സമസൃഷ്ടികൾ നെ നോക്കി നോക്കി ഒരു നൂലിന്മേൽ അധികം കനം തൂങ്ങുന്നുണ്ടെന്നു തോ ന്നി. ആ നേരെ വെച്ചടിച്ചു. അടുത്തു ചെന്നപ്പോൾ കുറെ അധികം വലുതാ ണെന്നു കണ്ടു പിന്നാക്കം മാറി എങ്കിലും ഉപേക്ഷിച്ചില്ല. കിടന്നു പിടയുന്ന പൊന്നീച്ചയേ വളരെ അടുത്തുചെല്ലാതെതന്നെ നൂലുകൊണ്ടു വരിഞ്ഞുകെ ട്ടി അനങ്ങുവാൻ വയ്യാതെയാക്കി. പൊന്നായാലും വെള്ളിയായാലും ഞാൻ കൂസുമോ?” എന്നു കണ്ണുരുട്ടി മിഴിച്ചുകൊണ്ട് പണ്ടത്തെ സ്ഥാനത്തു തന്നെ വ ന്നിരുന്നു. ഇത് വാസനയോ വിശേഷബുദ്ധിയോ എന്തെങ്കിലുമാകട്ടെ. മനു ഷ്യരുടെ വാസനയെക്കാൾ ഭേദമാണ്. നിശ്ചയംതന്നെ.
ഈ കൂട്ടിൽ മണ്ണാൻ തുടങ്ങി ഏഴു ജാതിക്കാരുണ്ട്. ഇതിൽ ഒരു ജാതി ക്ഷേത്രഗണിതത്തിൽ വിരുതന്മാരാണ്. ശാസ്ത്രപ്രകാരം കോണും കള്ളിയുമൊ പ്പിച്ചല്ലാതെ വല വീശില്ല. പിന്നെയൊന്നിന് അയഞ്ഞു ക്രമമില്ലാത്ത വല വീ ശുവാനേ വശമുള്ളൂ. മൂന്നാമതൊന്നു് പട്ടുനൂലോടിച്ചിട്ടുള്ള പഴുതുകളിലേ താമ സിക്കയുള്ളു. അവൻ ഒരു സുഖിയനാണ്. നാലാം പരിഷയ്ക്കു കിളിവാതി ലുകളിലേ വല വീശിക്കൂടു. പഞ്ചമൻ ചുമരുകളിൽ പറ്റിയിരുന്നു പാറ്റ കളെ ഞക്കിക്കൊന്നു കാലക്ഷേപം കഴിക്കണം. അവന്നു വല വീശുവാൻ അ ധികാരമില്ല. ആറാമൻ നായാട്ടുകാരനാണു്. പുല്ലിലും ചുള്ളിക്കാടുകളിലും നടന്നു് ഉപജീവനം കഴിച്ചുകൂട്ടും. ഏഴാമന്റെ ചാട്ടം വിശേഷമാണു്.കണ്ണു തെറ്റിയാൽ കാണില്ല. ഇവനാണു മണ്ണാൻ.
സപ്തവണ്ണങ്ങളിൽ ത്രിവണ്ണങ്ങളുടെ സങ്കരമാണ് ഊറാമ്പിലി എന്നു പ്ര സിദ്ധമായിട്ടുള്ളവൻ . പിതൃപിതാമഹാപ്രപിതാമഹന്മാരുടെ നടപ്പുദോഷം കൊണ്ടു വരുന്ന ജാതിസങ്കരമല്ലേ? ചുമപ്പു തൊട്ട് ഏഴുനിറങ്ങളുള്ളതിൽ മൂന്നു നിറങ്ങളുടെ കലർച്ച മാത്രമാണ്. (ചിറകുകൂടാതെ രണ്ടു കാലിന്മേൽ നടക്കുന്ന വകയെപ്പററി പറയുമ്പോൾ വർണ്ണസങ്കരത്തിന്നു മറേറ അത്ഥം ധരിച്ചാലും വിരോധമില്ല). ചുവന്നും പച്ചച്ചുമുള്ള രോമക്കുപ്പായത്തിൽ ഇറ ങ്ങീട്ടല്ലാതെ ഞാൻ ഇവനെ കണ്ടിട്ടില്ല. ഹൈക്കോടതിവിധി കൂടാതെ തന്നെ ഇവന്നു സ്വജാതികളെ തൂക്കിക്കൊല്ലുവാൻ അധികാരമുണ്ടത്രേ. വലിയ പപ്പ ടത്തോളം വലിപ്പത്തിലുള്ളതിനെ ഞാൻ കണ്ടിട്ടുണ്ട്. കൊടയോളം പോന്നതുകൂടിയുണ്ടെന്നാണു് അപ്പൻ നമ്പൂരിയുടെ പക്ഷം. വിഷത്തിന്റെ കായ്യം തീർച്ചതന്നെ. ആളെ കൊല്ലുവാനൊക്കെ മതി. ഊഷ്മതകൊണ്ടു വരട്ടിച്ചമച്ചങ്ങു ഗ്രീഷ്മമായുള്ളാരു കാലം വന്നു താപം കൊണ്ടെല്ലാരും വേവുറ്റു കാവിലും പാപികൾ തീരത്തുമായ്ത്തുടങ്ങി.
ആളുകളുടെ ബഹളത്തിൽ നിന്നൊഴിഞ്ഞു് ഒരു പേരാലിന്റെ തണ
ലിൽ ചെന്നു ഞാനും കാലുനീട്ടി. ആ സ്ഥലം ഒന്നു വണ്ണിക്കാൻ നോക്കട്ടെ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.