താൾ:George Pattabhishekam 1912.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പട്ടാഭേഷേകദിവസമായ ഡിസെന്പ്ര 12-ാംനു രാവിലെ സെൻറ് ജോൺസ് പള്ളിയിൽവെച്ചു പ്രത്യേകപ്രാർത്ഥന നടത്തി. ഈ അവസരത്തിൽ നാട്ടുകാരായവരേയും ക്ഷണിക്കപ്പെട്ടിരുന്നു. ഉച്ചക്കു പട്ടാളക്കാരുടെ മുന്പിൽവെച്ച് വിളംബരം താസിൽദാർ ഒന്നാമതു ഇംഗ്ളീഷിൽ വായിക്കയും ആ വിളംബരം കറുത്തപട്ടാളക്കാർക്കായി ഹിന്തുസ്ഥാനിയിലും തമിഴിലും വായിക്കപ്പെടുന്പോൾ ദർബാർപന്തലിൽ കൂടിയവർക്കുവേണ്ടി താസിൽദാർ വീണ്ടും ഇംഗ്ളീഷിലും മലയാളത്തിലും വിളംബരം വായിക്കുകയുമുണ്ടായി. വിളംബരവായനയെ പിന്തുടർന്നത് ആചാരവെടിയും ഭൂപാലമംഗളഗീതവുമായിരുന്നു. ദർബാർപന്തലിൽവെച്ച് ഇതിന്നുശേഷം ഈ സന്ദർഭത്തെ ഉദ്ദേശിച്ച് സംസ്കൃതം, ഹിന്തുസ്ഥാനി, മലയാളം എന്നീ ഭാഷകളിൽ പ്രത്യേകം എഴുതപ്പെട്ട കവിതകൾ വായിക്കപ്പെട്ടു. ഇതിൽപിന്ന ചിറക്കൽ

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/118&oldid=160163" എന്ന താളിൽനിന്ന് ശേഖരിച്ചത്