ഗദ്യമാലിക രണ്ടു മൂന്നു പഴേ ആലു്. ചോട്ടിലൊക്കെ ആനയുടെ മുതുകെല്ലുപോലെ പൊ ന്തി നിൽക്കുന്ന വേർ. വേരുകൊണ്ടുതന്നെ കൊമ്പുകൾക്കൊക്കെ തൂണ്. പ്രാ യംചെന്ന കൊമ്പുകളിലൊക്കെ മീശ. വെയിലടച്ചു തണല്. അടുത്തൊരു പൊട്ടക്കുളം. അല്പം ദൂരെ ഇടിഞ്ഞു പൊളിഞ്ഞ മതിൽ, അതിന്റെ ഉള്ളിൽ ജീർണ്ണംവന്നുപോയൊരമ്പലം, കുറ്റമാണോ തപസ്വികൾ ആലിൻചുവട്ടിൽ ചെന്നിരിക്കുന്നത്. അരയാലിനെക്കാൾ പേരാലിനു പ്രാധാന്യം കിട്ടുവാൻ കാരണം എന്താണാവോ? ഞാൻ അന്നു വടപത്രശയനൻ മാത്രമല്ല ആയു ള്ളൂ. വേരുകൊണ്ടാരു തലോണയും സമ്പാദിച്ചു. ഞാൻ ഒന്നുകൂടിയത് ഒരു വിദ്വാൻ പിടിച്ചില്ല. അടുത്തുവന്നു എഴുത്താണി വാൽ വളച്ചു തല പൊന്തി നോക്കി. എന്നെക്കണ്ടപ്പോൾ മുഖമൊക്കെ തുടുത്തു. അതൊരു പച്ചില യോന്തായിരുന്നു. എനിക്കു കല്ലു വലിച്ചെറിയുവാനല്ല അപ്പോൾ തോന്നിയത്, അനങ്ങാതെ കിടക്കുവാനാണ്. അവനതും രസിച്ചില്ല. മുഖം വീർപ്പിച്ചുകൊ ണ്ടു പോയി. മുഖം വീർപ്പിക്കാത്ത സമയം ചുരുങ്ങും. വല്ല ദിക്കിലും ഒളിച്ചു നിന്നു ശകാരിക്കുന്നുണ്ടായിരിക്കാം. ആയിക്കോട്ടെ. ഞാൻ കാണേണ്ടതു കണ്ടു. അങ്ങിനെയിരിക്കുമ്പോൾ ഒരണ്ണറക്കണ്ണൻ കൂട്ടുകാരനെ പറ്റിച്ചു ഏതാണ്ടു തട്ടിക്കൊണ്ടു പോന്നു. വ്യവഹാരമായി. രണ്ടുപേരുംകൂടി മരത്തടിയുടെ ചുറ്റും ഓടിത്തുടങ്ങി. കള്ളൻ ഉപായത്തിൽ ഒളിച്ചുമാറി ഒരു വേരിന്റെ മറവിലിരു ന്നും എന്തോ രണ്ടു കയ്യുകൊണ്ടും മുറുകെ പിടിച്ചു തെരുതെരെ തിന്നുന്നതു ഞാൻ കണ്ടു. മറവൻ ഇളിഭ്യനായിട്ടിരുന്നു ', ' എന്നു പറ ഞ്ഞു വാലിട്ടു തല്ലിത്തുടങ്ങി. അതുകൊണ്ടു കായമായോ? കള്ളൻ കിട്ടിയതു വയിററിലാക്കിക്കഴിഞ്ഞു. ചില അത്വാത്തികൾ ആലിന്റെ ഇലകൊണ്ടു പിടിച്ചുനടക്കുന്നതു കാണാറുണ്ട്. ഇപ്പോഴല്ലെ കായം മനസ്സിലായുള്ളു. ഇലയുടെ നടുമ്പിന ടുത്തു ഒരുമാതിരി പാലുകിട്ടും. അതു് അവതാണു്. അവ പശുവിൻ പാലാവശ്യമില്ല. മഞ്ഞക്കിളി, തത്ത, കാക്ക, കുയിൽ മുതലായ പല കൂട്ടരും എന്റെ തലയ്ക്കുമീതെ തന്നെയിരുന്നു തമ്മിൽ തല്ലുന്നുണ്ടു്, തിന്നുന്നുണ്ട്, പാ ടുന്നുണ്ട്, പരമാനന്ദം തന്നെ. ചിലരുടെ പ്രണയകലഹം കാണാനാണ് ബഹുരസം. കാക്കയും കുയിലും തമ്മിൽ കണ്ടാൽ കണ്ടാമണ്ടിയായി. കാക്ക കുറച്ചുനേരം തണലത്തിരുന്നാൽക്കൊള്ളാമെന്നുണ്ട്. കുയിലിൻറ ടുകൊണ്ടിട്ട് ഒരു സ്വരവുമില്ല. ഇതുകണ്ടു മറെറല്ലാവരും കൂടി ആ തുടങ്ങി. കാക്ക മുഷിഞ്ഞു “കാ എന്നു കാർപ്പിച്ചു തുപ്പിക്കൊണ്ടു പറന്നു പോയി. നാട്ടക്കണ്ണിട്ടു ചെരിഞ്ഞു ചാടിച്ചാടി വന്നു എന്റെ പപ്പടം കബളി പ്പിച്ചു കൊണ്ടുപോകുമ്പോൾ എനിക്കു ശുണ്ഠി വരാറുണ്ടു്. എങ്കിലും ആ സാധുവിന്റെ പേരിൽ അന്നെന് ദയയാണു തോന്നിയതു്. അന്തിനേരത്തു മന്ദസമീരണൻ ഉന്മേഷം പൂണ്ടൊരു നെന്മേനി
പവിന്റെ നന്മണമെങ്ങും പരത്തി മന്ദിരംതോറും സഞ്ചരിച്ചുതുടങ്ങിയ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.