താൾ:Geography textbook 4th std tranvancore 1936.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലങ്ങളിൽ പ്രതിവർഷം കൃഷിചെയ്യുന്നതിനെക്കാൾ കൂടുതൽ വിളവുണ്ടാകുന്നതാണു്. ഉഴുന്നതും വളമിടുന്നതും നാഞ്ചിനാട്ടിനെക്കാൾ വളരെ കുറവാണു്. പമ്പാനദിയും അതിന്റെ പോഷകനദികളും വർഷകാലത്തു കൊണ്ടുവരുന്ന എക്കലാണു് കുട്ടനാട്ടിലെ സ്വാഭാവികമായ വളം. കൃഷിക്കാരുടെ ശ്രമം ചിറ (വരമ്പ്) കുത്തുന്നതിനും ചക്രമോ യന്ത്രമോ വച്ചു വള്ളം ഇറക്കുന്നതിനും ആവശ്യംപോലെ വെള്ളം കയറ്റുന്നതിനും ആകുന്നു. പുഞ്ചനിലങ്ങളും വിരിപ്പുനിലങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, പുഞ്ച സാധാരണയുള്ള വെള്ളപ്പാച്ചലിന്റെ നിരപ്പിൽനിന്നു തുലോം താണത്തെന്നുള്ളതാണു്. വിരിപ്പുനിലങ്ങളിലുള്ള വെള്ളം ചാലുവഴി വെളിയിൽ കളയത്തക്കതും പുഞ്ചനിലങ്ങളിലേതു് അപ്രകാരം പാടില്ലാത്തതുമാകുന്നു. താണനിലത്തിൽ കിടക്കുന്നവെള്ളത്തെ ചക്രംവച്ചു ചവുട്ടി ഉയർന്നനിരപ്പിലുള്ള ആറ്റിലോ തോട്ടിലോ കയറ്റി ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ വെള്ളം വറ്റിക്കുന്നതു് മിക്കവാറും യന്ത്രസഹായംകൊണ്ടാണു്. പുഞ്ചകൃഷിക്കു ആരംഭം‌മുതൽ അവസാനംവരെ മിക്കവാറുംവെള്ളം ഉണ്ടായിരിക്കണം. വിരിപ്പിനു് ചിലപ്പോഴേ വെള്ളം കെട്ടിനിർത്തേണ്ട ആവശ്യമുള്ളു. പുഞ്ചയും വിരിപ്പും കൂടാതെ മറ്റൊരുവിധം നെൽകൃഷി ചിലയിടങ്ങളിൽ ചെയ്യുന്നു. മീനച്ചൽ, ചങ്ങനാശ്ശേരി, പത്തനംതിട്ട മുതലായ താലൂക്കുകളിലെ കിഴക്കൻ മലഞ്ചരുവുകളിലുള്ള കാട്ടിൽ തീയിട്ടു ചുട്ടുകരിച്ചു് ഉഴുതും കിളച്ചും ഒരുക്കി വിത്തുവിതയ്ക്കുന്നു. ഇതു് കൊയ്തെടുക്കുന്നതിനു മറ്റുവിധം കൃഷികളേക്കാൾ കൂടുതൽ താമസമുണ്ടെങ്കിലും നെല്ലു ധാരാളം ഉണ്ടാകുന്നു. ഈ മാതിരി കൃഷിക്കു് "ചേരിയ്ക്കൽ" കൃഷി എന്നാണു് പേർ. സംസ്ഥാനത്തിൽ ഇപ്പോൾ ഏഴുലക്ഷം ഏക്കറോളം സ്ഥലത്തു നെൽകൃഷിചെയ്യുന്നു.

പയറും എള്ളും മിക്ക ഇടത്തും ഉണ്ടാകുന്നു എങ്കിലും ഇവയ്ക്കു കീർത്തിപ്പെട്ടതു് നാഞ്ചിനാടും കൽക്കുളം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി ഈ താലൂക്കുകളുമാണു്. ഇവിടത്തെ വിരിപ്പു നിലങ്ങളിൽ രണ്ടുതവണ നെൽകൃഷി ഉള്ളതുകൂടാതെ ആണ്ടിൽ ഒരു എള്ളുകൃഷിയോ പയറുകൃഷിയോ കൂടി ഉണ്ടായിരിക്കും. നാഞ്ചിനാട്ടിലെ ആരുവാമൊഴി എള്ളിനും എണ്ണയ്ക്കും പ്രത്യേകം പ്രസിദ്ധിയുള്ളതാണു്.

തെങ്ങു്, കമുകു് ഇവ സമുദ്രതീരത്തും കായലോരങ്ങളിലും, നദിതീരങ്ങളിലും ധാരാളം ഉണ്ടാകുന്നു. ഈ വക കൃഷിക്കു പ്രസിദ്ധപ്പെട്ട സ്ഥലങ്ങൾ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കല്ലൂ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/38&oldid=160095" എന്ന താളിൽനിന്ന് ശേഖരിച്ചത്