താൾ:Gdyamalika vol-2 1925.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ ഗദ്യമാലിക. ചിപ്പിക്കാൻ ബുദ്ധി എങ്ങിനെ സിദ്ധിക്കും? വരാൻ പോകുന്നതിന്റെ: അറിയാൻ അതിന്നു ശക്തിയുണ്ടായിരുന്നെങ്കിൽ മസ്സലാമിന്റെ കൈകൊണ്ടു കുലയേൽക്കാ നായി അതു് ഇവിടെ വരികയില്ലായിരുന്നല്ലൊ."

ഇക്കാലത്തിൽ ശകുനങ്ങളിലും സ്വപ് നങ്ങളിലും മററുമുള്ള വിശ്വാസം വളരെ കുറഞ്ഞിട്ടുണ്ടു് . എന്നാൽ ഈ പരിഷ് കാരികളിൽ അതു നഷ്ടമായിട്ടില്ല. വേഷം പകർന്നിരിക്കുന്നതേയുള്ളു. മമ്പുള്ള കാലങ്ങളി ഓരോരുത്തർക്കും ഓരോ ഭരേവതകളു​ണ്ടെന്നു വിശ്വസിച്ച വരുന്നതുപോലെ ഇപ്പോൾ ചിലർ ഭാഗ്യവാന്മാരെന്നും അവർ ചെയ്യുന്ന സകലകാര്യങ്ങളും ശുഭമായി പരിണമിക്കുമെന്നും ഒരു ബോധം പരക്കെക്കാണുന്നുണ്ട് . ചില ഉദ്യമങ്ങളെപ്പററി സംശയിച്ചപ്പോൾ നെപ്പോളിയൻ പറഞ്ഞു:- "എന്റെ കൈ ഭാഗ്യമുള്ളതാണ്; അതുകൊണ്ടു് ആരെ ഞാൻ തൊടുന്നോ അയാൾ എന്തിന്നും മിടുക്കനായിരിക്കും." അധികം കരുതലും ആലോചനയും കൂടാതെ പ്രവർത്തിക്കുന്നതു ഫലസിദ്ധിക്കു പലപ്പോഴും കാരണമായി കാണുന്നുണ്ടു് പ്രായമായവർക്കും അപകടം സംഭവിക്കുന്ന ദ്ർഘടങ്ങളിൽ കുട്ടികൾക്കു് ഒരബദ്ധവും പിണയുന്നില്ല. ഒരു ബാലകൻ കണ്ണും മൂക്കും നോക്കാതെ ചാടുന്നു; അവന്നു് ഒരു അപകടവും പററുന്നില്ലാ. പ്രായമായ ഒരുവനാകട്ടെ അങ്ങിനെ ചെയ്യുന്നതിൽ വരാവുന്ന ദുർഘടങ്ങളെ ചിന്തിക്കുന്നു. ബാല്യത്തിൽ തനിക്കു ബലമായിരുന്ന ദൈവാധീനത്തിന്റെ കുറവിനെ ആലോചിച്ചു് അവൻ ശോചിക്കുന്നു.

യക്ഷികൾക്കും ദുർദ്ദേവതകൾക്കും വളരെ ആളുകളെ കണ്ടുകൂടാ. ചിലരോടു പ്രത്യേകമായിട്ടെ ഇണങ്ങു ചിലർക്കേ അത്ഭുതവിദ്യകൾക്കും മന്ത്രവാദങ്ങൾക്കും മററുമുള്ള ശക്തി കിട്ടുന്നുള്ളു. ഇന്നവർ ഭാഗ്യകാരികളാണു്. ഇന്നദിവസം സുമുഹൂർത്തമാണു് എന്നുള്ള വിശ്വാസം ഇന്നും ഇന്നലെയുമുള്ള തല്ല. എന്നാൽ ഈ മുഹൂർത്തങ്ങളും മന്ത്രവാദങ്ങളുമല്ല ലോകത്തിലുള്ള മഹാകാര്യങ്ങൾ നടത്തീട്ടുള്ളതു്.

പ്രകൃതിയുടെ പക്കൽനിന്നും പ്രതിഫലം കൂടാതെ ഗുണങ്ങളെ സമ്പാദിക്കുന്ന തിനാണു് മനുഷ്യൻ സദാരന്ധ്രപ്രതിക്ഷിയായിരിക്കുന്നതു് . പ്രതിയിൽ അസാമാന്യകലായ ശക്തികൾ ഉണ്ടെന്നുള്ളതിന്നു ലക്ഷ്യം വളരെയുണ്ടു്. അവയെ കൈക്കലാക്കിയാൽ കൊള്ളാമെന്നുള്ള ദുരാഗ്രഹവും മനുഷ്യന്നു് അല്പമല്ല; പക്ഷെ നല്ലവണ്ണം പരീക്ഷിച്ചതിന്നുമേലല്ലാതെ ഈശ്വരൻ അവയെ മനസ്സിലാക്കിക്കൊടുക്കയില്ല. എന്തെന്നാൽ ഒരു അധികാരം കൊടുക്കുന്നതിന്നു മുമ്പിൽ അതിനെ ശരിയായി ഉപയോഗിക്കുന്നതിനുള്ള ജ്ഞനം ഉണ്ടൊ എന്നു നിർണ്ണയിക്കണം. മന്ത്രവാദം മുതലായ ഗ്രഹ്യകൃത്യങ്ങൾ ഒരു വക അസൽപഥസഞ്ചാരമാകുന്നു. സജ്ജനങ്ങൾ അവയെ വർജ്ജിക്കുന്നു ഉത്തമപുഷന്മാർ ഒരിക്കലും ചാത്തനേയും ദുർദ്ദേവതകളേയും വംശമാക്കിയവരല്ല. സത്വാഭിമാനം വിട്ടു മഹാമനസ്തന്മാരായിരുന്നവരേയാണു് നാം മഹാന്മാർ

എന്നു ഗണിക്കുന്നതു്. പലരേയും അക്രമത്താൽ കീഴടക്കി വാഴൂ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/53&oldid=160053" എന്ന താളിൽനിന്ന് ശേഖരിച്ചത്