താൾ:Gdyamalika vol-2 1925.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിജ്ഞാപനം ഗദ്യമാലിക ഗ്രന്ഥാവലിയിൽ ഒന്നാംഭാഗം വിദ്യാവിനോദിനിയെ അപേക്ഷിച്ചിരിക്കുന്നതുപോലെ ഈ രണ്ടാംഭാഗം രസികരഞ്ജനി യെയാണ് ആശ്രയിച്ചിരിക്കുന്നത്. ഒന്നാംഭാഗത്തിന്റെ പിന്തുട ൪ച്ചയായ രണ്ടാംഭാഗത്തിന്റെ ഉദ്ദേശത്തിനും ഗദ്യമാലികാഗ്രന്ഥാ വലിയുടെ സാമാന്യോദ്ദേശ്യത്തിന്നും ഘനത്തിലല്ലാതെതരത്തിൽ വ്യത്യാസമൊന്നുമല്ല.പാഠ്യപുസ്തകങ്ങളുടെ ക്ഷാമം പ്രസ്തുത ഗ്രന്ഥാവലിയുടെ പുറപ്പാടിനുള്ള കാരണവും ആ ക്ഷാമത്തിന്റെ നിവാരണം അതിന്റെ പരമോദ്ദേശ്യവുമാകുന്നു. ഓരോ ഭാഗങ്ങൾ കൂടുംതോറും ഗ്രന്ഥാവലിക്കു പുഷ്ടിവരുന്ന ക്രമത്തെയനുസരിച്ച് ഉദ്ദേശ്യവും സഫലമായിത്തീരേണമെന്നാണ് പ്രവ൪ത്തകന്മാരുടെ ആന്തരമായ അഭിപ്രായം.അത് അപ്രകാരം തീരുമെന്നുതന്നെയാണ് അവരുടെ വിശ്വാസവും.

സ൪വകലാശാലയിൽ നിന്നും തിരുവിതാംകൂ൪ ബുക്കുകമ്മറ്റിയിൽനിന്നും ഗദ്യമാലിക ഒന്നാംപുസ്തകത്തെ പാഠ്യപുസ്തകമായി സ്വീകരിച്ചിരിക്കുന്നതു തന്നെ മേൽപറഞ്ഞ സംഗതിക്കു തക്കതായ ഒരു ലക്ഷ്യമാകുന്നു. കേരളീയരുടെ സാഹിത്യസാമ്രാജ്യത്തെ പരിപാലിക്കുന്നവരും കൃത്യനിഷ്ഠാപരന്മാരുമാ യ ബുക്കുകമ്മറ്റിക്കാ൪ക്കും മറ്റും കേരളഭാഷയും ഗ്രന്ഥക൪ത്താക്കനാമാരും പ്രവ൪ത്തകന്മാരും എന്നെന്നേയ്ക്കും ഒരുപോലെ കടപ്പെട്ടിരിക്കുന്നു.

ഗദ്യമാലിക ഒന്നാംഭാഗമെന്നപോലെ രണ്ടാംഭാഗവും പല പണ്ഡിതശിരോമണികളാലും തിരഞ്ഞെടുക്കപ്പെട്ട ഉപന്യാസങ്ങളെക്കൊണ്ടു നി൪മ്മിച്ചിട്ടുള്ളതാകുന്നു. രഞ്ജിനിയെ കുലങ്കഷമായി പരിശോധിച്ചു സത്തെടുക്കുന്നതിൽ സി. എസ്. ഗോപാലപ്പണിക്ക൪ ബി. എ., പി. കെ. നാരായണപിള്ള ബി. എ. ബി. എൽ., എസ്സ്. പരമേശ്വരയ്യ൪ എം. ഏ. ബി.എൽ.,എം. ആ൪. എ. എസ്. .,എ. ശങ്കരപിള്ള ബി. എ., കെ. നാരായണമേനോ൯ ബി. ഏ., നന്ത്യാരുവീട്ടിൽ പരമേശ്വര൯പിള്ള ബി. എ., കെ. വേലുപിള്ള, ഒ. എം. ചെറിയാ൯ ബി. എ. എൽ. ടി., സി. എസ്. സുബ്രഹ്മണ്യ൯പോറ്റി ബി. എ., ജി. രാമ൯മേനോ൯ എം. എ., എം. ശേഷഗിരിപ്രഭു എം. എ., കെ. എസ്. രാമ൯മേനോ൯ മുതലായവ൪ പകുകൊണ്ടിട്ടുണ്ട്. ഇവരെല്ലാവരും രഞ്ജിനി യെ നല്ലവണ്ണം അറിയുന്നവരുമാണ്. ഭാഷാപോഷണതല്പരന്മാരും അതിനു തക്ക പ്രാപ്തിയുള്ളവരും ആയ ഈ മഹാന്മാരുടെ ഔദാ൪യ്യത്തിന്നു തക്കതായ കൃതജ്ഞത തൂലികയുടെ മുനകൊണ്ടു വെളിപ്പെടുത്തുവാ൯ വിചാരിക്കുന്നതു

പോലും സാഹസികമായിരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/7&oldid=160061" എന്ന താളിൽനിന്ന് ശേഖരിച്ചത്