൪൨-ഗദ്യമാലിക തനതായ അവ്യക്ത കളങ്കങ്ങൾ മേഘങ്ങളിൽ ഉള്ള കളങ്കങ്ങൾ ആകുന്നു. ഏകദേശം ൪൦ നാഴിക പൊക്കമുള്ള പർവതങ്ങളുടെ കൊടുമുടികളാണെന്നു വിചാരിച്ചുവരുന്നതും യന്ത്രത്തിൽകൂടി നോക്കുമ്പോൾ കണ്ടുവരാറുള്ളതും ആയ ഹിമശിഖരങ്ങൾ മഞ്ഞു സ്വരൂപിച്ചു് ഉണ്ടായ കുന്നുകളായിരിക്കാം. എന്നാൽ തീർച്ചപറവാൻ അസാദ്ധ്യം തന്നെ. അർദ്ധാംശം മുഴുവനും നിരന്തരമായ അന്ധകാരത്തിൽ കിടക്കുന്ന ഈ ഗ്രഹത്തിനു് വെളിച്ചംകൊടുക്കുന്നതിന്നു് ഒരു ചന്ദ്രൻ ഉണ്ടാവാതെ തരമില്ലെന്നു തോന്നിയേക്കാം. എന്നാൽ ശുക്രന്റെ സമീപത്ത് യാതൊരു ചന്ദ്രനും ഇല്ലെന്നുള്ളതു് ആശ്ചര്യജനകമല്ലെ? ശുക്രനു് ഒരു ഉപഗ്രഹമുണ്ടെന്നു പ്രാചീന കാലങ്ങളിൽ പലപ്പോഴും കണ്ടുപിടിച്ചതായി ഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിൻകാലങ്ങളിൽ ആ അഭിപ്രായം അടിസ്ഥാനമില്ലെന്നു് അറിഞ്ഞു് ഉപേക്ഷിക്കപ്പെടേണ്ടിവന്നിട്ടുണ്ടു്. ജ്യോതിശ്ശാസ്ത്രസംബന്ധമായ അറിവിന്റേയും സൂക്ഷ്മദർശനത്തിന്റേയും തൽക്കാലസ്ഥിതി ആലോചിച്ചാൽ ഇക്കാലത്തു ഭൂമിക്കു് എത്രയോ അടുത്തിരുന്ന ശുക്രനു സമീപം ഒരു ചന്ദ്രനുണ്ടാകുക എന്നുള്ളതു സംഭാവ്യമല്ല. എന്തെന്നാൽ അപ്രകാരം ഒന്നുണ്ടായിരുന്നാൽ വളരെകാലം മുമ്പുതന്നെ അതിനെ ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു പരിശോധിച്ചു സൂക്ഷ്മപ്പെടുത്തുമായിരുന്നുവെന്നു നിശ്ചയംതന്നെ.-എസ്. വി. ആർ. ൮. സമസ്രഷ്ടികൾ ജനങ്ങളുടെ ബുദ്ധിയുടെ അപകടത്തം നോക്കു. ലോകത്തിൽ എത്രയോ ജാതിസ്രിഷ്ടികളുണ്ടു്. പക്ഷി,മ്രഗം,വ്രക്ഷം,ലതാ,നദി,നീരദം,നാടു്,കാടു്,മല,മരുഭൂമി,
കായൽ,കടൽ എന്നുവേണ്ട, "സ്രഷ്ടകൂട്ടങ്ങളിച്ചൊന്നവയുമിതിലണയാതുള്ളതും" വേണ്ടുവോളം വാരി വിതറീട്ടുള്ളപ്പോൾ അസ്മദാദികളായമനുഷ്യർക്കു മാത്രം എന്താണാവോവിശേഷം. ബ്രഹ്മാവ് പടച്ചുവിടുന്നടൊക്കെ ആർക്കുവേണ്ടിയാണെന്നു മാനുഷകീടങ്ങൾ സംശയച്ചിട്ടേയില്ല. മനുഷ്യർക്കുവേണ്ടി അവരുടെ സുഖത്തിനു മാത്രം, എന്താണിതിൽ ശങ്കിക്കാനുള്ളതു്? ദൂരക്ക്രഷിക്കു മോഹമുള്ളവർ കാടുവെട്ടിത്തെളിച്ചോളു. പോഴ നികത്തിക്കോളു. പാൽ വേണോ? പശുവിനേകറക്കാൻ വിരോധമില്ല. പക്ഷേ കുട്ടിയെ തോൽപ്പിച്ചിട്ടു വേണം. നടക്കാൻ വയ്യെങ്കിൽ കഴുത വേണോ കഴുത,കുതിരവേണോ കുതിര, കരി വലിക്കാൻ കഷ്ണിക്കണ്ട; കന്നാലിയുണ്ടു്. തിറ്റി കൊടുക്കണമെന്നില്ല. എല്ലു പുറത്തേയ്ക്കു പൊട്ടിപ്പുറപ്പെടാതെ തോലു സൂക്ഷിച്ചുകൊള്ളും പ്രാണനെ മാത്രം അടച്ചുപിടിച്ചാൽ മതി. വെറുതെയാണോ വായ് അടച്ചുകെട്ടുന്നതു്? ഏഴുനില മാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.