താൾ:George Pattabhishekam 1912.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-61-


ലമംഗളഗീതം പാടിക്കഴിഞ്ഞതിന്നുശേഷം ഈ ദിവസത്തെ സ്മാരകമായി മുൻസീപ്പ് അവർകൾ ഒരു തെങ്ങിൻതൈ നട്ടു. 800 ൽ അധികം അഗതികൾക്ക് ഭക്ഷണം കൊടുത്തു. നാലരമണിക്ക് അരിയല്ലൂരംശത്തിൽനിന്ന് ഒരു ഘോഷയാത്ര സ്ഥലത്തെത്തി, വൈകുന്നേരം ഒരു പ്രത്യേകസഭ പന്തലിൽവെച്ച് കൂടി. മൂൻസീപ് അവർകളുടെ വകയായി ഒരു പ്രസംഗവും ഉണ്ടായിരുന്നു. പരപ്പനങ്ങാടി ഭജാറിൽനിന്നും കീഴാനല്ലൂര പാലത്തിങ്കൽ നിന്നും ഓരോ ഘോഷയാത്ര ഇതിലിടക്ക് പന്തലിൽ എത്തിച്ചേഺന്നു. രാത്രി കരിമരുന്നുപ്രയോഗം കഴിഞ്ഞതിന്നുശേഷം ജനങ്ങളുടെ വിനോദത്തിന്നായി ബയസ്കോപ്പ് "പ്രദർശനവും" ഉണ്ടായിരുന്നു.

നാദാപുരം


1911 അക്മ്പ്ര് 17-ാം നു ത്തെ പൊതുജനയോഗത്തിലെ നിശ്ചയത്തിന്നനുസരിച്ച് നാദാപുരത്തെ ആഘോഷങ്ങളെ സംബന്ധിച്ചുള്ള എല്ലാ ഭാരവാഹിത്വവും ഒരു കമ്മറ്റിയെ ഏല്പിച്ചിരുന്നു. ഈ കമ്മറ്റിയിൽ പ്രസിഡെണഅട് മുൻസീപ്പ് യം. നാരായണൻ നായര് അവർകളും സിക്രട്ടെരിമാര്, വക്കീൽ വി.കെ. രാമൻമേനവൻ (ബി.എ.ബി.എൽ) അവർകളും, വക്കീൽ എ.സി.കൃഷ്ണൻ നായരവർകളും ആയിരുന്നു. ഇവരെ സഹായിപ്പാനായി രെസർസ് ഇ.കെ. കുഞ്ഞികൃഷ്ണവഺമ്മ രാജാ, എ.കെ. ശങ്കരവഺമ്മരാജാ, വക്കീൽ ടി. കണ്ണൻനായര്, വക്കീൽ പി.അപ്പനമ്പ്യാര് (ബി-എ. ബി-എൽ) സബ്ബ് റജിസ്ത്രാർ ടി.കെ. വെങ്കിടേശ്വരഅയ്യർ, റവന്യൂഇൻസ്പക്ടർ സി. ദാമോദരൻനായർ, സാൾട്ട് സബ്ബ് ഇൻസ്പക്ടർ ടി.കെ. ജനാർദ്ദനയ്യർ, അധികാരി രയരോത്ത് ശങ്കരനടയോടി, കെ.കുഞ്ഞിപ്പൈതൽ കുറപ്പ്. എൻ. ശങ്കരൻനായർ, സ്ഥലത്തെ പോലീസ്സ് സബ്ബ് ഇൻസ്പെക്ടർ മുതലായി 11 കമ്മറ്റി മെമ്പർമാരും ഉണ്ടായിരുന്നു. കടത്തനാട്ട് വലിയമ്പുരാനവർകൾ 1000 ത്തോളം ഉറുപ്പിക ചെലവുചെയ്ത് സാധുക്കൾക്ക് ഭക്ഷണം കൊടുത്തതിൻറെയും, കടത്തനാട്ട് കോവി

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/153&oldid=160172" എന്ന താളിൽനിന്ന് ശേഖരിച്ചത്