയൻ കുരുന്നൻകണ്ടി ചെക്കോനും, കുവാട്ട് പുത്തൻപുരയിൽ കണാരക്കുറുപ്പും, ചെറുവത്ത് ചെക്കോൻകുട്ടിയും സാധനങ്ങൾ തന്നും മറ്റുപ്രകാരേണയും സഹായിച്ചിട്ടുണ്ട്.

ചക്രവഺത്തി തിരുമനസ്സുകൊണ്ടു ദൽഹിയിൽ എത്തിച്ചേഺച്ചേന്ന സമയം കതിനവെടി വെപ്പിച്ചിരുന്നു. അന്നു രാത്രി ഒരു നായകാഭിനയവും ഉണ്ടായിരുന്നു. 12ാം നു ഉച്ചക്ക് മുമ്പായി പുറമേരി സ്കൂളിൽനിന്നും കുമ്മങ്കോട മാപ്പിളസ്കൂളിൽനിന്നും വിദ്യാഺത്ഥികൾ ഒരു ഘോഷയാത്രയായി പന്തലിൽ എത്തി. ഇവരെ പിന്തുടഺന്ന് ആയഞ്ചേരികോവിലകത്ത് രാമവഺമ്മരാജാവവർകളും അനുജനും മൂത്തേടത്ത് മല്ലിശ്ശേരി തിരുമുമ്പ് അവർകളും പന്തലിൽ എത്തിചേഺന്നു. 12 മണിക്ക് മുൻസീപ്പ് നാരായണൻനായരവർകൾ വിളംബരം വായിച്ചു. സദസ്യർ എഴുനീറ്റ് നിന്നു ഭക്തിയോടെ വിളംബരവായനകേട്ടു. ഇതിനെ പിന്തുടഺന്ന് കതിനവെടി പൊട്ടിക്കയും വിദ്യാഺത്ഥികൾ ഭൂപാലമംഗളം പാടുകയും ഉണ്ടായി. പുറമേരി സ്കൂ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/154&oldid=160173" എന്ന താളിൽനിന്ന് ശേഖരിച്ചത്