താൾ:Gdyamalika vol-2 1925.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിജ്ഞാപനം ii ചാർച്ചകൊണ്ടൊ വേഴ്ചകൊണ്ടൊ എന്തുകൊണ്ടു നോക്കിയാലും മുഖവരയും ആമുഖോപന്യാസവും എഴുതീട്ടുള്ളുവരെക്കുറിച്ചു പറയേണ്ടതു പറവാൻ തുടങ്ങു ന്നതിനേക്കാൾ ആത്മപ്രശംസയ്ക്കു് ഒരുമ്പെടുന്നതായിരിക്കും നല്ലത്. എന്നാൽ ആമുഖോപന്യാസകർത്താവിന്റെ ഒരഭിപ്രായത്തെക്കുറിച്ചു രണ്ടു വാക്കു പറയാതിരുന്നാൽ വായനക്കാർ മാറിദ്ധരിക്കുവാനി ടയുണ്ടു്. വിഷയങ്ങൾക്കും ഭാഷാരീതിക്കും നാനാത്വം നരത്തക്കവി ധത്തിൽ പല മാസികകളിൽ വിഷയങ്ങൾ തിരഞ്ഞെടുത്തു പ്രസിദ്ധം ചെ യ്യേണ്ടതാണെന്നു് ഒരു പക്ഷമുണ്ടെന്ന് ഉപന്യാസകൻ അഭിപ്രായപ്പെ ട്ടിരിക്കുന്നു. എന്നാൽ അതിയായ നാനാത്വം വരുത്തുവാൻ വേണ്ടിപലമാസികകളിൽനിന്നും വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതായാൽ ഓരോ മാസി കയുടെ കാലത്തു ഭാഷയ്ക്കു വന്നിട്ടുള്ള മാറ്റം യഥാക്രമം അറിവാൻ സാധിക്ക യില്ലെന്നും ഈ ന്യൂനതയെ പരിഹരിക്കുവാൻ വേണ്ടിയാണു് പ്രവർത്തക ന്മാർ ഓരോരോ മാസികയെ പ്രത്യേകമായി പിടിച്ചു് അതാതിൽ പല ലേ ഖകന്മാരുടെയും വാചകരീതിയ്ക്കും വിഷയഭേദത്തിന്നും ആവുന്നേടത്തോളം അവകാശം കൊടുത്തുകൊണ്ടു ഗദ്യമാലികയുടെ ഭാഗങ്ങൾ പ്രസിദ്ധീകരി ക്കുവാൻ തുടങ്ങീട്ടുള്ളതെന്നും പറയേണ്ടിയിരിക്കുന്നു. ഈ സൂക്ഷ്മം പ്രവർത്തകന്മാരിൽ നിന്നറിവാൻ ആമുഖോപന്യാസകർത്താവിനു്എടവന്നിട്ടില്ലാത്തതുകൊണ്ടായിരിക്കണം വേണ്ടതിലധികമായ ഏകരീ തിത്വം” വന്നിട്ടുണ്ടെന്നു ശങ്കിക്കുവാനിട വന്നിട്ടുള്ളതെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. അല്ലാതെ വാചകരീതികൊണ്ടു ഭേദപ്പെട്ടിട്ടുള്ള അനേകം ലേഖകന്മാർ എഴുതീട്ടുള്ള പല വിഷയങ്ങളും ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള ഗദ്യമാലിക ഒന്നും രണ്ടുംഭാഗങ്ങളിൽ വിഷയത്തിന്നും വാചകരതിക്കും നാനാത്വമില്ലെന്നു് ഒരു കാലത്തും പറയാവുന്നതല്ല. ഈ വിജ്ഞാപനം അവസാനിപ്പിക്കുന്നതി നു മുമ്പു് അച്ചടിക്കാർയ്യത്തിൽ കരടു പത്രം മനസ്സുവെച്ചു നോക്കി തെറ്റു തീർത്തു സഹായിച്ചിട്ടുള്ള വള്ളത്തോൾ നാരായണമേനവന്റെ പേരിലും മറ്റു മുള്ള സഹായികളുടെ പേരിലും എനിക്കുള്ള സന്തോഷം ഇതു മൂലം പ്രദർശി

പ്പിച്ചുകൊള്ളുന്നു. പ്രസാധകൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/8&oldid=160062" എന്ന താളിൽനിന്ന് ശേഖരിച്ചത്