Jump to content

താൾ:General-science-pusthakam-1-1958.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
81

ണ്ടു കൊതുകിന്റെ ശല്യം കുറക്കുവാൻ സാധിക്കുന്നതാണ്
വീടിന്റെ പരിസരത്തിൽ തൊഴുത്ത്, കക്കൂസ് എന്നിവ അരുത്. ഇവ വീട്ടിൽനിന്നു കുറെ അകലെ പണിയണം. തൊഴുത്തു് ദിനംപ്രതി കഴുകി വൃത്തിയാക്കണം. ചാണകം കുഴിയിലിട്ട് മീതെ കുമ്മായം വിതറുന്നതും പലക കൊണ്ടടച്ചിടുന്നതും നല്ലതാണു്.അങ്ങിനെ ചെയ്യുന്നപക്ഷം ഈച്ചകൾ പെരുകുവാൻ ഇടവരുന്നതല്ല.

പാഠം 2
ആരോഗ്യ സംരക്ഷണത്തിനുള്ള
ചില നിയമങ്ങൾ

ആരോഗ്യം സംരക്ഷിക്കേണ്ടതു ഓരോരുത്തരു ചുമതലയാണു. “സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന പഴമൊഴി നിങ്ങൾ കേട്ടിരിക്കുമല്ലൊ. ചില പ്രത്യേക ആരോഗ്യ നിയമങ്ങൾ പാലിക്കുന്ന പക്ഷം ഏതൊരുവനും ആരോഗ്യത്തോടുകൂടി ജീവിക്കാൻ കഴിയുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/87&oldid=220316" എന്ന താളിൽനിന്ന് ശേഖരിച്ചത്